Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിറ്റ്കോയിൻ തട്ടിപ്പിനായുള്ള ലിങ്ക് എത്ര ഇന്ത്യക്കാർ ഉപയോഗിച്ചുവെന്ന അന്വേഷണവുമായി ഇന്ത്യ; ട്വിറ്ററിനോട് സുരക്ഷ സംബന്ധിച്ച വിശദീകരണം തേടി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം

ബിറ്റ്കോയിൻ തട്ടിപ്പിനായുള്ള ലിങ്ക് എത്ര ഇന്ത്യക്കാർ ഉപയോഗിച്ചുവെന്ന അന്വേഷണവുമായി ഇന്ത്യ; ട്വിറ്ററിനോട് സുരക്ഷ സംബന്ധിച്ച വിശദീകരണം തേടി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്വിറ്ററിനോട് സുരക്ഷ സംബന്ധിച്ച വിശദീകരണം തേടി ഇന്ത്യ. അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. രാജ്യത്തെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് ഇത് സംബന്ധിച്ച് ട്വിറ്ററിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് കത്തയച്ചത്.

യുഎസിലെ ഹാക്കിങ് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളിലൂടെ അക്രമികൾ ട്വീറ്റ് ചെയ്ത ബിറ്റ്കോയിൻ തട്ടിപ്പിനായുള്ള ലിങ്ക് എത്ര ഇന്ത്യക്കാർ ഉപയോഗിച്ചുവെന്ന കാര്യവും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അയച്ച നോട്ടിസിൽ ചോദിച്ചിട്ടുണ്ട്. യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമ, മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ, ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടാണു കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടത്.

പ്രമുഖ വ്യക്തികളുടെ ട്വിറ്ററിലൂടെ സന്ദേശം അയച്ച് പണം തട്ടിയ കേസ് എഫ്.ബി.ഐയാണ് അന്വേഷിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സ് അടക്കമുള്ള നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ബിറ്റ്ക്വയിൻ പണം തട്ടിപ്പാണ് വലിയ രീതിയിൽ ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ക്രിപ്‌റ്റോകറൻസിയിലൂടെ പണമിരട്ടിപ്പ് നടത്താൻ പ്രലോഭിപ്പിക്കുന്ന സന്ദേശമാണ് പ്രമുഖ വ്യക്തികളുടെ പേരിൽ പരക്കെ അയ്ക്കപ്പെട്ടത്.

ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതാണെന്നും ട്വിറ്റർ ജീവനക്കാരുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടത്. തെറ്റു പറ്റിയതായി കഴിഞ്ഞ ദിവസം ട്വിറ്റർ മേധാവി സമ്മതിച്ചിരുന്നു. സുപ്രധാന വ്യക്തികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിനാലാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം ഏറ്റെടുത്തിരിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP