Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളിൽ അക്ഷയ് കുമാറും; ഒന്നാം സ്ഥാനം വിടാതെ വെയിൻ ജോൺസൺ; ബോളിവുഡിൽ നിന്ന് അക്ഷയ് കുമാർ; ഫോബ്‌സ് പട്ടിക പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് നടന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാഗസിൻ. നടൻ അക്ഷയ് കുമാർ മാത്രമാണ് ഇന്ത്യൻ താരങ്ങളിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത്.ഏകദേശം 48.5 ദശലക്ഷം ഡോളറാണ് നടന്റെ സമ്പാദ്യം.

നടൻ വെയിൻ ജോൺസൺ ആണ് പട്ടികയിൽ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷവും വെയിൻ തന്നെയായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

71.5 ദശലക്ഷം ഡോളർ സമ്പാദ്യവുമായി ഡെഡ്പൂൾ താരം റെയാൻ റെയ്നോൾഡ്സ് രണ്ടാമതെത്തി. മാർക്ക് വെൽബെർഗ്, ബെൻ അഫ്ലെക്സ്, വിൻ ഡീസൽ എന്നിവരാണ് മൂന്ന്, നാല് അഞ്ച് സ്ഥാനങ്ങളിൽ.

കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാർ രണ്ട് സ്ഥാനം പുറകോട്ടിറങ്ങി ഇക്കുറി ആറാമതാണ്. തുടർച്ചയായി അഞ്ചാം വർഷമാണ് ഏറ്റവുമധികം പ്രതിഫലം നേടുന്ന നടന്മാരുടെ പട്ടികയിൽ അക്ഷയ് ഇടംപിടിക്കുന്നത്.

ഹാമിൽട്ടൺ താരം ലിൻ-മാനുവേൽ മിറാണ്ടാ, വിൽ സ്മിത്ത്, ആഡം സാൻഡ്ലർ, ജാക്കി ചാൻ എന്നിവരാണ് അവസാന നാല് സ്ഥാനങ്ങളിലുള്ളത്.സിനിമയിൽ നിന്നുള്ള പ്രതിഫലത്തേക്കാൾ പരസ്യവരുമാനമാണ് അക്ഷയ്ക്ക് സ്ഥാനം നേടിക്കൊടുത്തതെന്ന് ഫോബ്സ് മാസിക ചൂണ്ടിക്കാട്ടി. പുതിയ വെബ് സീരീസിന്റെ തുടക്കവും താരത്തിന് ഗുണകരമായിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP