Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാതിരാവിൽ വാട്സാപ്പ് ​ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ഉപമുഖ്യന്ത്രി; വിവാദമായതോടെ താൻ ഉറങ്ങുകയായിരുന്നു എന്ന് വിശദീകരണം

പാതിരാവിൽ വാട്സാപ്പ് ​ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ഉപമുഖ്യന്ത്രി; വിവാദമായതോടെ താൻ ഉറങ്ങുകയായിരുന്നു എന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

പനാജി: ​ഗോവ ഉപമുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണം. അർദ്ധരാത്രിയിൽ അനവധി സ്ത്രീകൾ കൂടി അം​ഗങ്ങളായുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി പോൺ വീഡിയോ അയച്ചതായാണ് പരാതി. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറാണ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്. ഞായറാഴ്ച രാത്രി 1:20നാണ് മന്ത്രിയുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോ അയച്ചിരിക്കുന്നത്. എന്നാൽ, തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ചന്ദ്രകാന്ത് കാവ്‌ലേക്കർ പറയുന്നത്.

"വില്ലേജസ് ഓഫ് ഗോവ" എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് മന്ത്രിയുടെ നമ്പറിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോൺ വീഡിയോ അയച്ചത്. അതേസമയം പോൺ വീഡിയോ അയച്ചത് താനല്ലെന്നാണ് ഉപമുഖ്യമന്ത്രിയുടെ വാദം. തന്റെ ഫോൺ ഹാക്ക് ചെയ്ത് മറ്റാരോ വീഡിയോ അയച്ചതാണെന്ന് കാവ്‌ലേക്കർ പറഞ്ഞു. വീഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താൻ ഉറക്കത്തിലായിരുന്നെന്നും കാവ്‌ലേക്കർ പറയുന്നു.

ഗോവയിലെ മുൻ പ്രതിപക്ഷ നേതാവ് കൂടിയാണ് ചന്ദ്രകാന്ത് കാവ്‌ലേക്കർ. ഇദ്ദേഹത്തിൻെ്‌റ നേതൃത്വത്തിലാണ് പത്ത് കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്നത്. എംഎൽഎമാരെ കൂറുമാറ്റി ഭരണപക്ഷത്ത് എത്തിച്ചതിന് കാവ്‌ലേക്കറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രിക്കെതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗം പരാതി നൽകി. സ്ത്രീകളുടെ അന്തസിന് ക്ഷതം വരുത്തിയതിനും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും കാവ്‌ലേക്കർക്കെതിരെ കേസെടുക്കണമെന്ന് വനിതാ സംഘടന ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP