Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കോഴിക്കോട്ടെ സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കിയതിന് പിന്നിൽ എ വി ജോർജ്ജിന്റെ കരങ്ങളോ? ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഐപിഎസ് നേടിയ ഉദ്യോഗസ്ഥൻ പിണറായിക്ക് തലവേദനയായത് വാരാപ്പുഴയിലെ ശ്രീജിത്തിനെ ഉരുട്ടിക്കൊന്ന കേസിൽ; സസ്പെൻഷൻ കാലാവധി തീരും മുൻപേ തിരികെ സർവീസിൽ എടുത്തതും ഇടതു സർക്കാർ; പൊലീസിനകത്തെ സംഘികൾ ഒന്നുമല്ല, മുഖ്യമന്ത്രിയുടെ കിങ്കരന്മാർ തന്നെയാണ് പ്രശ്‌നം; കോഴിക്കോട് പൊലീസ് കമ്മീഷണർക്കെതിരെ തുറന്നടിച്ച് ഹരീഷ് വാസുദേവൻ

കോഴിക്കോട്ടെ സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കിയതിന് പിന്നിൽ എ വി ജോർജ്ജിന്റെ കരങ്ങളോ? ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഐപിഎസ് നേടിയ ഉദ്യോഗസ്ഥൻ പിണറായിക്ക് തലവേദനയായത് വാരാപ്പുഴയിലെ ശ്രീജിത്തിനെ ഉരുട്ടിക്കൊന്ന കേസിൽ; സസ്പെൻഷൻ കാലാവധി തീരും മുൻപേ തിരികെ സർവീസിൽ എടുത്തതും ഇടതു സർക്കാർ; പൊലീസിനകത്തെ സംഘികൾ ഒന്നുമല്ല, മുഖ്യമന്ത്രിയുടെ കിങ്കരന്മാർ തന്നെയാണ് പ്രശ്‌നം; കോഴിക്കോട് പൊലീസ് കമ്മീഷണർക്കെതിരെ തുറന്നടിച്ച് ഹരീഷ് വാസുദേവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിരിക്കെയാണ് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത്. കസ്റ്റഡി മരണ കേസിൽ അടക്കം ആരോപണ വിധേയനായ എവി ജോർജ്ജാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. അതുകൊണ്ട് തന്നെ വിവാദ പുരിഷനായ ഉദ്യോഗസ്ഥന്റെ കരങ്ങൾ കോഴിക്കോട്ടെ മാവോയിസ്റ്റ് കേസിലും ഉണ്ടെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്. മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ ശക്തമായ രേഖകളുണ്ട്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ഉറപ്പിച്ച ശേഷമാണ് യുഎപിഎ ചുമത്തിയതെന്നുമാണ് എ വി ജോർജ്ജിന്റെ വാദം. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നായിരുന്നു അലന്റേയും താഹയുടേയും പ്രതികരണം. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി സോഷ്യൽ മീഡിയയും രംഗത്തുണ്ട്. എ വി ജോർജ്ജിന് ഐപിഎസ് ശുപാർശ ചെയ്യുന്നത് അടക്കം ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. ഇതിന് പിന്നാലെ ആലുവ റൂറൽ എസ്‌പിയുടെ ചുമതലയും നൽകി. വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന കേസിൽ ആരോപണ വിധേയനായ വ്യക്തിയാണ് എ വി ജോർജ്ജ്. ഇക്കാര്യ ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ രംഗത്തുണ്ട്.

എ വി ജോർജ്ജ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഇരിക്കുന്നത് പിണറായി വിജയന്റെ തീരുമാനത്താലാണ്. ഒരു ഒപ്പിട്ടാൽ ജോർജിനെ മാറ്റാൻ കഴിയുന്ന ആളാണ് പിണറായിവിജയൻനെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു. വരാപ്പുഴ ശ്രീജിത്തുകൊലപാതക കേസിൽ ഉണ്ടായതിലും വലിയ ജനസമ്മർദ്ദം ഉണ്ടാവാതെ പിണറായി വിജയൻ ജോർജിന് എതിരെ ചെറുവിരൽ അനക്കില്ലെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോഴിക്കോട്ടും AV ജോർജ്.

2017 ഡിസംബർ മൂന്നാം ആഴ്ചയിലെ LDF മന്ത്രിസഭയാണ് AV ജോർജിന് IPS ശുപാർശ ചെയ്യുന്നത്. വൈകാതെ ആലുവ റൂറൽ SP യുടെ സുപ്രധാന പോസ്റ്റ്.

DGP യുടെ സർക്കുലർ ലംഘിച്ച് ഷാഡോ പൊലീസിനെ ഉപയോഗിച്ച് ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിൽ എടുത്ത് ഉരുട്ടിക്കൊന്ന വരാപ്പുഴ കേസിലെ ആരോപണവിധേയനാണ് AV ജോർജ്. 2 ആഴ്ച പിണറായി വിജയൻ കുലുങ്ങിയില്ല. അയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളം മുഴുവൻ മുറവിളി കൂട്ടിയപ്പോൾ ഒടുവിൽ 11.05.2018 നു ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണം ഒതുക്കി. സസ്പെൻഷൻ കാലാവധി തീരും മുൻപേ, മൂന്നര മാസത്തിനകം അനുകൂല റിപ്പോർട്ട് പോലുമില്ലാതെ 23.08.2018 ൽ ഇയാളെ സർവ്വീസിൽ തിരിച്ചെടുത്തു ഒരു വർഷത്തിനുള്ളിൽ വിചിത്രമായ ന്യായീകരണത്തോടെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി.
ജോർജിന് സുപ്രധാന പദവി നൽകി. CPM ഓ LDF ഓ ഇടപെട്ടില്ല.

പൊലീസ് കമ്മീഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകരുതെന്ന് തലയ്ക്ക് വെളിവുള്ളവർ മുഴുവൻ പറഞ്ഞിട്ടും കമ്മീഷണറേറ്റ് അധികാര ദാനങ്ങളുമായി മുന്നോട്ട് പോകുന്ന ആളാണ് പിണറായി വിജയൻ. LDF ഓ CPIM ഓ ഇതുവരെ ഇടപെട്ടിട്ടില്ല.

പുരുഷൻ ഏലൂരിനെതിരെ കള്ളക്കേസ് എടുത്തു പതിറ്റാണ്ട് മുൻപ് കുപ്രസിദ്ധനായതിനാൽ AV ജോർജ് എന്ന പേര് ഞങ്ങൾക്ക് പുത്തരിയല്ല. ശ്രീജിത്തിന്റെ ഉരുട്ടിക്കൊലയിൽ കുപ്രസിദ്ധനായ, അതേ AV ജോർജ്ജ് IPS ആണ് ഇപ്പോൾ കോഴിക്കോട്ട് പൊലീസ് കമ്മീഷണർ. UAPA ചുമത്തി രണ്ടു യുവാക്കളെ, ഒരു CPM അംഗത്തെ ജയിലിലാക്കിയത് ഈ ജോർജിന്റെ അനുമതിയോടെ ആണ്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ UAPA ചാർജ് ചെയ്യാനാകില്ല. ജോർജ് അവിടെ ഇരിക്കുന്നത് പിണറായി വിജയന്റെ തീരുമാനത്താലാണ്. ഒരു ഒപ്പിട്ടാൽ ജോർജിനെ മാറ്റാൻ കഴിയുന്ന ആളാണ് പിണറായിവിജയൻ. വരാപ്പുഴ ശ്രീജിത്തുകൊലപാതക കേസിൽ ഉണ്ടായതിലും വലിയ ജനസമ്മർദ്ദം ഉണ്ടാവാതെ പിണറായി വിജയൻ ജോർജിന് എതിരെ ചെറുവിരൽ അനക്കില്ല. അതിനു കാരണങ്ങൾ ഉണ്ട്.

നിങ്ങൾക്കിയാളേക്കുറിച്ച് ഒരു ചുക്കും അറിയില്ല. പൊലീസിനകത്തെ സംഘികൾ ഒന്നുമല്ല, മുഖ്യമന്ത്രിയുടെ കിങ്കരന്മാർ തന്നെയാണ് പ്രശ്‌നം. കോഴിക്കോട്ടെ സഖാക്കൾ സൂക്ഷിച്ചോ.
ഇനിയും അറസ്റ്റുകൾ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP