Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡും പാലാരിവട്ടവും പോലെയാകില്ല; മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണ ചുമതല തമിഴ്‌നാടിനെ ഏൽപ്പിക്കണം എന്ന് ഹരീഷ് പേരടി

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡും പാലാരിവട്ടവും പോലെയാകില്ല; മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണ ചുമതല തമിഴ്‌നാടിനെ ഏൽപ്പിക്കണം എന്ന് ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം നിർമ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. എന്നാൽ നിർമ്മാണ ചുമതല തമിഴ്‌നാടിനെ ഏൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പാലാരിവട്ടം പാലം തുടങ്ങിയ പദ്ധതികൾ പോലെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറയുന്നത്. തമിഴ്‌നാടിനെ പദ്ധതി ഏൽപ്പിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് സുഖമായി ഉറങ്ങാമെന്നും അദ്ദേഹം പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ

2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ ലൈറ്റിൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്. തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം. അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.

അതേസമയം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാർജ്ജിച്ചതോടെ സെക്കന്റിൽ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP