Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിക്ക് ടോക്കിൽ കൊച്ചുമകൻ മുനികുമാരനായപ്പോൾ നിറ കണ്ണുകളോടെ മുത്തശ്ശി; ചെറുമകൻ ഹോമകുണ്ഡമൊരുക്കി യാഗം നടത്തുന്നത് കണ്ട് സന്യാസിയായെന്ന് തെറ്റിധരിച്ചു; ടിക്ക് ടോക്ക് എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത പാവത്തിന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് സമൂഹ മാധ്യമത്തിൽ

ടിക്ക് ടോക്കിൽ കൊച്ചുമകൻ മുനികുമാരനായപ്പോൾ നിറ കണ്ണുകളോടെ മുത്തശ്ശി; ചെറുമകൻ ഹോമകുണ്ഡമൊരുക്കി യാഗം നടത്തുന്നത് കണ്ട് സന്യാസിയായെന്ന് തെറ്റിധരിച്ചു; ടിക്ക് ടോക്ക് എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത പാവത്തിന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമത്തിൽ തരംഗമായി മാറിയിരിക്കുന്ന ടിക്ക് ടോക്ക് വീഡിയോകൾ ഇപ്പോൾ യുവാക്കൾക്ക് ഹരമായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ പഴയ തലമുറയ്ക്ക് ഇത് എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. അതിനുദാഹരണമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ടിക്ക് ടോക്ക് വീഡിയോ. എന്നാൽ കൊച്ചു മകൻ ചെയ്ത ടിക്ക് ടോക്കിൽ ശ്രദ്ധിക്കപ്പെട്ടത് മുത്തശ്ശിയാണ്. വലിയ തയ്യാറെടുപ്പുകളുമൊക്കെ നടത്തി മുനികുമാരന്റെ വേഷം ധരിച്ചാണ് യുവാവ് ടിക്ക് ടോക്ക് ചെയ്തത്.

വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തിൽ കൊച്ചുമോന്റെ ടിക്ക് ടോക്ക് അവതരണം. എന്നാൽ ഇത് കണ്ട മുത്തശ്ശി ശരിക്കും ഞെട്ടിപ്പോയി. കൊച്ചുമോൻ സന്യാസിയായെന്നു കരുതി പാവം മുത്തശ്ശിയുടെ കണ്ണുനിറഞ്ഞു. ടിക് ടോകിന്റെ എന്താണെന്ന് പോലും അറിയാത്ത പാവം മുത്തശ്ശി പിന്നീട് കരച്ചിലായി. കൊച്ചുമകൻ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് ഇത് പിടികിട്ടിയില്ല എന്നുള്ളതാണ് സത്യം. എന്നിരുന്നാലും പാവം മുത്തശ്ശി നിറ കണ്ണുകളുമായി നിൽക്കുന്നത് കാണുന്ന ഏവർക്കും വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഒരോ ദിവസവും നൂറുകണക്കിന് ടിക്ക് ടോക്ക് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP