Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !'; കന്നട നടി ജയശ്രീ രാമയ്യ സുഹൃത്തുക്കളെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം

'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !'; കന്നട നടി ജയശ്രീ രാമയ്യ സുഹൃത്തുക്കളെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം

മറുനാടൻ ഡെസ്‌ക്‌

കന്നട നടിയും ബി​ഗ് ബോസ് താരവുമായിരുന്നു ജയശ്രീ രാമയ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ആരാധകരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. 'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !', ജയശ്രീ രാമയ്യ ഇന്നലെ രാവിലെ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചതോടെ താരം ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന ആശങ്ക സൈബർ ലോകത്ത് ശക്തമായിരുന്നു. സംഭവം ചർച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ..

'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !', കന്നഡ ബിഗ് ബോസ് താരവും നടിയും മോഡലുമൊക്കെയായ ജയശ്രീ രാമയ്യ ഇന്നലെ രാവിലെ ഫേസ്‌ബുക്കിൽ കുറിച്ച വരിയായിരുന്നു ഇത്. ഫേസ്‌ബുക്കിൽ 21,000ന് മുകളിൽ ഫോളോവേഴ്‍സ് ഉള്ള ആളാണ് ജയശ്രീ. അതിനാൽ ഈ പോസ്റ്റ് വളരെവേഗം പൊതുശ്രദ്ധയിലെത്തി. ആരാധകർ പോസ്റ്റിനുതാഴെ പ്രിയതാരത്തോട് ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾ അവരെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റുന്ന സ്വഭാവമുള്ള ജയശ്രീയെ അവർക്കൊന്നും ഫോണിൽ ലഭിച്ചില്ല. ആശങ്കയുടെ മണിക്കൂറുകൾ. ഒടുവിൽ ഏതാനും മണിക്കൂറുകൾക്കകം ജയശ്രീയുടെ അക്കൗണ്ടിൽ നിന്ന് പ്രസ്തുത പോസ്റ്റ് അപ്രത്യക്ഷമായി. പകരം മറ്റൊരു പോസ്റ്റ് വന്നു. 'എനിക്കിപ്പോൾ കുഴപ്പമില്ല, സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരോടും സ്നേഹം..'

ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നും ഉടൻ തന്നെ വെെദ്യസഹായം നൽകണമെന്നുമാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടത്. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ഉടൻ തന്നെ ജയശ്രീയുടെ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ജയശ്രീയുടെ സുഹൃത്തായ നടി അശ്വതി ഷെട്ടി സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരുന്നു. ''ജയശ്രീ വിഷാദവുമായി കുറച്ചുകാലങ്ങളായി പോരാടുകയാണ്. കുടുംബ പ്രശ്നങ്ങളുമുണ്ട്. കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞു. ഇടയ്ക്കിടെ ഫോൺ നമ്പർ മാറ്റുന്നതുകൊണ്ട് ഇപ്പോൾ ജയശ്രീ എവിടെയുണ്ടെന്ന് അറിയാൻ എളുപ്പമായിരുന്നില്ല.

കുറച്ച് കാലങ്ങളായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വിവരങ്ങളറിയാൻ ഞാൻ സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചു. നന്നായി പോകുന്നുവെന്നായിരുന്നു മറുപടി. എന്നാൽ ജയശ്രീയുടെ കുറിപ്പ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നമ്പർ സംഘടിപ്പിച്ച് തുടർച്ചയായി വിളിച്ചപ്പോൾ അവർ ഫോണെടുത്തു. അവർ കരയുകയായിരുന്നു, സുഖമില്ലെന്നായിരുന്നു മറുപടി. ആരാധകരും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമടക്കം ഒട്ടനവധിപേർ ഇപ്പോൾ ആശങ്കിലായിരിക്കുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടു. അത് പ്രകാരമാണ് ജയശ്രീയിപ്പോൾ ഞാൻ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് കുറിച്ചത്''- അശ്വതി ഷെട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP