Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കമോണ്ട്രാ ഗോജ്ഡാ; സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി സോഷ്യൽ മീഡിയ; പോമോനേ മോദി പോമോനേ ഷാജി ഹാഷ്ടാഗിന് പിന്നാലെ ഗോജ്ഡാ ഹാഷ്ടാഗ് വൈറലാകുന്നു

കമോണ്ട്രാ  ഗോജ്ഡാ; സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി സോഷ്യൽ മീഡിയ; പോമോനേ മോദി പോമോനേ ഷാജി ഹാഷ്ടാഗിന് പിന്നാലെ ഗോജ്ഡാ ഹാഷ്ടാഗ് വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ട്വിറ്ററിൽ പൊടിപൊടിച്ച പോമോനേ മോദി പോമോനേ ഷാജി ഹാഷ്ടാഗ് വൈറലായത് ഓർമയില്ലേ? അതുപോലൊന്ന് വീണ്ടും അവതരിച്ചിരിക്കുകയാണ്. ഗോജ്ഡാ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ പ്രചരിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവർത്തർക്ക് നേരേ സിപിഎമ്മുകാർ കണ്ണുരുട്ടി കാട്ടിയാൽ അവരുടെ വീടുകളിൽ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ദേശീയ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവനയോടുള്ള പ്രതികരണമാണ് ഹാഷ്ടാഗ് പ്രചാരണം. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയോടനുബന്ധിച്ചായിരുന്നു സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവന.

സംഗതി നടപ്പില്ലെന്ന് കാട്ടിയുള്ള മറുപ്രചാരണമാണ് ഗോജ്ഡാ.മലയാളി സുഹൃത്തുക്കൾക്ക് പിന്തുണയുമായി തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമുള്ളവരും ഹാഷ്ടാഗിൽ പങ്കാളികളാണ്.കണ്ണുമൂടിക്കെട്ടിയും, കൂളിങ് ഗ്ലാസുകളും മറ്റും വച്ച് സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് പലരുടെയും ഹാഷ്ടാഗ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP