Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിരീടമണിയിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തലവെട്ടി മാറ്റുമെന്ന് ആക്രോശിച്ചത് കോടാലിയും കയ്യിൽ പിടിച്ച്; ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തന്റെ പെരുമാറ്റത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറും

കിരീടമണിയിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തലവെട്ടി മാറ്റുമെന്ന് ആക്രോശിച്ചത് കോടാലിയും കയ്യിൽ പിടിച്ച്; ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തന്റെ പെരുമാറ്റത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറും

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: കിരീടം അണിയിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തലവെട്ടുമെന്ന് പരസ്യവേദിയിൽ ഹരിയാന മുഖ്യമന്ത്രി. ബിജെപി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഘട്ടർ സഹപ്രവർത്തകനോട് കയർക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒരു റാലിക്കിടെ കോടാലിയും കൈയിലേന്തി നിൽക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി സഹപ്രവർത്തകനോട് രൂക്ഷമായ ഭാഷയിൽ കയർത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

വാഹനത്തിൽനിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സഹപ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തിന് സ്വർണനിറമുള്ള കോടാലി കൈമാറിയിരുന്നു. തുടർന്ന് കോടാലിയും കൈയിലേന്തി പ്രസംഗം തുടരുന്നതിനിടെ പിന്നിൽനിൽക്കുകയായിരുന്ന മറ്റൊരു ബിജെപി നേതാവ് മുഖ്യമന്ത്രിയുടെ തലയിൽ കിരീടമണിയിക്കാൻ ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രി ഇതിനെ എതിർക്കുകയും ബിജെപി നേതാവിനെ ശകാരിക്കുകയുമായിരുന്നു.

എന്താണ് നിങ്ങൾ ഈ കാണിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി നിങ്ങളുടെ തല വെട്ടുമെന്നും ദേഷ്യത്തോടെ പറഞ്ഞു. തുടർന്ന് നേതാവിനോട് മാറിനിൽക്കാനും ആക്രോശിച്ചു. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിൽ ഭയന്ന ബിജെപി നേതാവ് അദ്ദേഹത്തോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്.

ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ് വീഡിയോ പങ്കുവെച്ച് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചത്. എന്നാൽ രോഷപ്രകടനത്തെ ന്യായീകരിക്കുന്നവിധത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. എന്റെ പാർട്ടി പ്രവർത്തകൻ എന്റെ തലയിൽ കിരീടമണിയിച്ചു, അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സംസ്‌കാരം ഞങ്ങൾ അവസാനിപ്പിച്ചതാണ്. അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ ദേഷ്യപ്പെട്ടു- മനോഹർ ലാൽ ഘട്ടർ വ്യക്തമാക്കി.

കിരീടമണിയിച്ച വ്യക്തി ഒരു മുതിർന്ന പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹത്തിന് മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രോഷപ്രകടനത്തിന്റെ പേരിൽ നേരത്തെയും ഹരിയാന മുഖ്യമന്ത്രി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. കർണാലിൽ ഒരു പരിപാടിക്കിടെ സെൽഫി എടുക്കാനെത്തിയ യുവാവിനെ മുഖ്യമന്ത്രി തള്ളിമാറ്റിയ സംഭവം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP