Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരവും കുടുംബവും; വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് മൂത്തമകളുടെ ചിത്രവും ചേച്ചിയമ്മ എന്ന തലക്കെട്ടും ഉൾപ്പടെ

ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരവും കുടുംബവും; വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് മൂത്തമകളുടെ ചിത്രവും ചേച്ചിയമ്മ എന്ന തലക്കെട്ടും ഉൾപ്പടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു.തന്റെ പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് ഏവർക്കും മാതൃകകൂടിയായ താരമാണ് പക്രു.ചെറുതും വലുതുമായ വേഷത്തിലുടെ സിനിമയിലും സജീവമാണ് അദ്ദേഹം.ഇപ്പോഴിത തനിക്ക് വീണ്ടുമൊരു പെൺകുഞ്ഞ് പിറന്ന സന്തോഷം തന്റെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്.മകൾ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.

 

അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്.ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ഗിന്നസ് പക്രുവിന്റെ പേരിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP