Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഫിൻലന്റ് പ്രധാനമന്ത്രിക്കും അടിവസ്ത്രത്തിന് ക്ഷാമമോ; മുപ്പത്തിനാലാം വയസ്സിൽ അധികാരം കയ്യിൽ കിട്ടിയതിന്റെ അഹങ്കാരമെന്നും ചിലർ; സന്നാ മാരിൻ സൈബർ ആക്രമണത്തിന് വിധേയയാകുന്നത് ഈ ഫോട്ടോ കാരണം

ഫിൻലന്റ് പ്രധാനമന്ത്രിക്കും അടിവസ്ത്രത്തിന് ക്ഷാമമോ; മുപ്പത്തിനാലാം വയസ്സിൽ അധികാരം കയ്യിൽ കിട്ടിയതിന്റെ അഹങ്കാരമെന്നും ചിലർ; സന്നാ മാരിൻ സൈബർ ആക്രമണത്തിന് വിധേയയാകുന്നത് ഈ ഫോട്ടോ കാരണം

മറുനാടൻ ഡെസ്‌ക്‌

വെറും മുപ്പത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സന്നാ മാരിൻ കഴിഞ്ഞ വർഷം ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയുരുന്നു. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന്നാ. ലോകമാകെ ശ്രദ്ധിച്ച സന്ന ഇപ്പോൾ വലിയ സൈബർ ആക്രമണം നേരിടുകയാണ്. കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിപ്പോയി എന്ന് മാത്രമല്ല, അടിവസ്ത്രം ധരിച്ചിട്ടില്ലെന്നും സൈബർ ലോകത്തെ സ​ദാചാരവാ​ദികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവർക്കെതിരെ സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.

സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാ​ഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താർന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ൽ ജനിച്ച സന്ന ലെസ്‌ബിയൻ ദമ്പതികളുടെ മകളായി വളർന്ന സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തുടക്കത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നൽകിയതെന്നും സന്ന പറഞ്ഞിരുന്നു.

27-ാം വയസ്സിൽ സിറ്റി കൗൺസിലിന്റെ നേതാവായാണ് സന്നാ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുൻനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സന്നാ എത്തിയത്. പ്രധാനമന്ത്രി ആകുന്നതിന് മുൻപേ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.

 

      View this post on Instagram

Ylpeänä esittelemme: lokakuun Trendin kannessa loistaa mieletön @sannamarin ????????⠀ ⠀ Pääministeri Sanna Marinilla on eturivin paikka esimerkkinä, esikuvana, asioiden muuttajana ja vaikuttajana. Työ on paineistettua, mutta hyvät unenlahjat ja rautaiset hermot auttavat. Mutta Marin tunnustaa myös, että uupumuksen tunteet saattavat tulla myöhemmin:⠀ ⠀ ”On selvää, että nämä vuodet jättävät jälkensä. Tämä ei ole tavallista työtä eikä tavanomaista elämää vaan raskasta monellakin tavalla. Voi olla, että paine ja uupumus kertyvät ja tulevat myöhemmin. Tilanteissa on ollut pakko laittaa tunteet sivuun, mutta kyllähän ne kasautuvat.” ⠀ ⠀ Lue kiinnostava haastattelu kokonaisuudessaan tänään lehtihyllyille saapuneesta Trendistä! Antoisia lukuhetkiä! ???? ⠀ ⠀ Kuva: @jonaslundqvist⠀ Tyyli: @suvipout

A post shared by Trendi & Lily (@trendimag) on Oct 8, 2020 at 2:00am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP