Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരന് വിവാഹ സമ്മാനമായി യുവതി നൽകിയത് എകെ 47; പാക്കിസ്ഥാനിലെ പുതിയ ട്രെൻഡ് ഇങ്ങനെയോ; വൈറലായ വീഡിയോ കാണാം

വരന് വിവാഹ സമ്മാനമായി യുവതി നൽകിയത് എകെ 47; പാക്കിസ്ഥാനിലെ പുതിയ ട്രെൻഡ് ഇങ്ങനെയോ; വൈറലായ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

പാക്കിസ്ഥാനിലെ ചില മേഖലകളിൽ സാധാരണ ജനങ്ങൾ തോക്ക് കൈവശം വെക്കുന്നു എന്നും ചെറുപ്പത്തിലേ തന്നെ ആയുധങ്ങൾ ഉപയോ​ഗിക്കാൻ പരിശീലനം നേടുന്നു എന്നുമുള്ള വാർത്തകൾ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. അഫ്​ഗാൻ അതിർത്തിയോട് ചേർന്ന ​ഗോത്ര മേഖലകൾ ഇത്തരത്തിൽ കുപ്രസിദ്ധി നേടിയ പ്ര​ദേശങ്ങളാണ്. എന്നാൽ ഇപ്പോൾ വിവാഹ സമ്മാനമായി പോലും ആയുധങ്ങളാണ് പാക്കിസ്ഥാനിൽ നൽകുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പാക്കിസ്ഥാനി ജേണലിസ്റ്റ് അദീൽ അഷാൻ ട്വിറ്ററിൽ പങ്കുവെച്ച 30 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. എകെ 47 റൈഫിളാണ് വരന് സമ്മാനമായി ലഭിച്ചത്. വിവാഹവേദിയിൽ ഇരിക്കുന്ന വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വരന്റെ സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും കാണാം.

വിഡിയോ വൈറലായതിനൊപ്പം നിരവധി സംശയങ്ങളും നിഗമനങ്ങളും കമന്റുകളായി എത്തി. പാക്കിസ്ഥാനിലെ തീവ്രവാദം കാരണമായിരിക്കുമോ ഇത്തരമൊരു സമ്മാനം എന്നാണ് ചിലരുടെ സംശയം ?. ഇത് പുതിയ പാക്കിസ്ഥാൻ സ്റ്റൈൽ ആയിരിക്കും എന്നു ചിലർ നിരീക്ഷിച്ചപ്പോൾ ‘ബോംബ് കൊടുത്തില്ലല്ലോ’ എന്ന ആശ്വാസത്തിലായിരുന്നു മറ്റു ചിലർ. എന്തായാലും വിഡിയോയുടെ നിജസ്ഥിതി വൈകാതെ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് സോഷ്യൽ ലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP