Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചരിത്ര കോൺഗ്രസിനിടെ ഗവർണറുടെ പ്രസംഗം ഇർഫാൻ ഹബീബ് തടസ്സപ്പെടുത്തിയ സംഭവം: തുക്കടെ തുക്കടെ ഗ്യാംഗിന്റെ നേതാവായ ഈ അരാജകവാദിയ്‌ക്കെതിരെ ഉചിതമായ പൊലീസ് നടപടി സ്വീകരിക്കാൻ പിണറായി വിജയനു ബാധ്യതയുണ്ട്; ഗവർണ്ണർ ഒരു ആലങ്കാരിക പദവിയല്ല മിസ്റ്റർ പിണറായി എന്ന് കെ.സുരേന്ദ്രൻ

ചരിത്ര കോൺഗ്രസിനിടെ ഗവർണറുടെ പ്രസംഗം ഇർഫാൻ ഹബീബ് തടസ്സപ്പെടുത്തിയ സംഭവം: തുക്കടെ തുക്കടെ ഗ്യാംഗിന്റെ നേതാവായ ഈ അരാജകവാദിയ്‌ക്കെതിരെ ഉചിതമായ പൊലീസ് നടപടി സ്വീകരിക്കാൻ പിണറായി വിജയനു ബാധ്യതയുണ്ട്; ഗവർണ്ണർ ഒരു ആലങ്കാരിക പദവിയല്ല മിസ്റ്റർ പിണറായി എന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. 80 ാം സമ്മേളന ഉദ്ഘാടനത്തിൽ പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതിയെക്കുറിച്ച് ചില കാര്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ഗവർണർ ഇതിന് മറുപടി പറഞ്ഞപ്പോൾ, ഇർഫാൻ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ ഇത് വ്യക്തമാണെന്നും ഗവർണറുടെ ട്വീറ്റിൽ പറയുന്നു.

ഗവർണറുടെ പ്രസ്താവനകൾ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ശബ്ദം ഉയർത്തി പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹിബീബിനെ തടഞ്ഞു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇർഫാൻ ഹബീബിനെതിരെ കേസ്സെടുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഗവർണ്ണറുടെ എ. ഡി. സിയെയും സുരക്ഷാ ഉദ്യോഗസ്ഥനെതിരെയും ഈ വ്യാജ ചരിത്രകാരൻ കയ്യേറ്റം ചെയ്തിരിക്കുന്നു. തുക്കടെ തുക്കടെ ഗ്യാംഗിന്റെ നേതാവായ ഈ അരാജകവാദിയ്‌ക്കെതിരെ ഉചിതമായ പൊലീസ് നടപടി സ്വീകരിക്കാൻ പിണറായി വിജയനു ബാധ്യതയുണ്ട്.

ഗവർണ്ണർ ഒരു ആലങ്കാരിക പദവിയല്ല മിസ്റ്റർ പിണറായി വിജയൻ-കെ.സുരേന്ദ്രൻ രണ്ടുഫേസ്‌ബുക്ക് പോസ്റ്റുകളിലായി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP