Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്; മതശക്തിക്ക് കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ

ശബരിമല കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്; മതശക്തിക്ക് കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീപ്രവേശനത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ. ഭക്തി എന്നത് ഒരു മതജന്യ അന്ധവിശ്വാസമാണെന്നും മതാത്മക മനോഭാവത്തെ മാറ്റിപ്പണിയേണ്ടതുണ്ടെന്നുമുള്ള കാര്യം ഈ വിഷയത്തിൽ രണ്ടാമതായേ വരുന്നുള്ളുവെന്നും ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസിന്റെ പ്രസിഡന്റ് സജീവൻ അന്തിക്കാട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മത ശക്തിക്കു മുന്നിൽ കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയെന്നതാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമയെന്നും സജീവൻ അന്തിക്കാട് വ്യക്തമാക്കി

സജീവൻ അന്തിക്കാടിന്റെ പ്രസ്താവന ഇങ്ങനെയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ത്രീ-പുരുഷ തുല്യത എന്ന ലിബറൽ മൂല്യത്തിനാണ് സ്വതന്ത്ര ചിന്തകർ പ്രാമുഖ്യം നൽകുന്നത്. ഭക്തി എന്നത് ഒരു മതജന്യ അന്ധവിശ്വാസമാണെന്നും മതാത്മക മനോഭാവത്തെ മാറ്റിപ്പണിയേണ്ടതുണ്ടെന്നുമുള്ള കാര്യം ഈ വിഷയത്തിൽ രണ്ടാമതായേ വരുന്നുള്ളൂ.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ട്. മത ശക്തിക്കു മുന്നിൽ കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയെന്നതാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമ.

വോട്ടു ബാങ്കുവെച്ചു വിലപേശുന്നതിൽ മിടുക്ക് കാണിക്കുന്ന ക്രിസ്ത്യൻ-മുസ്ലിം മതങ്ങളുടെ പിടിവാശികൾക്ക് 1967 മുതൽ ഇരുമുന്നണികളും കീഴടങ്ങി വരുന്നതിനാൽ ആ കീഴ്‌വഴക്കം ചൂണ്ടിക്കാണിച്ചാണ് ഹിന്ദുത്വഭക്ത പിന്തിരിപ്പ സംഘം പൊതു സമൂഹത്തിൽ സ്വീകാര്യതയുണ്ടാക്കാൻ ശ്രമിക്കുന്നത് .ഇവിടുത്തെ ഭരണ പ്രതിപക്ഷ മുന്നണികൾ സെമിറ്റിക്ക് മതങ്ങൾക്ക് നൽകി വരുന്ന അനർഹമായ സ്റ്റാറ്റസാണ് ഹിന്ദുത്വ അന്ധവിശ്വാസി സമൂഹവും ഇപ്പോൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.കുരിശു പൊളിച്ച ഉദ്യോഗസ്ഥനെ ശാസിച്ച മുഖ്യമന്ത്രിയും മുത്തലാഖ് വിധി അംഗീകരിക്കാത്ത കോടിയേരിയും 'പൗരോഹിത്യത്തിന് ദാസ്യവേല ചെയ്യുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തന'മെന്ന് കരുതുന്ന കോൺഗ്രസ്സുമൊക്കെ കേരളത്തെ മത റേഡിയേഷൻ മൂലം ജീവിക്കാനാകാത്ത ഇടമാക്കി മാറ്റുകയാണ്.
സ്വന്തമായും സ്വതന്ത്രമായും ചിന്തിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ഇഛാശക്തിയുടെ സമാഹരണം കൊണ്ടു മാത്രമെ ഈ ദുർഘടസാഹചര്യത്തെ മറികടക്കാനാകൂ. മതത്തെ രാഷ്ട്രീയത്തിൽ നിന്നും പരിപൂർണ്ണമായും മാറ്റി നിർത്തുമ്പോൾ മാത്രമെ ജനാധിപത്യത്തിന് വിലയുണ്ടാകുകയുള്ളൂ എന്ന കാര്യം കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്. അതു കൊണ്ട് തന്നെ പൊതു സമൂഹം അതിവേഗം കയ്യൊഴിയേണ്ടത് ജനാധിപത്യത്തിന്റെ വിലയറിയാത്ത രാഷ്ട്രീയക്കാരനെയാണ്.

സജീവൻ അന്തിക്കാട്
പ്രസിഡണ്ട്
എസൻസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP