Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫസ്റ്റ് ബെൽ യൂടൂബിൽ സൂപ്പർ ഹിറ്റ്; പ്രതിമാസ വരുമാനം 15 ലക്ഷം രൂപ; കോവിഡ് കാലത്ത് പണംവാരി പൊതുവിദ്യാഭ്യാസ വകുപ്പ്

ഫസ്റ്റ് ബെൽ യൂടൂബിൽ സൂപ്പർ ഹിറ്റ്; പ്രതിമാസ വരുമാനം 15 ലക്ഷം രൂപ; കോവിഡ് കാലത്ത് പണംവാരി പൊതുവിദ്യാഭ്യാസ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനത്തെ തുടർന്ന് സർവ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ ലാഭം നോക്കാതെ സംസ്ഥാനത്ത് ഇതുവരെ നടത്തിയിരുന്ന പൊതിവിദ്യാഭ്യാസത്തിൽ നിന്നും സർക്കാരിന് വരുന്നത് ലക്ഷങ്ങൾ. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യമത്തിലുള്ള ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ യൂടൂബിൽ സൂപ്പർ ഹിറ്റായതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പണക്കാരായത്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ ലഭിക്കുന്നു എന്നാണ് കണക്ക്.

141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസകൾ കാണുന്നുണ്ട്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ വരുമാനം ഓൺലൈൻ ക്ലാസ് വീഡിയോകൾക്ക് ലഭിച്ചുകഴിഞ്ഞു. പ്രതിമാസം 15 കോടി വ്യൂസാണ് ഈ വീഡിയോകൾക്ക് ലഭിച്ചത്. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. വിക്ടേഴ്സ് ചാനലിന് പുറമെ വെബ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കൈറ്റ് സിഇഒ കെ അൻവർ സദാത്ത് പറഞ്ഞു,

"യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്‌ചകൾ ആകെ 15 കോടി ആണ്. യൂട്യൂബിൽ മാത്രം ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം ആണ്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂർ വ്യൂസ് ലഭിക്കുന്നു. പരസ്യങ്ങൾ പരിമിതമാണെങ്കിലും, ഇതിൽ നിന്നുള്ള വരുമാനം പ്രതിമാസം ശരാശരി 15 ലക്ഷം രൂപയാണ്. ഫേസ്‌ബുക്ക് പേജിൽ ഫേസ്‌ബുക്ക് ലൈവ് വഴിയും ക്ലാസുകൾ പ്രക്ഷേപണം ചെയ്യുന്നു, ”സദാത്ത് പറഞ്ഞു.

കോവിഡ് -19 മഹാമാരി മൂലം സംസ്ഥാന സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഇടക്കാല ക്രമീകരണമായാണ് (ഇതര ക്ലാസായിട്ടല്ല) ജൂൺ 1 ന് ഈ സംരംഭം ആരംഭിച്ചത്. ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ 604 ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്തു. കന്നഡയിൽ 274 ക്ലാസുകളും തമിഴിൽ 163 ക്ലാസുകളും സംസ്ഥാനത്തെ പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ വഴി സംപ്രേഷണം ചെയ്തു, ”സദാത്ത് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP