Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യ ശരീരത്തിന്റെ പരമാവധി വീതി അര മീറ്റർ; രണ്ട് പേർ ചേർന്ന് നിന്നാൽ ഒരു മീറ്റർ; അപ്പോൾ 640 കിലോമീറ്ററിൽ എത്രപേർക്ക് നിൽക്കാൻ കഴിയും; 15 ലക്ഷം പേർ അയ്യപ്പ ജ്യോതിയിൽ അണിനിരന്നുവെന്ന കണക്ക് പൊളിച്ചടുക്കി ശാസ്ത്ര ലേഖകൻ വൈശാഖൻ തമ്പി

മനുഷ്യ ശരീരത്തിന്റെ പരമാവധി വീതി അര മീറ്റർ; രണ്ട് പേർ ചേർന്ന് നിന്നാൽ ഒരു മീറ്റർ; അപ്പോൾ 640 കിലോമീറ്ററിൽ എത്രപേർക്ക് നിൽക്കാൻ കഴിയും; 15 ലക്ഷം പേർ അയ്യപ്പ ജ്യോതിയിൽ അണിനിരന്നുവെന്ന കണക്ക് പൊളിച്ചടുക്കി ശാസ്ത്ര ലേഖകൻ വൈശാഖൻ തമ്പി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർഗോഡ് മുതൽ കന്യാകുമാരി വരെ അയ്യപ്പ വിശ്വാസികൾ തീർത്ത അയ്യപ്പ ജ്യോതിയിലെ ജനപങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സംസ്ഥാന സർക്കാരിന്റെ ആചാര വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജന രോഷമണ് പങ്കാളിത്തം എന്ന് അയ്യപ്പ കർമ്മസമിതിയും സംഘപരിവാറും അവകാശപ്പെടുന്നു. 15 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു എന്ന ഔദ്യോഗികമായി അവകാശപ്പെടുന്നു. എന്നാൽ മിക്ക സ്ഥലങ്ങളിലും നഗരങ്ങളും ടൗണുകളും വിട്ടാൽ പിന്നെ ആളുകളില്ലെന്ന് മറുവിഭാഗവും തിരിച്ചടിക്കുന്നു.

എന്നാൽ ഇന്നലെ നടന്ന അയ്യപ്പ ജ്യോതിയിൽ പരമാവധി പങ്കെടുക്കാവുന്നത് 13 ലക്ഷം പോർക്കാണ്. കേരളത്തിൽ അങ്ങനെ നീണ്ട് നിന്നാൽ അത്രയേ സംഘടിപ്പിക്കാൻ പറ്റുകയുള്ളു. അടിസ്ഥാനമായ കണക്കുകൾ കൂടി അറിഞ്ഞാൽ അത് മനസ്സിലാകുമെന്ന പറഞ്ഞ് കണക്കുകളെ പൊളിച്ചടുക്കുകയാണ് ശാസ്ത്ര ലേഖകനും പ്രഭാഷകനുമായ വൈശാഖൻ തമ്പി

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റർ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവർക്ക് അതിൽ കൂടുതലും നല്ല മെലിഞ്ഞവർക്ക് അതിൽ താഴെയുമായിരിക്കും) അപ്പോൾ രണ്ടുപേർ തോളോട് തോൾ മുട്ടി നിന്നാൽ ഒരു മീറ്ററായി. ആയിരം പേർ അങ്ങനെ നിന്നാൽ 500 മീറ്റർ അഥവാ അര കിലോമീറ്റർ. ഇനി, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റർ ആണ്, 6,40,000 മീറ്റർ. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കിൽ, അത്രയും ദൂരമുള്ള റോഡിൽ എത്ര പേർക്ക് തോൾ ചേർന്ന് നിൽക്കാം?

6.5 ലക്ഷം x 2 = 13 ലക്ഷം
ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നിൽക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോർത്ത് നിൽക്കുന്ന കാര്യമല്ല, കൈകൾ താഴ്‌ത്തിയിട്ട് തോളോട് തോൾ മുട്ടിനിൽക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകൾ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കൽപത്തിൽ വളർന്നാലും തള്ളുകൾക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകൾ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP