Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ'? ഹനുമാൻ ജയന്തി ആശംസിച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ; ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്ന മറുപടിയുമായി ഉണ്ണി മുകുന്ദൻ

'ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ'? ഹനുമാൻ ജയന്തി ആശംസിച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ; ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്ന മറുപടിയുമായി ഉണ്ണി മുകുന്ദൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കമന്റ് ചെയ്തത്.

പ്രതികരണം വിവാദമാകുകയും നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി നൽകുകയായിരുന്നു.

ഇതോടെ കന്റും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായി.

ചേട്ടാ... നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം... ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്.

ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!' എന്നാണ് ഉണ്ണി സന്തോഷിന് ഫേസ്‌ബുക്കിൽ നൽകിയ മറുപടി.



ഇതോടെ നെറ്റിസൺസ് ഉണ്ണിക്ക് പൂർണപിന്തുണയുമായി രംഗത്തെത്തി. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആൾക്കാൾ എത്തിയതോടെ സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP