Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശശി, പാലാരിവട്ടം ശശി......! ഒരിക്കലെങ്കിലും ശശിയാവാത്തർ ഉണ്ടോ? ഒടുവിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദത്തിനു അർത്ഥം കണ്ടെത്തിയിരിക്കുന്നു; ആഹ്ലാദത്തിൽ സോഷ്യൽ മീഡിയയും

ശശി, പാലാരിവട്ടം ശശി......! ഒരിക്കലെങ്കിലും ശശിയാവാത്തർ ഉണ്ടോ? ഒടുവിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദത്തിനു അർത്ഥം കണ്ടെത്തിയിരിക്കുന്നു; ആഹ്ലാദത്തിൽ സോഷ്യൽ മീഡിയയും

ആവണി ഗോപാൽ

ശി.....! ഈ വാക്ക് പരിചയമില്ലാത്ത മലയാളികൾ ഉണ്ടെന്നു തോനുന്നില്ല. നിത്യജീവിതത്തിലെ നർമങ്ങളിൽ കിരീടം വെക്കാത്ത രാജാവാണ് ശശി. യുവാക്കൾക്കും ട്രോളേഴ്‌സിനും ഒരു പോലെ ഇഷ്ടമുള്ള  വാക്ക് വേറെയില്ലെന്നു വേണമെങ്കിൽ പറയാം.

ഒന്നു പറഞ്ഞു രണ്ടാമത് ശശിയാക്കുന്ന ഏർപ്പാട് ഉള്ള കൂട്ടുകെട്ട് നിങ്ങൾക്കിടയിലും ഉണ്ടാകും. അങ്ങനെയെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും ശശിയാകാത്തവർ ഇല്ലെന്നു തോനുന്നു.

നമ്പൂതിരി ഫലിതങ്ങൾക്കും സർദാർജി ജോക്‌സിനും ടിന്റുമോൻ കോമഡിക്കും ശേഷമാണ് ശശിക്ക് മലയാളനാട്ടിൽ പ്രചാരം ലഭിച്ചു തുടങ്ങിയത്. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ശശി കേറിയങ്ങു ഹിറ്റായി.. പിന്നീടു വന്ന സുഗുവും സുഗുണനും ഒന്നും വേണ്ടത്ര ക്ലച്ചു പിടിക്കാത്തതും ശശി പ്രചാരത്തിന് സഹായകമായി.

ആളുകളെ പരിഹസിക്കുവാനായും തമാശയായും 'ബുദ്ധിശക്തി കുറഞ്ഞയാൾ', 'അബദ്ധം പറ്റിയയാൾ' എന്നീ അർത്ഥങ്ങളിൽ ശശി വ്യാപകമായി ഉപയോഗിക്കുന്നു. യുവാക്കളുടെ ഇടയിൽ നിന്നും പതിയെപ്പതിയെ എല്ലാവരിലേക്കും ശശി എത്തി. എന്നാൽ എന്താണ് ശശി എന്ന വാക്കിന്റെ അർത്ഥം? എന്തിനാണ് അങ്ങനെ വിളിക്കുന്നത്?

പലതരം ഊഹാപോഹങ്ങൾക്കുമാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്. Strategically And Sentimentaly Insulted അഥവാ തന്ത്രപരമായും വൈകാരികപരമായും അപമാനിക്കപ്പെടുക .എന്ന ഇംഗ്‌ളീഷ് വാചകത്തിന്റെ ഷോർട്ട് ഫോം ആണ് S.A.S.I. സംഗതി ഇത്രയും സിംപിളാണെങ്കിലും ആർക്കും അറിയില്ല. പക്ഷേ, ഇനി ആരും പറയരുത് അറിഞ്ഞില്ല, കേട്ടില്ല എന്ന്. സംഗതി അത്രയേ ഉള്ളു.

നന്ദനം എന്ന ചിത്രത്തിലെ കുംബിഡിയുടെ പാലാരിവട്ടം ശശി എന്ന കഥാപാത്രമാണ് ശശിക്ക് ഒരു ബ്രേക്ക് ആയതെന്നു വേണമെങ്കിൽ പറയാം. ശശി വന്നതോടു കൂടെ തന്നെ മലയാള ഭാഷയിലേക്ക് പുതിയ ഒരു വാക്ക് കൂടി കടന്നു വന്നിരിക്കുന്നു. പ്ലിങ്.! മലയാള ഭാഷയുടെ പിതാവ് ശ്രീ എഴുത്തച്ചൻ ഇന്ന് ഉണ്ടായിരുന്നുവെങ്കിലും ഇതൊക്കെ കേട്ട് ഹാർട്ട് അറ്റാക്ക് വന്നു മരിക്കുമായിരുന്നു.

മലയാള ഭാഷയെ പറഞ്ഞു കുളമാക്കി ഇംഗ്ലീഷ് ഭാഷയുടെ ഒപ്പം ചവച്ചു അരച്ച് കുടിക്കാൻ തുടങ്ങിയ രഞ്ജിനി ഹരിദാസ് എന്ന പ്രതിഭാസമാണ് ആധുനിക മലയാള ഭാഷയുടെ മാതാവ് എന്ന് ചിലർ കളിയാക്കി പറയാറുണ്ട്. അങ്ങനെ അവർ തുടങ്ങി വച്ച ആധുനിക മലയാളം ഇന്ന് ശശിയിലും ''പ്ലിങ്ങിൽ'' എത്തി നിൽക്കുന്നു.

3 ഇംഗ്ലീഷ് വാക്കിന്റെ ഇടയിൽ ഒരു മലയാളം വാക്ക് തിരുകി കയറ്റി ഒരു വെറൈറ്റി ഉണ്ടാക്കുന്ന കാര്യത്തിൽ ആരും സൂപ്പർ സ്റ്റാർ ആയിരുന്നു. പ്രത്യേകിച്ച് സെലിബ്രിറ്റികൾ. 'I welcome all of you to this അടിപ്പൊളി programme'.എന്നാ ടൈപ്പ് വചനങ്ങളിൽ നിന്നുമാണ് അവർ തുടങ്ങിയത്...പിന്നെ അത് ഒരു ഫാഷനായി മാറി..

''അവൻ എന്നെ ശശിയാക്കി'' എന്ന് മലയാളികൾ എല്ലാം പറയും..ഊളയാക്കി, സോമാനാക്കി എന്നുള്ള പര്യായ പദങ്ങളും ശശിക്ക് ഉണ്ട്. നമ്മളെ വിളിച്ചു വരുത്തി പറ്റിച്ചു, പറഞ്ഞു പറ്റിച്ചു, വഞ്ചിച്ചു തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കിയാണ് ശശി,സോമൻ തുടങ്ങിയ നാമധേയങ്ങൾ നമ്മൾ ഉപയോഗിച്ച് തുടങ്ങിയത്. ഇനി വടക്കോട്ട് പോകുമ്പോൾ ''പോസ്റ്റാക്കി, പെടച്ചു'' തുടങ്ങിയ പേരുകളാകും കേൾക്കുന്നത്. വരും..എല്ലാത്തിന്റെയും അർഥം ഒന്ന് തന്നെ, അതായത് പണി കിട്ടിഎന്ന്...

''വഞ്ചിച്ചു''വെന്ന വാക്കിനു പകരം ''തേച്ചു'' എന്ന് പറയണം എന്ന് ആധുനിക മലയാള ഭാഷയിലെ പണ്ഡിതന്മാരായ ന്യൂ ജനറേഷൻ ഫ്രീക്കന്മാർ പറയുന്നു.. അങ്ങനെ ഓരോ ദിവസവും മലയാള ഭാഷയ്ക്ക് മാറ്റങ്ങൾ വരുന്നു. പുതിയ ശൈലികളും. ശശിയും സോമനും ഒക്കെ വന്നു ഇപ്പോൾ അവർക്കും ഒരു മാറ്റം വരുന്നു..വീണ്ടും ഒരു ന്യൂജനറേഷൻ തരംഗം ''പ്ലിങ്''..! ''പ്ലിങ്ങായി'' എന്നാണ് ഇപ്പോഴത്തെ ചൊല്ല്...

എന്താ ഈ പ്ലിങ് എന്ന് ചോദിച്ചാൽ ''അങ്ങനെ പ്രത്യേകിച്ച്'' ഒരു അർഥം ഒന്നുമ്മില്ല..കേൾക്കാൻ ഒരു സുഖമുള്ള ഒരു ശശി പ്രയോഗം, അല്ലെ സോമാ ? ഒരു അബദ്ധം പറ്റുമ്പോൾ, ഒരു മണ്ടത്തരം പറയുമ്പോൾ, ഒരു ചളിപ്പ് മുഖത് വരുമ്പോൾ ഒക്കെ കൂടെ നിൽക്കുന്നവർ ഒരേ ശബ്ദത്തിൽ വിളിച്ചു പറയും ''പ്ലിങ്''.!

ഈ ശശിയും സോമനും ഒക്കെ ആയാലുള്ള 'സുഖം' ഒന്നു പറഞ്ഞറിയിക്കാനാവില്ല സാറേ......!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP