Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത; ഓപ്പറേഷൻ ഫെമിനിസം നാട്ടിൽ ഇനിയും ആവർത്തിക്കും എന്നും ഹരീഷ് വാസുദേവൻ; സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിനന്ദനം അറിയിച്ച് ഫേസ്‌ബുക്ക് കുറിപ്പ്

അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത; ഓപ്പറേഷൻ ഫെമിനിസം നാട്ടിൽ ഇനിയും ആവർത്തിക്കും എന്നും ഹരീഷ് വാസുദേവൻ; സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിനന്ദനം അറിയിച്ച് ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിനന്ദനം അറിയിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റ് ദിയ സനയും, ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലുമാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്ത ഡോ. വിജയ് പി നായർക്കെതിരെ ശക്തമായ പ്രതികരണവുമായി രം​ഗത്തെത്തിയത്. 'സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പുരോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ തെറ്റ് തന്നെയാണെങ്കിലും അത് ഒരു തരത്തിൽ നീതി തന്നെയാണെന്നാണ് ഹരീഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ, ഒരുപാട് സ്ത്രീകൾ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ- ഹരീഷ് വാസുദേവൻ കുറിച്ചു

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

തിരുവനന്തപുരത്തെ ഓപ്പറേഷൻ ഫെമിനിസം നാട്ടിൽ ഇനിയും ആവർത്തിക്കും. വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീലം, വ്യക്തിഹത്യ, എന്നിവ നടത്തുന്നവരെ അതിനിരയായവർ നേരിട്ടിറങ്ങി അടിച്ചു കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് അത്. നിയമം സമ്പൂർണ്ണമായി തോൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ തെറ്റ് ആണെങ്കിലും അത് ഒരർത്ഥത്തിൽ നീതിയാണ്.അയാളുടെ വീഡിയോ വയലൻസ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനിൽപ്പാണ് നാം കണ്ടത്.

ബസ്സിൽ ഞരമ്പ് രോഗികളെ പിൻ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷൻ. അൽപ്പം പ്ലാൻഡ് ആണെന്ന വ്യത്യാസമുണ്ട്. അടി കിട്ടിയവൻ പരാതി പറയാൻ പോലും സാധ്യതയില്ല. പറഞ്ഞാലും കേസെടുക്കാൻ ചെറിയ വകുപ്പുകൾ. ആ സ്ത്രീകൾക്ക് ജാമ്യമെടുത്ത് കേസ് നടത്താവുന്നതേ ഉള്ളൂ. കൂടുതൽ പേർ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും. പാര്ലമെന്റിന്റെയും കേന്ദ്രസർക്കാരിന്റെയും സമ്പൂർണ പരാജയമാണ് ഈ സൈബർ ബുള്ളിയിങ്. IT ആക്ടിൽ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്.

ഞരമ്പ് രോഗികളെ സോഷ്യൽ മീഡിയയിൽ മേയാൻ വിട്ടിരിക്കുകയാണ് സർക്കാരുകൾ.അത്യാവശ്യമുള്ള നിയമമൊക്കെ ഓർഡിനൻസ് ആയി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കേരളാ സർക്കാരും ഒന്നും ചെയ്യുന്നില്ല. ഈ സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ നേരിട്ട് ഇരകൾ ഇറങ്ങി അടിച്ചു തീർക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകൾക്ക് ഇത് മാത്രമേ ഈ സമൂഹത്തിൽ ചെയ്യാനുള്ളൂ.

ഇത് ആവർത്തിക്കാതെ ഇരിക്കാൻ അടിയന്തിരമായി സർക്കാർ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാർ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂ. അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ, ഒരുപാട് സ്ത്രീകൾ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP