Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ? ടിക് ടോക്കിന് ബൈ പറഞ്ഞ് ഫുക്രു; 44 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ച ഫുക്രുവിന് ടിക്ക് ടോക്ക് നിരോധനം തീരാനഷ്ടം; 15 ലക്ഷം ഫോളോവേഴ്‌സിന് വിട നൽകി ടിക്ടോക് ഡിലീറ്റ് ചെയ്ത് നടി സൗഭാഗ്യ വെങ്കിടേഷും; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ലെന്ന് നിരോധനത്തോട് പ്രതികരിച്ച് നടി

ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ? ടിക് ടോക്കിന് ബൈ പറഞ്ഞ് ഫുക്രു; 44 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ച ഫുക്രുവിന് ടിക്ക് ടോക്ക് നിരോധനം തീരാനഷ്ടം; 15 ലക്ഷം ഫോളോവേഴ്‌സിന് വിട നൽകി ടിക്ടോക് ഡിലീറ്റ് ചെയ്ത് നടി സൗഭാഗ്യ വെങ്കിടേഷും; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ലെന്ന് നിരോധനത്തോട് പ്രതികരിച്ച് നടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചൈനീസ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിച്ചതോടെ തിരിച്ചിടിയായത് 12 കോടിയോളം വരുന്ന അതിന്റെ ഉപഭോക്താക്കൾക്കാണ്. നിരവധി പേരാണ് തങ്ങളുടെ സർഗ്ഗാത്മകത പങ്കുവെക്കാനുള്ള ഇടമായി ടിക്ക് ടോക്ക് ഉപയോഗിച്ചത്. ടിക്ക് ടോക്കിലെ താരങ്ങൾ മിനി സ്‌ക്രീനിലും താരങ്ങളാകുന്ന കാഴ്‌ച്ച കേരളം കണ്ടു. ഇക്കൂട്ടത്തിൽ പ്രമുഖൻ ഫുക്രുവാണ്. നിരോധന വാർത്തയ്ക്കു പിന്നാലെ ടിക്ടോക്കിന് നന്ദി പറഞ്ഞ് പ്രശസ്ത ഫുക്രു രംഗത്തുവന്നു.

നിരോധനത്തെക്കുറിച്ചുള്ള ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. രസകരമായ ഒരു വിഡിയോ പങ്കുവച്ച് ടിക്ടോക്കിന് 'ബൈ' പറഞ്ഞാണ് ഫുക്രു പ്രതികരിച്ചത്. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്‌ടൈറ്റിൽ നൽകിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 'ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ' എന്ന ചോദ്യത്തിന് 'ടിക്ടോക്, ചെറുതായിട്ട്' എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ 'ബൈ' പറയുന്നു. അദൃശ്യമായ നിരവധി തടസ്സങ്ങൾ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു' എന്നു വിഡിയോയുടെ അവസാനം എഴുതി കാണിക്കുന്നു.

ടിക്ടോക്കിലൂടെ അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവ്. വിഡിയോകൾ ശ്രദ്ധ നേടിയതോടെ ഫുക്രുവിന് നിരവധി ആരാധകരെ ലഭിച്ചു. ഇതോടെ മോഡലിങ്, ഫോട്ടോഷൂട്ട്, ഉദ്ഘാടനങ്ങൾ എന്നിവയ്ക്ക് ക്ഷണം ലഭിച്ചു. പിന്നാലെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റി ഷോയിലും അവസരങ്ങൾ. നിലവിൽ 44 ലക്ഷം ഫോളോവേഴ്‌സ് ആണ് ഫുക്രുവിന് ഉള്ളത്.

അതേസമയം ടിക്ടോക് ഉൾപ്പടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷും രംഗത്തെത്തി. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക്ടോക്കിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടിക്ടോക് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്. ടിക്ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്. ''ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആകാം'' സൗഭാഗ്യ കുറിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ ഒരു സ്‌കീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇനി ടിക്ടോക് പ്രകടനങ്ങൾ കാണാനാവില്ല എന്ന സങ്കടവും ചിലർ കമന്റിൽ പങ്കുവച്ചിട്ടുണ്ട്. 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ടോക് കൂടാതെ ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, എക്‌സെൻഡർ, വൈറസ് ക്ലീനർ എന്നീ പ്രമുഖ ആപ്ലിക്കേഷനുകളും നിരോധന പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP