Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പുരുഷന്മാർ വസ്ത്രം ഊരിയാൽ അത് പ്രചോദനവും മാസ്സും ഹോട്ടും; അതൊരു പെൺകുട്ടി ചെയ്താൽ ലൈംഗികതയ്ക്കുള്ള ആവശ്യപ്പെടലെന്ന ധാരണയും; സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരുടെ കാലുകാണിക്കൽ പ്രതിഷേധം തുടരുന്നു; മിണ്ടാട്ടം മുട്ടി സദാചാര ആങ്ങളമാർ

പുരുഷന്മാർ വസ്ത്രം ഊരിയാൽ അത് പ്രചോദനവും മാസ്സും ഹോട്ടും; അതൊരു പെൺകുട്ടി ചെയ്താൽ ലൈംഗികതയ്ക്കുള്ള ആവശ്യപ്പെടലെന്ന ധാരണയും; സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരുടെ കാലുകാണിക്കൽ പ്രതിഷേധം തുടരുന്നു; മിണ്ടാട്ടം മുട്ടി സദാചാര ആങ്ങളമാർ

മറുനാടൻ ഡെസ്‌ക്‌

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് സൈബർ ലോകത്ത് വലിയ വിവാദങ്ങൾ ഉടലെടുത്തത്. ചിത്രം സദാചാര വാ​ദികളായ പലരേയും പ്രകോപിപ്പിച്ചു. തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കടുത്ത സൈബർ ആക്രമണം നേരിട്ടത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം. ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി നൽകി. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വരയുടെ മറുപടി. ഇതിനുപിന്നാലെ താരത്തിന് പിന്തുണയുമായി കൂടുതൽ നടിമാർ രം​ഗത്തെത്തി.

നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഞങ്ങൾക്ക് കാലുകളുണ്ടെന്ന് ഉറക്കെപറയുകയാണ് റിമ ക​ല്ലിങ്കൽ മുതൽ അഹാന കൃഷ്ണ വരെയുള്ള നടിമാർ. അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു. ‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന് കുറിച്ച് നീന്തൽ വസ്ത്രം ധരിച്ചുള്ള ചിത്രമാണ് റിമ പങ്കുവച്ചത്.

പിന്നാലെ അനാർക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് അടെ ഞങ്ങൾക്കും കാലുകളുണ്ടെന്ന് ഹാഷ്ടാ​ഗ് കുറിച്ചു. കുട്ടിയുടുപ്പിൽ ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണയും പ്രതിഷേധത്തിൽ ചേർന്നു. തേർഡ് റേറ്റ് കമന്റുമായി വരുന്നവരുടെ എണ്ണമെടുക്കാനാണ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

‘ഒന്നാമത്തെ കാര്യം, ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നതും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഷോർട്സ്, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല, ചിത്രത്തോടൊപ്പം അഹാന കുറിച്ചതിങ്ങനെ. പുരുഷന്മാർ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി പക്ഷേ അതൊരു പെൺകുട്ടി ചെയ്താൽ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരമെന്ന് അഹാന കുറ്റപ്പെടുത്തി.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തിൽ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP