Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഗായിക എസ്. ജാനകി മരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം; ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്നും കുടുംബത്തിന്റെ പ്രതികരണം; തമിഴ്മാധ്യമങ്ങൾ മരണ വാർത്ത ഏറ്റെടുത്തതോടെ കുടുംബവുമായി ബന്ധപ്പെട്ടവരിൽ മനോ അടക്കമുള്ളവർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗായിക എസ്. ജാനകി മരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ ജാനകി മരണപ്പെട്ടു എന്ന് വാർത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ മരണവാർത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. ''ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക''.- മനോ ട്വീറ്റ് ചെയ്തു. നടൻ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യവും വാർത്ത വ്യാജമാണെന്ന് അറിയിച്ചു.

2017 ഒക്ടോബറിലാണ് ജാനകിയമ്മ പാട്ട് നിർത്തിയത്. മൈസൂരുവിൽ ഇന്നലെ നടന്ന സ്വകാര്യ പരിപാടിയിലാണ് ജാനകി തന്റെ അവസാന ഗാനം ആലപിച്ചത്. മൈസൂരു മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഹർഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്.

കഴിഞ്ഞവർഷം 'പത്തുകൽപ്പനകൾ' എന്ന മലയാളസിനിമയിൽ പാടിയശേഷം സംഗീതജീവിതം നിർത്താൻ തീരുമാനിച്ചതാണ്. എന്നാൽ, മൈസൂരു മലയാളിയായ മനു ബി. മേനോൻ നേതൃത്വംനൽകുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP