Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയക്കണമെന്ന് ഒരു പക്ഷം; സ്വന്തം കുട്ടിയെ അൺ എയ്ഡഡിൽ പഠിപ്പിക്കുകയും പാവപ്പെട്ടവന്റെ കുട്ടിയെ പൊതു വിദ്യാലയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ലെന്ന് മറുപക്ഷം; സ്കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ ലോക് ഡൗൺ കാലത്തെ പുതിയ രീതികൾ ഇങ്ങനെ

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയക്കണമെന്ന് ഒരു പക്ഷം; സ്വന്തം കുട്ടിയെ അൺ എയ്ഡഡിൽ പഠിപ്പിക്കുകയും പാവപ്പെട്ടവന്റെ കുട്ടിയെ പൊതു വിദ്യാലയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ലെന്ന് മറുപക്ഷം; സ്കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ ലോക് ഡൗൺ കാലത്തെ പുതിയ രീതികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞ് കിടക്കുകയാണ്. സാധാരണ ​ഗതിയിൽ ഇത് മധ്യവേനൽ അവധിക്കാലമാണെങ്കിലും സ്കൂളുകളെ സംബന്ധിച്ച് വിദ്യാർത്ഥികളെ ക്യാൻവാസ് ചെയ്യാനുള്ള സമയമാണ്. എന്നാൽ ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ്- അൺ എയ്ഡഡ് സ്കൂളുകൾക്ക് അത്തരത്തിൽ പിള്ളേരെ പിടുത്തത്തിന് ഇറങ്ങാൻ പറ്റുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോ​ഗിക്കുകയാണ് സ്കൂൾ അധികൃതർ. സർക്കാർ സ്കൂൾ അനുകൂലികളും മാനേജ്മെന്റുകളും സൈബർ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്.

ഒരേ സിലബസ് പഠിപ്പിക്കുന്ന സർക്കാർ സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളും തമ്മിലാണ് പ്രധാന മത്സരം. തങ്ങളുടെ മെച്ചങ്ങൾ എണ്ണിപ്പറഞ്ഞുള്ള വാട്സാപ്പ് മെസേജുകളാണ് ഇരു വിഭാ​ഗവും രക്ഷകർത്താക്കളുടെ മൊബൈലുകളിലേക്ക് അയക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യങ്ങളും സൗകര്യങ്ങളും സർക്കാര്‌‍ സ്കൂളുകൾ ഉയർത്തിക്കാട്ടുമ്പോൾ ചെറിയ ഫീസ് നൽകിയാലും മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പ് പറയുകയാണ് അൺ എയ്ഡഡ് സ്കൂളുകൾ.

കൊറോണ തന്നെയാണ് സ്കൂളുകളുടെയും തുറുപ്പ് ചീട്ട്. ബസുകളിൽ കയറി ദൂരെ സ്ഥലങ്ങളിലുള്ള സ്കൂളുകളിൽ പോകാതെ അടുത്തുള്ള സർക്കാർ സ്കൂളിൽ പോകണമെന്നാണ് സർക്കാർ അനുകൂലികളുടെ പക്ഷം. അതേസമയം, കൃത്യമായ അച്ചടക്കത്തോടെ നിങ്ങളുടെ വീടിന് മുന്നിൽ സ്കൂൾ വാഹനമെത്തി കുട്ടിയെ എടുത്ത് സ്കൂളിലെത്തിച്ച് വിദ്യാഭ്യാസം നൽകി തിരികെ വീട്ടുപടിക്കൽ എത്തിക്കും എന്നതാണ് മാനേജ്മെന്റുകളുടെ ഉറപ്പ്.

സൗജന്യ പാഠ പുസ്തകം മുതൽ മതേതര വിദ്യാഭ്യാസം വരെയുള്ള 50 മേന്മകളാണ് സർക്കാർ സ്കൂൾ മുന്നോട്ട് വെക്കുന്നത്. ഉച്ചഭക്ഷണവും അരിയും പഴവും മുട്ടയും ഒഴികെ മറ്റെല്ലാം തങ്ങളുടെ സ്കൂളുകളിൽ ഉണ്ടെന്ന് മാനേജ്മെന്റുകളും ചൂണ്ടിക്കാട്ടുന്നു. ഒപ്പം സുരക്ഷിതമായ സ്കൂളും നിലവാരമുള്ള വിദ്യാഭ്യാസവും അൺ എയ്ഡഡ് സ്കൂളുകൾ ഉറപ്പ് പറയുന്നു.

സർക്കാർ സ്കൂളുകളുടെ പ്രചാരണം ഇങ്ങനെ...

കൊറോണക്ക്ശേഷമുള്ള അധ്യായന വ൪ഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതു സ്കൂളുകളിൽ ചേ൪ക്കൂ,...ദൂരെയുള്ള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കൂ...
ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ.....

പൊതു വിദ്യാലയങ്ങളുടെ പ്രത്യേകതകൾ

1) സൗജന്യ ടെക്സ്റ്റ് പുസ്തകം
2) സൗജന്യ യൂനിഫോം
3) ഉച്ചഭക്ഷണം
4) പാൽ
5) മുട്ട | പഴം
6) സ്പെഷ്യൽ അരി
7)എസ് പി സി
8)എൻ സി സി
9)എൻ എസ് എസ്
10)സ്കൗട്ട് & ഗൈഡ്
11)ജൂനിയർ റെഡ് ക്രോസ്സ്
12)ലിറ്റിൽ കൈറ്റ് .

7 മുതൽ12വരെയുള്ളവയിൽ പ്രവർത്തിക്കാനും ഗ്രയിസ് മാർക്ക് നേടാനുമുള്ള അവസരം.

13)"ശ്രദ്ധ "പരിശീലനം
14) തൈക്കോണ്ട പരിശീലനം
15) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം

സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള

LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം

UP, HS ,HSS തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവ വരുത്തുന്നു

16) 5ാം ക്ലാസ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം
17) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ'
18) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ
19) വിദ്യാരംഗം കലോത്സവം
20) LP തലത്തിൽ LS S സ്കോളർഷിപ്പ്
LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്
21) യു പി തലത്തിൽ USS സ്കോളർഷിപ്പ്
22) യു പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംസ്കൃതം സ്കോളർഷിപ്പ്
23) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന സംസ്കൃതം സ്കോളർഷിപ്പുകൾ
24) സുഗമ ഹിന്ദി പരീക്ഷ
25) ന്യൂമാൻസ് ഗണിതം പരീക്ഷ
26) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്
27) ഹിന്ദു OBC സ്കോളർഷിപ്പ്
28) ഹിന്ദു OEC സ്കോളർഷിപ്പ്
29) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്

30 ) SC /ST ലംസം ഗ്രാന്റ്
31) BPL ഗേൾസ് സ്കോളർഷിപ്പ്
32) സ്നേഹപൂർവ്വം ധനസഹായം
33) വിവിധ മത്സര പരീക്ഷകൾ '
34 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ
35) കമ്പ്യൂട്ടർ പഠനം
36) വാഹന സൗകര്യം
37) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ
38) BRC യുടെ ശക്തമായ പിൻതുണയും അദ്ധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും
39) ഇടക്കിടക്കുള്ള അദ്ധ്യാപകരകരുടെ ക്രസ്റ്റർ പരിശീലനങ്ങൾ
40) അദ്ധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
42 അദ്ധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം

43) വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അദ്ധ്യാപക പരിശീലന യോഗ്യതകൾ നേടിയ അദ്ധ്യാപകർ മാത്രം പഠിപ്പിക്കുന്നു

44) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകർ പോലും സർക്കാർ ശമ്പളം വാങ്ങി പഠിപ്പിക്കുന്നില്ല
45) സ്പെഷ്യൽ ഫീസ് ഇല്ല
46 ) ട്യൂഷൻ ഫീസ് ഇല്ല
47) അഡ്‌മിഷൻ ഫീസ് ഇല്ല
48) ഡോനേഷൻ ഇല്ല
49) പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം
50) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം

വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം. സമാന്തര സംവിധാനത്തിന് എന്തൊക്കെ മേന്മകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒര സർക്കാർ വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം ! സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമ്മുക്ക് നമ്മുടെ തൊട്ടടുത്ത സർക്കാർ വിദ്യാലയത്തിൽ കുട്ടികളെ അയച്ച് സ൪ക്കാ൪ വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം.

അൺ എയ്ഡഡ് സ്കൂളുകളുടെ സന്ദേശം ഇങ്ങനെ..

എന്തുകൊണ്ട് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് സ്‌കൂളുകളിൽ വിടുന്നു..

വാരിക്കോരി മാർക്കുകൾ നൽകിയിട്ടും, ഒട്ടേറെ സൗജന്യങ്ങൾ നൽകിയിട്ടും, എന്തുകൊണ്ട് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിൽ വിടുന്നു?.

1. മികച്ച വിദ്യാഭ്യാസത്തിനൊപ്പം തികഞ്ഞ അച്ചടക്കവും സമ്പൂർണ സുരക്ഷിതത്വവും നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങൾ.

2. പാഠ്യ വിഷയങ്ങൾക്ക് ഒപ്പം കുട്ടികളുടെ കലാ കായിക മികവുകൾ കണ്ടെത്തി അവരുടെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുന്നത് അൺ എയ്ഡഡ് വിദ്യാലയങ്ങളാണ്.

3. സംസ്ഥാനത്തെ മറ്റ് സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ കീഴടക്കുമ്പോൾ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നമ്മുടെ കുട്ടികൾ പൂർണ സുരക്ഷിതരാണ്.

4. മറ്റ് വിദ്യാലയങ്ങളുടെ പരിസരത്ത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂണുകൾ പോലെ ഉയർന്ന് നിൽക്കുമ്പോൾ സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളുടെ പരിസരത്ത് ട്യൂഷൻ സെന്ററുകൾ ഇല്ലാ എന്നതാണ് ഈ മേഖലയുട മെച്ചം വിളിച്ചോതുന്നത്.

പഠിക്കാൻ എന്തൊക്കെയാണിവിടെ ഉള്ളത്?

1. ഒന്നാം ക്ലാസ് മുതൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ പരിശീലനം

2. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകൾ

3. മികച്ച കമ്പ്യൂട്ടർ/ ഇന്റർനെറ്റ് സംവിധാനങ്ങൾ.

4. വിപുലമായ ലൈബ്രറിയും മികച്ച നിലവാരമുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര- ഐടി ലാബുകളും.

5. പൊതു വിജ്ഞാനത്തിനും മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമായി പ്രത്യേകം ക്ലാസുകൾ.

6. ഇതിലെല്ലാം ഉപരി കഴിവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരുടെ സേവനം.

വിദ്യാർത്ഥികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുന്നു?

1. വിദ്യാർത്ഥികളെ വീട്ടിൽ നിന്നും സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് കുറഞ്ഞ ചെലവിൽ വാഹന സൗകര്യം.

2. സ്‌കൂൾ പരിസരം മുഴുവൻ സിസിടിവി ക്യാമറ നിരീക്ഷണം.

3. വിശാലമായ കോംപൗണ്ട് വാളും സെക്യൂരിറ്റിയും.

4. വിദ്യാർത്ഥികൾക്ക ആവശ്യമായ എല്ലാ സാധനങ്ങളും സ്‌കൂൾ കോംപൗണ്ടിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ നിന്നും ലഭിക്കുന്നതിനാൽ സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾക്ക് പുറത്ത് പോകേണ്ടി വരുന്നില്ല.

5. സ്‌കൂൾ യൂണിഫോമും ഐഡന്റിന്റി കാർഡും വസ്ത്ര ധാരണത്തിലെ വൃത്തി യും നിർബന്ധം.

പാഠ്യേതര പരിപാടികൾ എന്തൊക്കെയാണ്?

1. ശാസ്ത്ര- സാമൂഹിക ശാസ്ത്ര-ഗണിത പ്രവർത്തി പരിചയ മേളയും ഐടി മേളയും. കഴിവുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനും നൽകി സംസ്ഥാന തലത്തിൽ വരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

2. ഐടി രംഗത്ത് താല്പര്യമുള്ള വിദ്യാർത്ഥികളുടെ പ്രതിഭയെ പരിപോഷിപ്പിച്ച് സംസ്താന തലം വരെയുള്ള ഐടി മേളകളിൽ പങ്കെടുപ്പിക്കുന്നു.

3. കലാ- കായിക മേഖലകളിൽ ഓരോ വിദ്യാർത്ഥിയുടെയും അഭിരുചികൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകി സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങളിലും കായിക മേളകളിലും പങ്കെടുപ്പിക്കുന്നു.

അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചാൽ സ്‌കോളർഷിപ്പ് കിട്ടിമോ?

തീർച്ചയായും.

1. എൽഎസ്എസ്/ യുഎസ്എസ് സ്‌കോളർഷിപ്പുകൾ. പരീക്ഷകൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.

2. മുസ്ലിം/ ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്.

3. എസ്.സി/ എസ്.ടി സ്‌കോളർഷിപ്പ്.

4. എസ്.എസി/ എസ്.ടി വിദ്യാർത്ഥികൾക്ക ട്യൂഷൻ ഫീസ് റീ-ഇമ്പേഴ്‌സ്‌മെന്റ്

5. ഒഇസി/ഒബിസി സ്‌കോളർഷിപ്പുകൾ.

6. മുന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി മുന്നോക്ക വികസന കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ്.

വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബന്ധത വളർത്താൻ എന്തൊക്കെ ചെയ്യും?

1. ഗാന്ധി ദർശൻ, നേച്ചർ, സയൻസ്, ഐടി, മാത്സ്, സാമൂഹിക പാഠ ക്ലബുകൾ

2. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്.

3. ജെ. ആർ. സി.

3. സർവോപരി സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളുടെ ഏക സംഘടന ( KRSMA ) യിലെ അംഗത്വത്തിലൂടെ സമ്പൂർണമായ സുരക്ഷിതത്വവും നിലവാരവും ഉറപ്പ് വരുത്തുന്നു.

ഉച്ചക്കഞ്ഞിയും സൗജന്യ അരിയും യൂണിഫോമും സർക്കാർ പണം ഉപയോഗിച്ച് ചുമരുകളിൽ ആന മയിൽ ഒട്ടകം വരയ്ക്കലും ഇവിടെയില്ല. അതിന് വേറെ ഇടങ്ങളുണ്ട്. ലോകത്തോട് മത്സരിക്കാൻ വിദ്യാർത്ഥി കളെ പ്രാപ്തരാക്കുന്ന തരത്തിൽ അൺ എയ്ഡഡ് അദ്ധ്യാപകർക്ക് ട്രെയിനിങ് പ്രോഗ്രാമുകൾ. ഏറ്റവും മികച്ച വിദ്യാഭ്യാസവും നിങ്ങളുടെ കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞുള്ള പരിശീലനവുമാണ് വേണ്ടതെങ്കിൽ തീർച്ചയായും കുട്ടികളെ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് അയക്കുക. സ്വന്തം കുട്ടിയെ അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കുകയും പാവപ്പെട്ടവന്റെ കുട്ടിയെ പൊതു വിദ്യാലയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല.

വിദ്യാധനം സർവധനാൽ പ്രധാനം

പാമ്പ് മാളങ്ങൾ ഇല്ലാത്ത സുരക്ഷിത ക്ലാസ്സ്‌ മുറികളിൽ സന്തോഷത്തോടെ മക്കൾ പഠിക്കട്ടെ.

KRSMA സംസ്ഥാന കമ്മിറ്റി.

ഇതോടൊപ്പം സ്കൂളുകളിലെ രാഷ്ട്രീയ ഇടപെടലുകൾ സംബന്ധിച്ചും സൈബർ ഇടങ്ങളിൽ ചർച്ച ശക്തമാണ്. പ്രധാനമായും പ്രചരിക്കുന്ന മെസേജ് ഇങ്ങനെ..

വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം.

എന്തുകൊണ്ട് ഗവർണമെന്റ്സ്കൂളുകളിൽ തന്നെ കുട്ടികളെ വിടണം എന്ന്‌ രാഷ്ട്രീയപാർട്ടികൾ വാശി പിടിക്കുന്നത്? സ്വകാര്യ സ്കൂളുകൾ govt. ന് ഒരു രൂപയുടെ പോലും ബാധ്യത ഉണ്ടാക്കുന്നവയല്ല. പൊതു വിദ്യാഭ്യാസം അങ്ങിനെയല്ലതാനും. എന്നിരുന്നാലും പൊതു വിദ്യാഭ്യാസം എന്നു പറയുന്ന അഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പോസ്റ്റുകളും കമെന്റുകളും നാം സ്ഥിരമായി കാണാറുണ്ട്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയം എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ എവിടെ പഠിക്കണം എന്നു തീരുമാനിക്കേണ്ടത് നിങ്ങളല്ലേ?അല്ലാതെ , നിങ്ങളുമായോ, വിദ്യാഭ്യാസമേഖലയുമായോ യാതൊരു ബന്ധവുമില്ലാത്ത ആരെങ്കിലുമാണോ?

സ്വകാര്യ സ്കൂളുകളുടെ പഠന നിലവാരം അറിയുവാൻ ഇവിടെ നടക്കുന്ന പ്രധാന പ്രവേശനപരീക്ഷകളുടെ[ JEE,NEET,IIT, AIIMS…..] റിസൾട്ട് കൂടി നോക്കുക.അതിൽ വിജയിക്കുന്നത് 98% ഉം സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് ബാക്കി മാത്രമാണ് govt. സ്കൂളുകളിലെ കുട്ടികൾ.

തിരിച്ചറിവ്‌ ഉണ്ടാകുന്നത് ഇല്ലായ്മയിൽ നിന്നാണ് എന്ന തെറ്റിദ്ധാരണ മാറ്റേണ്ട കാലം കഴിഞ്ഞു.Abundance ന്റേതാണ് ഇന്നത്തെ ലോകം. അന്യന്റെ തട്ടിപ്പറിക്കാതെ തനിക്കു വേണ്ടത് നേടിയെടുക്കാനുള്ള അറിവ്. അതിനു പുതിയ ചിന്തകൾ വേണം, കാഴ്ചപ്പാടുകൾ വേണം, പുതിയ നല്ല അറിവുകൾ വേണം. ഇവയൊക്കെ നൽകുന്നു എന്നതാണ് സ്വകാര്യ സ്കൂളുകളെ വേറിട്ട് നിർത്തുന്നത്.ദരിദ്രൻ സ്വർഗത്തിൽ പോകുന്നു എന്ന തരത്തിലുള്ള ചിന്ത നൂറ്റാണ്ടുകൾക്കു മുൻപുള്ളതാണ്. വളരുന്ന തലമുറയിലേക്ക് ദയവായി ഇത്തരം മണ്ടത്തരങ്ങൾ അടിച്ചേല്പിക്കാതിരിക്കുക. നല്ല മനുഷ്യരാകാൻ നല്ല സ്കൂളുകളിലാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ ഇല്ലായ്‌മ പഠിപ്പിക്കുക അല്ല വേണ്ടത്

പാലും, മുട്ടയും നൽകാനുള്ള വിതരണ കേന്ദ്രങ്ങളോ ,കഞ്ഞി വീഴ്‌ത്തൽ നടത്തുന്ന ധർമ്മ സ്ഥാപനങ്ങളോ ആവരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇവ കുട്ടികൾക്ക് നല്കാൻ കഴിവില്ലാത്തവർ അവിടെ പോയിക്കൊള്ളട്ടെ. നിങ്ങളുടെളുടെ കുട്ടികൾ എന്തു പഠിക്കണം എവിടെ പഠിക്കണം എന്നു തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്

എപ്പോഴും ഭരിക്കുന്നവർക്കു വേണ്ടത്, അത് ഏതു പാർട്ടിയാണെങ്കിലും അനുയായികളെ മാത്രമാണ്. അതിനുതകുന്ന വിദ്യാഭ്യാസമാണ് അവർ പ്രോത്സാഹിപ്പിക്കുക. ചിന്താ ശേഷിയുള്ള പുതു തലമുറയെ സൃഷ്ടിക്കാൻ അവർക്കൊരിക്കലും താൽപര്യമില്ല. നിങ്ങളുടെ കുട്ടി അനുയായി ആകണോ, നയിക്കുന്നവനാകണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.ആ തീരുമാനം ചിന്തിച്ചെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP