Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

രാജസ്ഥാനിൽ നിന്ന് ഓൾഡ് മങ്ക് വാങ്ങിയത് 455 രൂപയ്ക്ക്; കേരളത്തിലെ വിലയിൽ നിന്ന് 545 രൂപയുടെ കുറവ്: കേരളം കൊള്ള സംഘത്തിന്റെ സ്വന്തം നാടെന്ന് ഹരീഷ് പേരടി

രാജസ്ഥാനിൽ നിന്ന് ഓൾഡ് മങ്ക് വാങ്ങിയത് 455 രൂപയ്ക്ക്; കേരളത്തിലെ വിലയിൽ നിന്ന് 545 രൂപയുടെ കുറവ്: കേരളം കൊള്ള സംഘത്തിന്റെ സ്വന്തം നാടെന്ന് ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാന ബജറ്റിൽ മദ്യത്തിന് വിലകൂട്ടിയതിനെ വിമർശിച്ച് ഹരീഷ് പേരടി. രാജസ്ഥാനിലെ ഓൾഡ് മങ്ക് റമ്മിന്റെ വിലയുമായി താരതമ്യം ചെയ്താണ് വിമർശനം. 750 മില്ലി ലിറ്റർ റമ്മിന് രാജസ്ഥാനിൽ 455 രൂപയാണ് വില വരുന്നത്. എന്നാൽ കേരളത്തിൽ ഇതിന് 1000 രൂപയാണ് വില.

രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു...വില 455/....കേരളത്തിലെ വിലയിൽ നിന്ന് 545/ രൂപയുടെ കുറവ്...കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്‌ക്കാരം..- ഓൾഡ് മങ്ക് ബോട്ടിൽ കയ്യിൽ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ഹരീഷ് പേരടി കുറിച്ചു. അതിനൊപ്പം കേരളത്തിലെ മദ്യ വിലയുടെ പട്ടികയും കൊടുത്തിട്ടുണ്ട്.

നിരവധി പേരാണ് ഹരീഷ് പേരടിയെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. നേരത്തെ മുരളി ?ഗോപിയും മദ്യവില വർധനക്കെതിരെ രംഗത്തെത്തിയിരുന്നു. വിലകൂടുന്നതിനെ തുടർന്ന് ആളുകൾക്ക് മദ്യം വാങ്ങാൻ കഴിയാതെ വന്നാൽ ആളുകൾ മറ്റ് മയക്കുമരുന്നുകളിലേക്ക് കടക്കും എന്നാണ് മുരളി ഗോപി പറഞ്ഞത്.

സംസ്ഥാന ബജറ്റിൽ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയാണ് സെസ് ഏർപ്പെടുത്തിയത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP