Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിലെ ദുരന്തങ്ങൾക്ക് കാരണം അയ്യപ്പന്റെയും പശുവിന്റെയും ശാപമാണെന്ന് ചിലർ; പൈനാപ്പിൾ കഴിച്ച് മരിച്ച ആന കാരണമാണ് വിമാനപകടം എന്നും പ്രചാരണം; എല്ലാത്തിനും കാരണം പിണറായി വിജയനെന്നും ആരോപണം; കേരളം നേരിടുന്ന മറ്റൊരു ​ദുരന്തമായി ഹേറ്റ് ക്യാംപെയ്ൻ

കേരളത്തിലെ ദുരന്തങ്ങൾക്ക് കാരണം അയ്യപ്പന്റെയും പശുവിന്റെയും ശാപമാണെന്ന് ചിലർ; പൈനാപ്പിൾ കഴിച്ച് മരിച്ച ആന കാരണമാണ് വിമാനപകടം എന്നും പ്രചാരണം; എല്ലാത്തിനും കാരണം പിണറായി വിജയനെന്നും ആരോപണം; കേരളം നേരിടുന്ന മറ്റൊരു ​ദുരന്തമായി ഹേറ്റ് ക്യാംപെയ്ൻ

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വി​ദ്വേഷ പ്രചാരണങ്ങൾക്ക് കുറവൊന്നുമില്ല. കോവിഡിന് പിന്നാലെ ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലും കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ വിമാനപകടവും കനത്ത ആഘാതമാണ് കേരളീയ പൊതുസമൂഹത്തിൽ സൃഷ്ടിച്ചത്. എന്നാൽ ഈ അവസരത്തിലും കേരളത്തിനെതിരെയുള്ള ഹേറ്റ് ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

പിണറായി വിജയൻ കാരണമാണ് കേരളത്തിൽ ദുരന്തമുണ്ടായതെന്നും രാമ ക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതുകൊണ്ടാണെന്നും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. കനത്ത വർഗീയ പ്രചാരണങ്ങളും സോഷ്യൽ മീഡിയിൽ അരങ്ങേറുന്നുണ്ട്. കേരളത്തിലെ ദുരന്തങ്ങൾക്ക് കാരണം അയ്യപ്പന്റെയും പശുവിന്റെയും ശാപമാണെന്നും, പാലക്കാട് പൈനാപ്പിൾ കഴിച്ച് മരിച്ച ആന കാരണമാണ് വിമാനപകടം ഉണ്ടായതെന്നുമാണ് പ്രചാരണങ്ങൾ.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിലെയും പെട്ടിമുടിയിലെയും ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവർത്തനമാണ് നാട്ടുകാർ നടത്തിയത്. കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ അപകടത്തിൽപ്പെട്ടവർക്കുള്ള രക്തത്തിനായി നിരവധി പേരാണ് എത്തിയത്. മലപ്പുറത്തെയും കോഴിക്കോടെയും കണ്ണൂരിലെയും ജനങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP