Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവർക്ക് ഭക്ഷണവും മരുന്നും നൽകുന്നില്ല; പേരിന് പരിശോധനക്ക് വരുന്ന ഡോക്ടർമാർ ഭൂരിഭാഗം പേരെയും കാണാൻ തയാറാകാതെ മടങ്ങുന്നു; ഡൽഹി സർക്കാരിന്റെ ക്വാറന്റൻൈ ക്യാമ്പിൽ കടുത്ത അവഗണനയ്ക്ക് ഇരയായി തമിഴ്‌നാട് സ്വദേശിയായ തബ്ലീഗ് പ്രവർത്തകൻ മുഹമ്മദ് മുസ്തഫയുടെ മരണവും: മാധ്യമപ്രവർത്തകൻ ഹസനുൽ ബന്ന എഴുതിയ കുറിപ്പ്

രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവർക്ക് ഭക്ഷണവും മരുന്നും നൽകുന്നില്ല; പേരിന് പരിശോധനക്ക് വരുന്ന ഡോക്ടർമാർ ഭൂരിഭാഗം പേരെയും കാണാൻ തയാറാകാതെ മടങ്ങുന്നു; ഡൽഹി സർക്കാരിന്റെ ക്വാറന്റൻൈ ക്യാമ്പിൽ കടുത്ത അവഗണനയ്ക്ക് ഇരയായി തമിഴ്‌നാട് സ്വദേശിയായ തബ്ലീഗ് പ്രവർത്തകൻ മുഹമ്മദ് മുസ്തഫയുടെ മരണവും: മാധ്യമപ്രവർത്തകൻ ഹസനുൽ ബന്ന എഴുതിയ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി സർക്കാർ കോവിഡ് സംശയിക്കുന്നവരെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നത് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് വ്യാപക പരാതി. മരുന്നും ഭക്ഷണവും കിട്ടാതെ തബ്ലീഗ് പ്രവർത്തകനായ മുഹമ്മദ് മുസ്തഫ മരണമടഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവർക്ക് മരുന്നും ഭക്ഷണവും നൽകാത്തതിനെതിരെ ക്വാറന്റീനിൽ കഴിയുന്നവർക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നു. രോഗീപരിചരണത്തിന് ഡോക്ടർമാരും സമയത്തിന് വരാറില്ലെന്നാണ് ആരോപണം. മാധ്യമപ്രവർത്തകനായ ഹസനുൽ ബന്ന ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.

മരുന്നും ഭക്ഷണവുമില്ലാതെ
തബ്ലീഗുകാരൻ മരിക്കുമ്പോൾ

കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ കണ്ടത്തെിയ തമിഴ്‌നാട് സ്വദേശിയായ തബ്ലീഗ് പ്രവർത്തകനാണ് ഡൽഹി സർക്കാറിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ മരുന്നും നേരത്തിന് ഭക്ഷണവും കിട്ടാതെ മരണപ്പെട്ടത്.

നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നിന്ന് കോവിഡ് രോഗലക്ഷണങ്ങളില്ലാതെ തന്നെ രാജീവ് ഗാന്ധി ഇൻസ്‌റിറ്റിയൂട്ടിലെ കൊറോണ ഐസോലേഷൻ വാർഡിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് രോഗമില്ലെന്ന് കണ്ടെത്തി ഡൽഹി സുൽത്താൻപുരിയിലെ ഡൽഹി ഡവലപ്‌മെന്റ് അഥോറിറ്റി കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്ത തമിഴ്‌നാട് കോയമ്പത്തൂർ ബൃന്ദാവൻ സർക്കിളിലെ മുഹമ്മദ് മുസ്തഫയാണ് മരണപ്പെട്ടത്

ഇതേ തുടർന്ന് രക്തസമ്മർദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവർക്ക് മരുന്നും ഭക്ഷണവും നൽകാത്തതിനെതിരെ ക്വാറന്റീനിൽ കഴിയുന്നവർക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നു.

നേരത്തെ 200ാളം പേരുണ്ടായിരുന്ന സുൽത്താൻ പുരി ഡി.ഡി.എ ഭവനസമുച്ചയത്തിലേക്ക് വിവിധ ആശുപത്രികളിൽ നിന്നള്ള തബ്ലീഗ് പ്രവർത്തകരെ മാറ്റിയതോടെ ആളുകളുടെ എണ്ണം 500 കവിഞ്ഞിരുന്നു. എന്നാൽ അതിനനുസരിച്ച് ജീവനക്കാരെയും ഡോക്ടർമാരെയും വെക്കാനും മരുന്നും ഭക്ഷണവും ലഭ്യമാക്കാനും ഡൽഹി സർക്കാർ തയാറാകാതിരുന്നതാണ് സമ്പർക്കവിലക്കിലാക്കിയവരെ ദുരിതത്തിലാക്കിയത്.

രണ്ട് ദിവസമായി മതിയായ ഭക്ഷണം കിട്ടാത്ത പലരുടെയും കൈയിൽ രക്തസമ്മർദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളും തീർന്നുപോയിരുന്നു. പേരിന് പരിശോധനക്ക് വരുന്ന ഡോക്ടർമാർ ഭൂരിഭാഗം പേരെയും കാണാൻ തയാറാകാതെ മടങ്ങുന്നതിനാൽ പതിവായി കഴിക്കുന്ന മരുന്ന് പോലും കിട്ടാതെ രോഗികൾ വലഞ്ഞുവെന്ന് മുഹമ്മദ് മുസ്തഫക്കൊപ്പം സുൽത്താൻപൂരിലേക്ക് കൊണ്ടു വന്ന തമിഴ്‌നാട് സ്വദേശി ഇനായത്തുല്ല പറഞ്ഞു. പ്രമേഹത്തിനുള്ള മരുന്ന് കഴിഞ്ഞുവെന്ന നിരവധി തവണ പറഞ്ഞിട്ടും നൽകാൻ തയാറാകാത്തതിനെ തുടർന്ന് മുഹമ്മദ് മുസ്തഫ ചൊവ്വാഴ്ച രാത്രിയോടെ അവശനായി.

അതിനുശേഷവും ഡോക്ടറെ കാണിക്കാനായി തബ്ലീഗ് പ്രവർത്തകരൊന്നടങ്കം ആവശ്യപ്പെട്ടുവെങ്കിലും ഡോക്ടർമാരെ എത്തിക്കാൻ അധികൃതർ തയാറായില്ല. ഇതേ തുടർന്ന് ബുധനാഴ്ച രാവിലെ പ്രമേഹം മൂർഛിച്ച് അവശനായി മുഹമ്മദ് മുസ്തഫ മരണപ്പെടുകയായിരുന്നു. മുസ്തഫ മരിക്കുന്നത് വരെ ഡോക്ടർമാർ ഒരാളും ആ പരിസരത്തേക്ക് വന്നില്ല. മരണം സംഭവിച്ചതോടെ പ്രതിഷേധവുമായി ക്വാറന്റീനലുള്ളവർ ഇറങ്ങുകയും അധികൃതർ മൃതദേഹം ഏറ്റെടുക്കാനായി വരുകയും ചെയ്തു. സാധാരണ മരണമാണ് സംഭവിച്ചതെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് രാവിലെ 11 മണിയോടെ സുൽത്താൻ പുരി ഡി.ഡി.എ ഫ്‌ളാറ്റിൽ നിന്ന് മുഹമ്മദ് മുസ്തഫയുടെ മൃതദേഹം അധികൃതർ കൊണ്ടുപോയി.

രോഹിണി ജില്ലാ മജിസ്‌ത്രേട്ടിനാണ് ചുമതലയെന്നും അവിടെ പോയി അനുമതി വാങ്ങാതെ ഒന്നും ക്വാറൻീൻ കേന്ദ്രത്തിൽ നൽകാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് ഡി.ഡി.എ ഫ്‌ളാറ്റുകൾക്ക് കാവൽ നിൽക്കുന്ന പൊലീസ് കൈകൊള്ളുന്നതെന്നുമാണ് മരുന്നും ഭക്ഷണവുമായി പോയ സന്നദ്ധപ്രവർത്തകർ പറഞ്ഞത്.

സമയത്തിന് മരുന്ന് നൽകാത്തതുകൊണ്ടാണ് മുസ്തഫയുടെ മരണം സംഭവിച്ചതെന്നും മൊത്തം കുത്തഴിഞ്ഞ അവസ്ഥയിലാണ് ഡൽഹി സർക്കാർ ആളുകളെ ക്വാറന്റീനിലാക്കിയിരിക്കുന്നതെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗം ഫാത്തിമ മുസഫർ കുറ്റപ്പെടുത്തി. തബ്ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മരണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡൽഹി സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP