Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി; ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ; ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കണം; സാംസ്‌കാരിക കേരളത്തെ വിമർശിച്ച് ഹരീഷ് പേരടി

ഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി; ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ; ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കണം; സാംസ്‌കാരിക കേരളത്തെ വിമർശിച്ച് ഹരീഷ് പേരടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഫ്ഗാൻ ഹാസ്യനടനായ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി വധിച്ച സംഭവത്തിൽ നിശബ്ദത പാലിക്കുന്ന സാംസ്‌കാരിക കേരളത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ. ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്‌കാരിക കേരളമേ.-ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ. ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസംകാരിക കേരളമേ. ഇങ്ങിനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു. ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ 'ഇച്ചിരി ഉളുപ്പ്'ബാക്കിയുണ്ടെങ്കിൽ മാത്രം....

അഫ്ഗാനിസ്ഥാലെ ജനപ്രീയ ഹാസ്യതാരം ഖാഷാ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം ഏറ്റെടുത്ത് നേരത്തെ താലിബാൻ രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതോടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വാദിച്ചിരുന്ന താലിബാൻ , കുറ്റം സമ്മതിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇത് തങ്ങളുടെ സംഘത്തിൽ പെട്ടവരാണെന്നും ഇവരെ അറസ്റ്റ് ചെയ്തതാണെന്നും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.

വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികൾ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹാസ്യതാരത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മുൻപ് അഫ്ഗാൻ പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നാസർ മുഹമ്മദ്. ഇതോടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ നേതൃത്വം. നാസർ മുഹമ്മദ് ഹാസ്യനടൻ മാത്രമായിരുന്നില്ലെന്നും പൊലീസുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നയാളാണെന്നും അവർ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP