Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപൂർവ രോഗം ബാധിച്ച കുരുന്നുകളുടെ ജീവൻ നിലനിർത്താൻ വേണ്ടത് 70 ലക്ഷം; തൽമീയ മേജർ ബാധിച്ച സഹോദരിമാർക്കായി സഹായം അഭ്യർത്ഥിച്ച് ഫിറോസ് കുന്നുപറമ്പിൽ ; സഹായഭ്യർത്ഥന ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: തളിപ്പറമ്പ് സ്വദേശികളായ പെൺകുട്ടികളുടെ ചികിത്സയ്ക്കായി വീണ്ടും സഹായ അഭ്യർത്ഥനയുമായി ഫിറോസ് കുന്നുംപുറമ്പിൽ. കണ്ണൂർ തളിപ്പറമ്പ് ചാരപ്പടവ് സ്വദേശി ഷേഖാ ജലീലിന്റെ രണ്ട് പെൺമക്കൾക്ക് വേണ്ടി സഹായ അഭ്യർത്ഥന നടത്തിയാണ് ഫിറോസ് രംഗത്തെത്തിരിക്കുന്നത്. തൽസീമിയ മേജർ എന്ന അപൂർവ രോഗം മാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. ജീവൻ നിലനിർത്താൻ 70 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്.

നിർധനരായ കുടുംബത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രശ്‌നത്തിൽ ഫിറോസ് ഇടപെടുകയായിരുന്നു. അഞ്ചരമാസം തൊട്ട് രക്തം മാറ്റിവച്ചാണ് ഈ കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നത്. പൊട്ടിക്കരഞ്ഞ് സഹായം അഭ്യർത്ഥിച്ചാണ് കുരുന്നുകളുടെ ഉമ്മ വീഡിയോയിലെത്തുന്നത്.

ഓരോ മാസവും 21 ദിവസം കൂടുമ്പോൾ ശരീരത്തിലേക്ക് രക്തം മാറ്റിവയ്ക്കണം. മരുന്ന് വാങ്ങാൻ പോലും പൈസയില്ലാത്ത കാര്യമില്ല. കൂലിപ്പണിക്കാരനായ പിതാവിനെ കൊണ്ട് കഷ്ടിച്ച് കുടുംബ ചെലവ് താങ്ങാൻ മാത്രമാണ് കഴിയുന്നത്. മൂന്ന് മക്കളിൽ രണ്ട് പേർക്കും ഈ അപൂർവ രോഗം ബാധിച്ച സ്ഥിതിയാണ്. ഒരു കുട്ടിയുടെ ഓപ്പറേഷനായി 35 ലക്ഷം രൂപയാണ് വേണ്ടത്. രണ്ട് കുട്ടികൾക്കുമായി 70 ലക്ഷം രൂപ ചികിത്സയ്ക്കാകും.

സ്വന്തമായി വീട് പോലും ഈ ദമ്പതികൾക്കില്ല.
വയർ വീർത്ത് വരുന്ന രിതിയിലാണ് അസുഖം മുർച്ഛിക്കുന്നത്.രോഗത്തിന്റെ അവസാനത്തെ സ്‌റ്റേജിലാണ്. 12 വയസുകാരിയും ഒൻപത് വയസുകാരിയുമാണ് സഹോദരങ്ങൾ. കുടുംബത്തിനായി സഹായം നൽകണമെന്നും വീഡിയോ ഷെയർ ചെയ്യണമെന്നും ഫിറോസ് പറയുന്നു.

സഹായിക്കാൻ:

NAME :SHEKHA JALEEL

A/C NO :11270100408604
IFSC:FDRL0001127
FEDERAL BANK
Br:TALIPARAMBA
GooglePay :9947786221
Phone pe :9947786221

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP