Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമാത്തിപുരത്തിന്റെ ശക്തിയും ഭയവും; വീണ്ടും വിസ്മയിപ്പിക്കാൻ സഞ്ജയ് ലീല ബൻസാലി എത്തുന്നു; ഒപ്പം ഗംഗുഭായിയായി ഞെട്ടിച്ച് ആലിയ ഭട്ടും; ഗംഗുഭായ് കത്ത്യവാടിയുടെ ടീസർ പുറത്ത്

കാമാത്തിപുരത്തിന്റെ ശക്തിയും ഭയവും; വീണ്ടും വിസ്മയിപ്പിക്കാൻ സഞ്ജയ് ലീല ബൻസാലി എത്തുന്നു; ഒപ്പം ഗംഗുഭായിയായി ഞെട്ടിച്ച് ആലിയ ഭട്ടും; ഗംഗുഭായ് കത്ത്യവാടിയുടെ ടീസർ പുറത്ത്

സ്വന്തം ലേഖകൻ

മുംബൈ: തന്റെ അവതരണ മികവ് കൊണ്ട് പ്രേക്ഷനെ വിസ്മയിപ്പിക്കുന്ന സൂപ്പർഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി വീണ്ടുമെത്തുന്നു.റെഡ് സ്ട്രീറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീൻ ഗംഗുഭായിയുടെ കഥപറയുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ടീസർ പുറത്ത്. പ്രധാന കഥാപാത്രമായ ഗംഗുഭായ് അയുള്ള അലിയ ഭട്ടിന്റെ ഗെറ്റ് അപ്പ് തന്നെയാണ് ടീസറിന്റെ മുഖ്യ ആകർഷണം.പഞ്ച് ഡയലോഗുകളും മാസ് സീനുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീസർ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സഞ്ജയ് ലീല ബൻസാലിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ആലിയയാണ് ടീസർ പുറത്തുവിട്ടത്.

മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിത ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റർ എത്തിയിരുന്നു. ജൂലൈ 30-നാണ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. മാഫിയ ക്വീൻ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തേ പുറത്തുവന്നിരുന്നു. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാങ്ലാൻഡ്സ് എന്ന പേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP