Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഷൂട്ടിങ്ങിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു; അപകടം പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിൽ; താരത്തിന് വൈദ്യസഹായം നൽകി

ഷൂട്ടിങ്ങിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു; അപകടം പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിൽ; താരത്തിന് വൈദ്യസഹായം നൽകി

മറുനാടൻ ഡെസ്‌ക്‌

സിനിമ ഷൂട്ടിങ്ങിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. അട്ടപ്പാടി കോട്ടത്തറയിൽ വച്ചായിരുന്നു ഷൂട്ടിങ്. ഇതിനിടയിലാണ് അപകടം സംഭവിച്ചത് പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പൊള്ളലേറ്റത്.കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നൽകിയതിന് ശേഷം ഷൂട്ടിങ് തുടർന്നു.

നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിതന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ലാൽ ജോസിന്റെ നാൽപ്പത്തിയൊന്ന് എന്ന സിനിമയാണ് ബിജു മേനോന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP