Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവ എംപിമാരായ മിമി ചക്രബർത്തിയേയും നുസ്രത്ത് ജഹാനേയും രാം ഗോപാൽ വർമ്മ പരിഹസിച്ചത് നൃത്ത വീഡിയോ ട്വീറ്റ് ചെയ്ത്; സെക്‌സി ലുക്കിൽ ശരീരവടിവ് കാട്ടിയ 'ഗ്ലാമർ' എംപിമാരുടെ ടിക്ക് ടോക്ക് വീഡിയോയ്ക്ക് വിമർശന ശരം; 'ഭംഗിയുള്ള എംപിമാരെ കാണുന്നതിൽ ആശ്വാസമുണ്ടെന്നും ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ടെന്നും' വർമ്മ

യുവ എംപിമാരായ മിമി ചക്രബർത്തിയേയും നുസ്രത്ത് ജഹാനേയും രാം ഗോപാൽ വർമ്മ പരിഹസിച്ചത് നൃത്ത വീഡിയോ ട്വീറ്റ് ചെയ്ത്; സെക്‌സി ലുക്കിൽ ശരീരവടിവ് കാട്ടിയ 'ഗ്ലാമർ' എംപിമാരുടെ ടിക്ക് ടോക്ക് വീഡിയോയ്ക്ക് വിമർശന ശരം;  'ഭംഗിയുള്ള എംപിമാരെ കാണുന്നതിൽ ആശ്വാസമുണ്ടെന്നും ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ടെന്നും' വർമ്മ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച താര സ്ഥാനാർത്ഥികളിൽ ഏറെ ശ്രദ്ധേ നേടിയവരാണ് ബംഗാളിൽ നിന്നുള്ള യുവ എംപിമാരായ മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സമൂഹ മാധ്യമത്തിലടക്കം തങ്ങൾ ലൈംഗികാധിക്ഷേപങ്ങൾക്ക് ഇരയായി എന്ന് ഇരുവരും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരേയും പരിഹസിച്ച് ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തെത്തിയത്. മിമിയും നുസ്രത്തും ഒന്നിച്ച് നൃത്തം ചെയ്യുന്ന ടിക്ക് ടോക്ക് വീഡിയോയാണ് വർമ്മ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചവരാണ് ഇരുവരും. ട്വിറ്ററിൽ രാം ഗോപാൽ വർമ്മയുടെ വരികളിങ്ങനെ: 'വൗ വൗ വൗ.. ബംഗാളിലെ പുതിയ എംപിമാർ. മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും. കാണാൻ ഭംഗിയുള്ള എംപിമാരെ കാണുന്നതിൽ ആശ്വാസം. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്.' ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോയും ഒപ്പം പങ്കുവെച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളാണ് മിമിയുടേയും നുസ്രത്തിന്റേയും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്കാണ് ഇരുവരും വിധേയരായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി ലൈംഗികാധിക്ഷേപങ്ങളുണ്ടായി. മിമിയും നുസ്രത്ത് ജഹാനും ഒരുമിച്ചു നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് 'നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്താലും ഞങ്ങൾ വോട്ട് ചെയ്യില്ലെന്നാണ്' സമൂഹമാധ്യമങ്ങളിൽ എതിരാളികൾ കുറിച്ചിട്ടത്.

സൽവാർ ധരിച്ചു പ്രചാരണത്തിനെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നു നേരിടേണ്ടി വന്നത്. പിന്നിടങ്ങോട്ട് ജീൻസ് ധരിച്ചായി പ്രചാരണം. 'സൽവാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാൻ പ്രവർത്തിക്കും. പക്ഷേ ജീൻസിട്ടു വന്നാലുടൻ ഞാൻ വേറൊരു വ്യക്തിയാകുമോ ? എന്ന മിമിയുടെ ചോദ്യം വൈറലാവുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP