Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

'ബിനോയ് നെടുമ്പള്ളി നമ്മൾ വിചാരിച്ചയാളല്ലെന്ന്' പരിഹാസ കമന്റ്; ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള കെ. സുരേന്ദ്രന്റെ പോസ്റ്റിൽ സിപിഎമ്മിന് വമ്പൻ പൊങ്കാല; 'അറബിയുടെ ബാധ്യതകൾ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം' എന്ന് സുരേന്ദ്രൻ; പരസ്യമായിട്ടല്ലെങ്കിലും 'അന്തർധാര' സജീവമായിരുന്നു എന്ന് പറഞ്ഞത് ഇതൊക്കെയായിരിക്കണമെന്നും പരിഹാസ വർഷം

'ബിനോയ് നെടുമ്പള്ളി നമ്മൾ വിചാരിച്ചയാളല്ലെന്ന്' പരിഹാസ കമന്റ്; ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള കെ. സുരേന്ദ്രന്റെ പോസ്റ്റിൽ സിപിഎമ്മിന് വമ്പൻ പൊങ്കാല; 'അറബിയുടെ ബാധ്യതകൾ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം' എന്ന് സുരേന്ദ്രൻ; പരസ്യമായിട്ടല്ലെങ്കിലും 'അന്തർധാര' സജീവമായിരുന്നു എന്ന് പറഞ്ഞത് ഇതൊക്കെയായിരിക്കണമെന്നും പരിഹാസ വർഷം

മറുനാടൻ ഡെസ്‌ക്‌

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ ബിനോയ്ക്കും കോടിയേരിക്കുമെതിരെ വിമർശന വർഷമാണ് സമൂഹ മാധ്യമത്തിൽ നിറയുന്നത്. ഈ വേളയിലാണ് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഇട്ട പോസ്റ്റിനും ഇപ്പോൾ പരിഹാസ കമന്റുകൾ തേടിയെത്തുന്നത്. 'അറബിയുടെ ബാധ്യതകൾ ഏറ്റെടുന്ന വ്യവസായ പ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടക്കാമെന്നാണ്' സുരേന്ദ്രൻ പോസ്റ്റിട്ടത്. എന്നാൽ പോസ്റ്റിന് പിന്നാലെ തേടി വന്നത് സിപിഎമ്മിനും കോടിയേരിക്കും മകനും എതിരെയുള്ള വിമർശന കമന്റുകളായിരുന്നു.

ബിനോയ് നെടുമ്പള്ളി നമ്മൾ വിചാരച്ച ആളല്ലെന്ന് തുടങ്ങുന്ന കമന്റ് മുതൽ 'പരസ്യമായിട്ടല്ലെങ്കിലും അന്തർധാര സജീവമായിരുന്നു എന്ന് പറഞ്ഞത് ഇതൊക്കെയായിരിക്കണമെന്നും' അടക്കമുള്ള പരിഹാസ കമന്റുകളാണ് പോസ്റ്റിനെ തേടിയെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ മുൻ ബാർ ഡാൻസർ നൽകുന്ന പരാതി അതീവ ഗുരുതരം. ഈ യുവതിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയാൽ പോലും സത്യം തെളിയും. ഈ സാഹചര്യമാണ് ബിനോയിയെ വെട്ടിലാക്കുന്നത്. കേസിൽ ബിനോയ് കോടിയേരിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവുകൾ എല്ലാം കോടിയേരിയുടെ മകന് എതിരാണെന്നാണ് മഹാരാഷ്ട്രാ പൊലീസ് നൽകുന്ന സൂചന.

ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയിൽ പറയുന്നത്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും വിശദീകരിക്കുന്നു. തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎൻഎ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ട് തന്നെ അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പീഡനപരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP