Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സുഹാനയെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു; നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാൻ സമയമായെന്ന് ഗൗരി ഷാരൂഖ് ഖാൻ; പ്രതികരണം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ബോഡി ഷെയിമിംഗിനെതിരെയും നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പരിഹാസത്തെിനെതിരെയും ശക്തമായി പ്രതികരിച്ചയാളാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. മകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഷാരൂഖ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ മകളുടെ നിലപാടിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ.

കളറിസത്തിന്റെ വിഷയത്തിൽ മകൾ സ്വന്തമായി നിലപാടെടുത്തതിൽ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്‌നി പറയുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാൻ സമയമായെന്നും സുഹാനയെ ഓർത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ?ഗൗരി പറഞ്ഞു. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ പോസ്റ്റിന് ഗൗരി പിന്തുണയുമായി എത്തിയത്.

സെപ്റ്റംബറിൽ ഇൻസ്റ്റ?ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുഹാന കളറിസത്തിന്റെ പേരിലുള്ള വേർതിരിവുകളെ കുറിച്ച് പങ്കുവച്ചത്. സുഹാന ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴേയാണ് അധിക്ഷേപകരമായ കമന്റുകൾ വന്നത്. ഇതിന് പിന്നാലെ കമന്റുകളുടെ സക്രീൻ ഷോട്ടുകൾ അടക്കം പങ്കുവെച്ചുകൊണ്ട് സുഹാന രം?ഗത്തെത്തിയത്. പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തി.

'പൂർണ വളർച്ചയെത്തിയ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും 12 വയസുമുതൽ നിറത്തിന്റെ പേരിൽവിമർശനം കേട്ട ആളാണ് ഞാൻ. ഈ പ്രായപൂർത്തിയായവരൊക്കെ നമ്മൾ എല്ലാം ഇന്ത്യക്കാരാണ്, അതിനാൽ ബ്രൗൺ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്തമായ പല വർണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനിൽ നിന്ന് മാറി നിൽക്കാൻ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനർത്ഥം നിങ്ങൾക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ. അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കിൽ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളിൽ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗൺ നിറമുള്ളയാളാണ്, അതിൽ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ'', എന്നായിരുന്നു സുഹാന കുറിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങൾ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകൾ, വ്യക്തിഹത്യാ പരാമർശങ്ങൾ, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകൾ, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങൾ എന്നിവ കേന്ദ്ര സർക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP