Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദ്യം ചെണ്ടയിൽ താളം പിടിച്ചു...നിമിഷങ്ങൾക്കകം മേളത്തൊടൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എടതിരിഞ്ഞിക്കാരി; ബാലേട്ടൻ മോളല്ലേടീ എന്ന പാട്ടിന് മേളക്കാർ താളം പകർന്നപ്പോൾ ആടിപ്പാടിയ നീലക്കുപ്പായക്കാരി ആരെന്ന് സമൂഹമാധ്യമം; പൂരത്തിന്റെ മണ്ണായ തൃശ്ശൂരിൽ നിന്നും പുത്തൻ 'ആഘോഷ വീഡിയോ'

ആദ്യം ചെണ്ടയിൽ താളം പിടിച്ചു...നിമിഷങ്ങൾക്കകം മേളത്തൊടൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എടതിരിഞ്ഞിക്കാരി; ബാലേട്ടൻ മോളല്ലേടീ എന്ന പാട്ടിന് മേളക്കാർ താളം പകർന്നപ്പോൾ ആടിപ്പാടിയ നീലക്കുപ്പായക്കാരി ആരെന്ന് സമൂഹമാധ്യമം; പൂരത്തിന്റെ മണ്ണായ തൃശ്ശൂരിൽ നിന്നും പുത്തൻ 'ആഘോഷ വീഡിയോ'

മറുനാടൻ ഡെസ്‌ക്‌

ചെണ്ടയിൽ തനിക്കറിയാവുന്ന താളം ആദ്യം പിടിച്ചു നോക്കി...നിമിഷങ്ങൾക്കകം തന്നെ മേളക്കാർ തീർത്ത താള വിസ്മയത്തിന് മുൻപിൽ നീലക്കുപ്പായമണിഞ്ഞ എടതിരിഞ്ഞിക്കാരി ആസ്വദിച്ച് ചുവട് വയ്ച്ചു. മലയാളത്തിന്റെ ഹൃദയം കവർന്ന് ഈ കൊച്ചുമിടുക്കി മുന്നേറുകയാണ്. ചെണ്ടയിൽ താളം പിടിക്കുന്നതിനിടെ നൃത്തം ചെയ്യാൻ മേളക്കാർ ക്ഷണിച്ചപ്പോൾ ഒട്ടും മടി കൂടാതെയാണ് പെൺകുട്ടി മേളക്കാരുടെ നടുവിലെത്തി നൃത്തച്ചുവടുകൾ വെച്ചു തുടങ്ങിയത്.

കലാഭവൻ മണിയുടെ ബാലേട്ടൻ മോളല്ലേടി എന്ന പാട്ട് പാടിയാണ് മേളക്കാർ താളപ്പെരുമയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്. പാട്ടിനൊത്ത ചുവടുകളുമായി ആ മിടുക്കി കാഴ്ചക്കാരുടെ മനസിൽ നിമിഷങ്ങൾക്കകം ഇടം നേടി. പൂരങ്ങളുടെ മണ്ണായ തൃശ്ശൂരിൽ നിന്നും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോയിലെ കുട്ടി ആരാണെന്നാണ് സമൂഹ മാധ്യമത്തിൽ ചോദ്യമുയരുന്നത്. പെൺകുട്ടിയുടെ പേര് എന്തെന്ന് പറഞ്ഞിട്ടില്ലെങ്കിലും എടതിരിഞ്ഞിക്കാരി എന്നാണു വിഡിയോക്കൊപ്പം പ്രചരിക്കുന്നത്. ഇത് ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പ്രദേശമാണ്. നീലക്കുപ്പായക്കാരിയുടെ വീഡിയോ ഇതിനോടകം കേരളക്കര ഏറ്റെടുത്ത് കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP