Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാഹുബലി ഹിന്ദു സിനിമ; ശരാശരി പടം മാത്രം; ഫസ്റ്റ്‌പോസ്റ്റിൽ ബാഹുബലിക്ക് നെഗറ്റീവ് റിവ്യൂ നൽകിയ നിരൂപക അന്ന വെട്ടിക്കാടിന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ട്രോൾ ആക്രമണം; ഭീഷണി രൂപത്തിലുള്ള ട്രോളുകൾ പങ്കുവെച്ച് അന്ന

ബാഹുബലി ഹിന്ദു സിനിമ; ശരാശരി പടം മാത്രം; ഫസ്റ്റ്‌പോസ്റ്റിൽ ബാഹുബലിക്ക് നെഗറ്റീവ് റിവ്യൂ നൽകിയ നിരൂപക അന്ന വെട്ടിക്കാടിന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ട്രോൾ ആക്രമണം; ഭീഷണി രൂപത്തിലുള്ള ട്രോളുകൾ പങ്കുവെച്ച് അന്ന

ന്യൂഡൽഹി: എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് എങ്ങും വൻ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. റിവ്യൂകൾ മിക്കത്തും വലിയ അഭിപ്രായം രേഖപ്പെടുത്തുന്നു. ഇതിനിടെ ബാഹുബലി ശരാശരി ചിത്രമാണെന്നും ഹിന്ദു സിനിമയാണെന്നും നിരൂപണം രേഖപ്പെടുത്തിയ നിരൂപകയ്ക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ട്രോൾ ആക്രമണം. ബാഹുബലി ശരാശരി സിനിമ മാത്രമാണെന്നാണ് മാധ്യമപ്രവർത്തകയും സിനിമാ നിരൂപകയും മാധ്യമ പ്രവർത്തകയുംകൂടിയായ അന്ന എംഎം വെട്ടിക്കാട് അഭിപ്രായപ്പെട്ടത്.

നിരൂപണം എഴുതിയതിന് പിന്നാലെ തന്നെ അന്നക്കെതിരെ സൈബർ ലോകത്ത് ആക്രമണം തുടങ്ങി. ട്രോൾ രൂപത്തിലാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ ഭീഷണിയുമായി എത്തിയത്. ബാഹുബലി ഹിന്ദുത്വയുടെ പ്രതീകമാണെന്നും അന്ന ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുമായതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നുമാണ് ട്രോളുകൾ. ഫസ്റ്റ് പോസ്റ്റിലാണ് അന്ന നിരൂപണം എഴുതിയത്. ചിത്രത്തിലെ പോസിറ്റീവ് വശങ്ങൾ പറഞ്ഞ ശേഷമാണ് അന്ന ഹിന്ദുത്വമാണ് ചിത്രത്തിന്റെ ആധാരമെന്ന വിധത്തിൽ പ്രതികരിച്ചത്. ഇതോടെ ഭീഷണികൾ വന്നു. ഈ ഭീഷണി ട്രോളുകളും അന്ന പങ്കുവെച്ചിട്ടുണ്ട്.

Firstpost.comൽ എഴുതിയ നിരൂപണത്തിൽ ബാഹുബലിക്ക് അന്ന 2.5/5 മാർക്കാണ് നൽകിയത്. ആദ്യചിത്രം പോലെ തന്നെ ദൃശ്യവിസ്മയത്തിന്റെ വൻ ക്യാൻവാസിൽ മിത്തുകളും കൊട്ടാര ഗൂഡാലോച്ചനകളും ഒക്കെ ചേർന്ന അമർ ചിത്രകഥാ സ്‌റ്റൈലാണ് ബഹുബലി എന്ന് അന്ന പറയുന്നു. ആദ്യ ഭാഗത്തിലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയുള്ള ദൃശ്യങ്ങൾ ഇല്ലെങ്കിൽ പോലും കോസ്റ്റ്യൂമുകളും ആഡംബരം നിറഞ്ഞ കൊട്ടാര അകത്തളങ്ങളും പുതിയ സ്റ്റണ്ട് മാതൃകകളും കണ്ണിന് വിരുന്നാണെന്നും അവർ പറയുന്നു.

ഏതാനും കഥാപാത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ മിക്കവരുടെയും അഭിനയം വളരെ മോശമാണെന്നും ഏറ്റവും മോശം പ്രകടനത്തിനുള്ള പുരസ്‌കാരം പോലും ലഭിച്ചേക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. അന്നയുടെ റിവ്യൂ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അവർക്കെതിരെ ട്രോളുകൾ പെരുകുകയായിരുന്നു. മികച്ച സ്റ്റണ്ടും ദൃശ്യങ്ങളും ദാരുണമായ അഭിനയവും പൊതിഞ്ഞുപറയുന്ന യാഥാസ്ഥിതികതയും ചേർന്നതാണ് ബാഹുബലിയെന്ന് അവർ പറഞ്ഞതിനോടാണ് എതിർപ്പുകൾ ഉയർന്നത്.

ഹിന്ദു ആചാരങ്ങളെ ഇതിൽ ഇകഴ്‌ത്തിക്കാണിക്കാതെ അവയെ ആഘോഷിക്കുന്ന ഈ ചിത്രം കാണാൻ അന്ന എത്രമാത്രം ബുദ്ധിമുട്ടിയിരിക്കും എന്നായിരുന്നു ഒരു പ്രതികരണം. ഈ ദിവസങ്ങളിൽ ഒരു സിനിമാ നിരൂപണത്തിന് ലഭിക്കുന്ന പ്രതികരണം ഇങ്ങനെ ആയിരിക്കും എന്നത് ഞാൻ ആവർത്തിക്കുന്നു എന്ന് അന്ന തന്നെ റീട്വീറ്റ് ചെയ്തിരിക്കുന്നു. ബാഹുബലി എന്നു പേര് മാറ്റി ബാർബേറിയൻ എന്നും മഹിഷ്മതി എന്നു മാറ്റി യെരുശലേം എന്നും അമരേന്ദ്രയെ ആദം എന്നും മാറ്റിയിരുന്നെങ്കിൽ ചിത്രത്തിന് ഓസ്‌ക്കാർ ലഭിച്ചേനെ എന്ന് അന്ന എഴുതിയേനെ എന്നാണ് മറ്റൊന്ന്.

ക്ഷത്രിയർ ഈ മായാലോകം ഭരിക്കുന്നത് നിരൂപകയ്ക്ക് സഹിക്കുന്നില്ലെന്നും പകരം 'Africa lesbian In-Vitro pregnant Pope' ആയിരുന്നെങ്കിൽ അവർ അംഗീകരിച്ചേനെ എന്നുമാണ് ട്രോളുകൾ. ഹിന്ദുയിസം ഇത്ര ആഡംബരത്തിൽ കാണിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് മറ്റ് ട്വീറ്റ്. ബാഹുബലി ഹിന്ദു അനുകൂല സിനിമയായതിനാൽ അന്നയിൽ നിന്ന് നെഗറ്റീവ് റിവ്യൂ മാത്രമേ പ്രതീക്ഷിക്കുന്നുള്ളു എന്നും പകരം ഉറുദു-ബോളിവുഡ് സിനിമ കാണാൻ പോയാൽ മതി എന്നാണ് മറ്റൊരു ട്വീറ്റ്.

ഈ സിനിമ 1000 കോടിക്ക് മേൽ നേടുമെന്നും ഇതുവഴി ബോളിവുഡിലെ ഉറുദു ഖാന്മാരുടെ മേധാവിത്തം അവസാനിപ്പിക്കുമെന്നും മറ്റൊരു ട്വീറ്റ്. ദാവൂദിന്റെ സഹോദരി, കസബ് എന്നിവരെക്കുറിച്ച് ബോളിവുഡ് സിനിമ നിർമ്മിക്കട്ടെയെന്നും ആ ട്വീറ്റിൽ പറയുന്നു. ഹിന്ദുക്കളെയും ഹിന്ദുയിസത്തേയും അവമതിക്കുന്നത് ഇപ്പോൾ ഫാഷൻ ആയിട്ടുണ്ടെന്നും ചിലർ അതിൽ അഭിമാനം കൊള്ളുന്നുവെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.

എന്നാൽ റിവ്യൂവിന്റെ പേരിൽ ആക്രമണം തുടരുന്നത് അസഹിഷ്ണുതയാണെന്നാണ് അന്ന അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP