Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം മുഴുവൻ ചർച്ചയായി സേവ് ആലപ്പാട് ക്യാമ്പയിൻ; പിന്തുണയുമായി സിനിമ താരങ്ങൾ വരെ രംഗത്തും; `ഇതുകൊണ്ടൊന്നും ആലപ്പാടിനെ രക്ഷിക്കാൻ കഴിയില്ല`; മൈനിങ് വ്യവസായത്തെ തളയ്ക്കാൻ ദൈവത്തിന് പോലും കഴിയില്ല; പിന്നയല്ലേ ഹാഷ് ടാഗിന്; സാമ്പത്തിക നിരീക്ഷകൻ ബൈജു സ്വാമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരളം മുഴുവൻ ചർച്ചയായി സേവ് ആലപ്പാട് ക്യാമ്പയിൻ; പിന്തുണയുമായി സിനിമ താരങ്ങൾ വരെ രംഗത്തും; `ഇതുകൊണ്ടൊന്നും ആലപ്പാടിനെ രക്ഷിക്കാൻ കഴിയില്ല`; മൈനിങ് വ്യവസായത്തെ തളയ്ക്കാൻ ദൈവത്തിന് പോലും കഴിയില്ല; പിന്നയല്ലേ ഹാഷ് ടാഗിന്; സാമ്പത്തിക നിരീക്ഷകൻ ബൈജു സ്വാമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സേവ് ആലപ്പാട് ക്യാമ്പയിൻ ആണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഖനനം കാരണം ഒരു ഗ്രാമം തന്നെ കടലെടുക്കുന്ന അവസ്ഥ. പ്രളയ സമയത്ത് രക്ഷകരായ കടലിന്റെ മക്കളെ രക്ഷിക്കാൻ ഒരുമിച്ച് സോഷ്യൽ മീഡിയ കൈകോർക്കുന്നു. പിന്തുണയുമായി നിരവധിപേർ എത്തുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന അഭിപ്രായമാണ് ഇപ്പോൾ സാമ്പത്തിക നിരീക്ഷകനായ ബൈജു സ്വാമി തുറന്ന് പറയുന്നത്്.മൈനിങ് എന്ന വ്യവസായത്തിനെ തളക്കാൻ ദൈവം വിചാരിച്ചാൽ സാധിക്കില്ല. പിന്നെയല്ലേ ഹാഷ് ടാഗ്. ഇതൊന്നും പുച്ഛം കൊണ്ട് പറയുന്നതല്ല, യാഥാർഥ്യങ്ങളുടെ ഫസ്റ്റ് ഹാൻഡ് ഇൻഫോയിൽ പ്രിവി ആയതുകൊണ്ടാണ് എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സേവ് ആലപ്പാട് എന്ന കാമ്പയ്ൻ നടത്തുന്നവർ ഫോർവേഡ് ചെയ്യുന്ന മെസ്സേജുകൾ ഇൻബോക്‌സിൽ നിറഞ്ഞു കവിയുന്നു. ഇവരെയൊക്കെ ഓർത്ത് എനിക്ക് സഹതാപം മാത്രമേയുള്ളൂ.

ആടിനറിയുമോ അങ്ങാടി വാണിഭം. മൈനിങ് എന്ന വ്യവസായത്തിനെ തളക്കാൻ ദൈവം വിചാരിച്ചാൽ സാധിക്കില്ല. പിന്നെയല്ലേ ഹാഷ് ടാഗ്. ഇതൊന്നും പുച്ഛം കൊണ്ട് പറയുന്നതല്ല, യാഥാർഥ്യങ്ങളുടെ ഫസ്റ്റ് ഹാൻഡ് ഇൻഫോയിൽ പ്രിവി ആയതുകൊണ്ടാണ്.

സ്റ്റെർലൈറ്റ് (വേദാന്ത )എന്ന ആഗോള തുരപ്പൻ കമ്പനിയെ കുറിച്ചും അവർ എങ്ങനെ 5 ലക്ഷം ആദിവാസികളെ കൊന്നൊടുക്കി ചിദംബരമെന്ന ക്രിമിനൽ രാഷ്ട്രീയക്കാരനെയും മാവോയിസ്റ്റ് എന്ന കപട വിപ്ലവകാരികളെയും ഉപയോഗിച്ച് 12 ലക്ഷം കോടി ഉണ്ടാക്കിയെന്നും ഞാൻ കുറച്ചു നാൾ മുൻപ് തൂത്തുക്കുടി കൊലപാതക സമയത്ത് എഴുതിയിരുന്നു. അന്ന് ഞാൻ വെല്ലുവിളിയോടെ പറഞ്ഞിരുന്നു, വേദാന്ത കോടതിയിൽ പോയി അത് തുറപ്പിക്കും അല്ലെങ്കിൽ കണ്ടോളൂ എന്ന്. ദാസ്യ വേല ചെയ്യുന്ന ഭരണ കൂടവും കോടതികളും വിപ്ലവ കക്ഷികളും എല്ലാം ഉൾകൊള്ളുന്ന ഒരു അധോലോകമാണ് മൈനിങ്.

ഇനി നമ്മടെ കരിമണലിലേക്കു വരാം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം.

ഇന്ത്യൻ റെയർ എർത് വാരുന്ന കരിമണൽ ഒട്ടു മുക്കാലും എത്തിച്ചേരുന്നത് സാക്ഷാൽ വൈകുണ്ഠരാജന്റെ പക്കൽ ആണ്. അയാൾ തൂത്തുകുടിയിലും തിരുനൽവേലിയിലും ആയി പടുത്തുയർത്തിയ അധോലോക മൈനിങ് കമ്പനിയോട് ( വി വി മിനറൽസ് )ഏറ്റുമുട്ടാൻ തയ്യാറുള്ളവർ ഇങ്ങനെ ഉള്ള സമരത്തിൽ എടുത്ത് ചാടിയാൽ മതി.

ഒരു ചെറിയ ഡാറ്റാ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിനെ നേരിൽ കണ്ടിട്ടുണ്ട്. അന്നാണ് അധോലോകം എന്തെന്ന് മനസിലായത്. മദ്രാസ് ഹൈക്കോടതി സുവോ മോട്ടോ എടുത്ത PIL പോലും തെറിപ്പിച്ചു ദൂരെ കളയാൻ കരുത്തുള്ള വെറും ഒറ്റമുണ്ടിൽ ചെരിപ്പിടാതെ നടക്കുന്ന അധോലോക നായകൻ. കേസുകൾ എടുത്താൽ കൊലപാതകം ഉൾപ്പടെ ആയിരത്തിനടുത്തുണ്ട്.

ജയലളിത, ശശികല മുതൽ തെക്കേ ഇന്ത്യയിലെ വിപ്ലവ പാർട്ടികളുടെ പോലും തോഴൻ. ലോകത്തിലെ ഏറ്റവും വലിയ റെയർ എർത് കയറ്റുമതി സ്ഥാപന ഉടമ. ഗാങ് വാർ നടത്തി വലുതായി വേദാന്ത പോലെ സുപ്രീം കോടതിയെ വിലക്ക് വാങ്ങാൻ കഴിവുള്ളയാൾ. ഇത് പറയുമ്പോൾ തർക്കിക്കാൻ വരരുത്.

വേദാന്തയുടെ തൂത്തുക്കുടി പ്ലാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി കൊടുത്തത് വായിച്ചവർക് കാര്യം പിടികിട്ടും. അവിടെ ഒരു മാലിന്യവും ഇല്ലെന്നാണ് ഗ്രീൻ ട്രിബ്യുണൽ പരിസ്ഥിതി പഠനം കഴിഞ്ഞ് പറഞ്ഞത്.

ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമാക്കാരും അറിഞ്ഞോളുക വൈകുണ്ഠരാജനോട് കളിച്ചാൽ വീട്ടിൽ ഇരിക്കും. തമിഴ് സിനിമ ലോകത്തിലെ ഒരു വലിയ മുതലാളി ആണയാൾ.

പിന്നെ കേരളത്തിലും അയാൾക്ക് ആഴത്തിൽ വേരുകളുണ്ട്. അതിന്റെ വിശദാംശങ്ങൾ ഞാൻ പറയേണ്ടതില്ലല്ലോ?

ഈ സമരം കുറച്ചു ദിവസം കഴിഞ്ഞാൽ വാർത്ത അല്ലാതെയാകും. ഇന്ത്യൻ റെയർ എർത്തിനെ രക്ഷിക്കാൻ വേറെയൊരു സമരം വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP