Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത് ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം; പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ? വൈറലായി അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റ്

യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത് ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം; പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ? വൈറലായി അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോടികളുടെ കള്ളക്കടത്ത് പിടിക്കുമ്പോഴും കേരളത്തിൽ ഒരിക്കലും ചർച്ചയാവാത്ത വിഷയമാണ് ഇത് ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെന്ന്. യുഎഇ നയതന്ത്രബാഗേജിലൂടെ 30 കോടി രൂപയുടെ സ്വർണം കടത്തുകേസിലും മാധ്യമ വിചാരണകൾപോലും ആ വഴിക്ക് നീളുന്നില്ല. ഈ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ.ഹരീഷ് വാസുദേവൻ ഒരു പഴയ ചിത്രം പോസ്റ്് ചെയ്തുകൊണ്ട് ചില കാര്യങ്ങൾ ചേദിക്കുന്നത്. പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ എന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.

ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത്, ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം? സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട മുൻ കോൺസുലേറ്റ് സ്റ്റാഫിന്റെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്കും മുൻപ്, ചർച്ചയാവേണ്ട ഒന്നല്ലേ ആ പരിപാടികളിൽ സ്വർണ്ണക്കട മുതലാളിയുടെ സാന്നിധ്യം? ബന്ധം?അങ്ങനെ ഒന്നുണ്ടോ? കസ്റ്റംസ് ആ വഴിക്ക് അന്വേഷിക്കുന്നുണ്ടോ? മാധ്യമങ്ങൾ ഒന്നും പറയുന്നില്ലല്ലോ.

ആ വഴിക്ക് അന്വേഷിക്കണമെന്ന് ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞോ? പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ?

അദ്ദേഹത്തിന് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഏതെങ്കിലും തരത്തിൽ ഒരാക്ഷേപവും എനിക്കില്ല. എന്നാൽ ഈ ആംഗിളും അന്വേഷിക്കണം. എല്ലാം അന്വേഷിക്കട്ടെ, സത്യം കണ്ടെത്തട്ടേ. അതല്ലേ പൊതുജനതാല്പര്യം?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP