Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലെ ടിക്ക് ടോക്കിലൂടെ ട്രോളി ഹനാൻ; വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുതെന്ന് കോൺഗ്രസും; ഹനാനെനെതിരെ വാളെടുത്ത് കോൺഗ്രസ് സൈബർപട; സോഷ്യൽ മീഡിയയിൽ കത്തിക്കയറി ഹനാൻ വിവാദം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോൺഗ്രസിനേയും പ്രതിപക്ഷ നേതാവിനേയും ടിക്ക് ടോക്കിലൂടെ പരിഹസിച്ചതിന്‌റെ പേരിൽ ഹനാനെതിരെ വാളെടുത്ത് കോൺഗ്രസിന്റെ സൈബർപട. മുൻപ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഹനാൻ ഹനാനിക്കെതിരെയാണ് കോൺഗ്രസുകാർ ചീത്തവിളിയുമായി എത്തിയിരിക്കുന്നത്. റോഡരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രവും വാർത്തയും ദിവസങ്ങളോളം കേരളം ചർച്ച ചെയ്തിരുന്നു.

എന്റെ ടിക് ടോക്ക് രാഷ്ട്രീയം എന്ന ടൈറ്റിലിൽ ഹനാൻ ചെയ്ത വീഡിയോ ആണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്. പിന്നാലെ രമേശ് ചെന്നിത്തലയെ പരിഹസിച്ചു എന്ന് പറഞ്ഞ് കോൺഗ്രസുകാർ കൂട്ടത്തോടെ വന്ന് ചീത്തവിളിക്കുകയായിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. 'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം'. ഇത്രയുമാണ് ഹനാൻ വീഡിയോയിൽ പറഞ്ഞത്.

'വയറ്റിൽപിഴപ്പിനു വേണ്ടി നീ നാടകം കളിച്ചപ്പോൾ ഒരു മനസ്സായി വന്നു സപ്പോർട്ട് ചെയ്തവരാണ് ഞങ്ങൾ. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു. കുട്ടി സർക്കാരിന്റെ മകൾ ആകുന്നതിനു മുൻപ് സഹായവുമായി ഓടിയെത്തിയ മനുഷ്യനാണ് രമേശ് ചെന്നിത്തല. നന്ദി കാണിക്കണ്ട, പക്ഷെ വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുത്' എന്നായിരുന്നു കോൺഗ്രസുകാരുടെ പ്രതികരണം.

അതിന് ഹനാൻ നൽകിയ മറുപടി: 'കമന്റ് ബോക്‌സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തതുകൊണ്ട് തന്നെ മോശം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികൾ എനിക്ക് വീട് വെച്ച് നൽകിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവർ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിച്ചോ ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല.

നേരിൽ വന്നാൽ കാണാം.ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ ആണ് താമസിക്കുന്നത്.രാഷ്ട്രീയ പരമായ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ മറുപടി നൽകുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നൽകിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാർ നൽകിയ സഹായം 1.5 ഹമസവ െസന്തോഷത്തോടെ പ്രളയത്തിന് ഞാൻ തിരിച്ച് നൽകിയത് രേഖയുമുള്ളതാണ്'.

മോശമായ ഭാഷയിലാണ് കോൺഗ്രസ് സൈബർ ടീം ഹനാനെതിരെ ആക്രമണം നടത്തുന്നത്. അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനും അണികൾക്ക് ആഹ്വാനം ഉണ്ട്. ഇതുകൊണ്ടൊന്നും പ്രകോപിതയാകില്ല എന്നാണ് ഹനാൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP