Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

3 വർഷം പറഞ്ഞ നാം മുന്നോട്ടു പരിപാടി ഒരു വർഷം കൊണ്ട് ശരിയാക്കി; അദാനിക്ക് വിമാനത്താവളം നൽകില്ലെന്ന് പറഞ്ഞിട്ട് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം ഉൾപ്പടെ; പരീക്ഷ എഴുതി ഒന്നാം സ്ഥാനത്ത് വന്നിട്ടും ഇപ്പോൾ ജോലിയും പോയത് മിച്ചം; `പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എന്റെ നടുവിരൽ നമസ്‌കാരം`; സി-ഡിറ്റിൽ നിന്ന് അകാരണമായി പിരിച്ചുവിടപെട്ട യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

3 വർഷം പറഞ്ഞ നാം മുന്നോട്ടു പരിപാടി ഒരു വർഷം കൊണ്ട് ശരിയാക്കി; അദാനിക്ക് വിമാനത്താവളം നൽകില്ലെന്ന് പറഞ്ഞിട്ട് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം ഉൾപ്പടെ; പരീക്ഷ എഴുതി ഒന്നാം സ്ഥാനത്ത് വന്നിട്ടും ഇപ്പോൾ ജോലിയും പോയത് മിച്ചം; `പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എന്റെ നടുവിരൽ നമസ്‌കാരം`; സി-ഡിറ്റിൽ നിന്ന് അകാരണമായി പിരിച്ചുവിടപെട്ട യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടി സിഡിറ്റിൽ ജോലിക്ക കയറിയിട്ടും പല പ്രോജക്റ്റുകളും സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനാൽ ജോലി പോയ കത വിശദീകരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാം മു്‌ന്നോട്ട് എന്ന പരിപാടിയുടെ ഉൾപ്പടെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ പാർട്ടി ചാനലിന് എല്ലാം എഴുതിക്കൊടുത്തതിനാൽ നാം മുന്നോട്ടുമായി ബന്ധമൊന്നുമില്ലെന്നും ഝിഫിൻ ജോർജ് എന്ന യുവാവ് പറയുന്നു. മൂന്ന് വർഷത്തേക്ക് എന്ന് പറഞ്ഞ പരിപാടി ഒറ്റ വർഷം കൊണ്ട് ശരിയാക്കി കൈരളിക്ക് കൊടുത്തു. ഇതിന് പുറമെ പത്തോളം മറ്റ് പ്രോജക്റ്റുകളും സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ഉൾപ്പടെ ഉള്ള പ്രോജക്റ്റുകളുണ്ട്.

ഇത്തരത്തിൽ നിലപാടുള്ള ഒരു സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറില്ല എന്നുൾപ്പടെ തള്ളി വിടുന്നത് എന്നും യുവാവ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരു ഭാഗത്തു നവോത്ഥാനവും പൊതുമേഖലാ സർക്കാർ സ്ഥാപനങ്ങൾ സംരക്ഷിക്കും എന്നു പറയുന്ന സർക്കാർ മറുഭാഗത്തു സ്വകാര്യവ്യക്തികൾക്കു എഴുതി നൽകുന്നു.പറയുന്നത് ഒന്നു പ്രവർത്തിക്കുന്നത് മറ്റൊന്ന്.ഇവർക്ക് ലക്ഷ്മി നായരെപ്പോലെ, ജോണ് ബ്രിട്ടാസിനെ പൊലെ ഉള്ളവരെ ആണ് ഇഷ്ടം.എന്നിട്ടും ജനങ്ങളുടെ സർക്കാർ എന്നു തള്ളുന്നതിനു ഒരു കുറവുമില്ല. യുവാവ് പോസ്റ്റിൽ കുറിക്കുന്നു.

ജിഫിൻ ജോർജ് എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു വർഷത്തെ സേവനത്തിനു ശേഷം ഞാൻ സിഡിറ്റ് എന്ന മികവിന്റെ കേന്ദ്രത്തിൽ നിന്നു പിരിച്ചു വിടപ്പെടുന്നു.
ഇംഗ്‌ളീഷിൽ റീലീവ് ചെയ്യുക എന്നു പറയും.
മികച്ച സേവനത്തിനുള്ള experience സർട്ടിഫിക്കറ്റും സ്ഥാപനം നൽകിയിട്ടുണ്ട്.

അപ്പോൾ പിരിച്ചു വിടാൻ എന്താണ് കാരണം?
ഞാൻ ജോലി ചെയ്യുന്ന നാം മുന്നോട്ടു പ്രോജക്ട് അടക്കമുള്ളവ.അതിന്റെ പ്രൊഡക്ഷൻ അടക്കം സി.പി. എം.അവരുടെ ചാനലായ കൈരളി ടി.വി.ക്കു ഒറ്റ ദിവസത്തെ ഫിനാൻഷ്യൽ bid ഉണ്ടാക്കിപ്പിച്ചു നാടകീയമായി സിഡിറ്റ് എന്ന എന്റെ സ്ഥാപനത്തെ നൈസ് ആയി തേച്ചങ് കൊടുത്തു.3 വർഷം പറഞ്ഞ നാം മുന്നോട്ടു പരിപാടി ഒരു വർഷം കൊണ്ട് ശരിയാക്കി സർക്കാർ.

മാത്രമല്ല പത്തോളം പ്രോജക്ടുകൾ സ്വകാര്യ കമ്പനികൾക്ക് നൽകിയിട്ടുണ്ട്.അതിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം അടക്കം ഉണ്ട്.
എന്നിട്ടും തിരുവനന്തപുരം വിമാനത്താവള ടെൻഡർ തങ്ങൾക്കു വേണേ അദാനി പോലുള്ള ബൂർഷകൾക്കു കൊടുക്കരുതെ എന്നു നിലവിളിക്കുന്ന മുഖ്യമന്ത്രി ഉള്ളതിനാൽ ഭീകര റിലകസേഷനും ironiyum കോമഡിയും ഒക്കെ ഉണ്ട്.
പാവം ജീവനക്കാർ വിജിലൻസ് അന്വേഷണം ഒക്കെ പ്രോജക്ട് പോയ പേരിൽ നടത്തണമെന്ന് ആവശ്യപ്പെടുകയും പിണറായി തമ്പുരാന്റെ കാലു പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ എന്താണ് നടക്കുന്നത്?
ഒരു ഭാഗത്തു നവോത്ഥാനവും പൊതുമേഖലാ സർക്കാർ സ്ഥാപനങ്ങൾ സംരക്ഷിക്കും എന്നു പറയുന്ന സർക്കാർ മറുഭാഗത്തു സ്വകാര്യവ്യക്തികൾക്കു എഴുതി നൽകുന്നു.പറയുന്നത് ഒന്നു പ്രവർത്തിക്കുന്നത് മറ്റൊന്ന്.ഇവർക്ക് ലക്ഷ്മി നായരെപ്പോലെ, ജോണ് ബ്രിട്ടാസിനെ പൊലെ ഉള്ളവരെ ആണ് ഇഷ്ടം.
എന്നിട്ടും ജനങ്ങളുടെ സർക്കാർ എന്നു തള്ളുന്നതിനു ഒരു കുറവുമില്ല.

ഇനി സിഡിറ്റിനെ കുറിച്ചു രണ്ടു വാക്ക്.
ഞാൻ അവിടെ പരീക്ഷ എഴുതി ഒന്നാം റാങ്കിൽ കേറി.പുറത്തു നിന്നുള്ള ധ്വനി അവിടൊക്കെ ഇടതു കോട്ട എന്നൊക്കെയാണ്.
അവിടെ ഉള്ളത് എഴുതിക്കേറിയ കുറെ അധ്വാനികൾ ആയ മനുഷ്യരും അവർക്ക് പാര ആയി നടക്കുന്ന ചില അന്തംകമ്മികളും ആണ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് കാലത്തു പുരോഗമന വഴികളിൽ വന്ന പ്രസ്ഥാനം ഇന്ന് ഇടതു സ്വകാര്യ വത്കരണത്തിന് ഇരയായി.മുഖ്യമന്ത്രി ചെയർമാൻ ആയതിനാൽ മിണ്ടിയാൽ അന്നം മുട്ടും.
എന്റെ അന്നം അല്ലാതെ തന്നെ മുട്ടിയിട്ടുണ്ട്.
പിന്നെ മിണ്ടുന്നവർക്ക് നോ രക്ഷ.

കുറെ സുഹൃത്തുക്കൾ സഖാക്കൾ അന്തം കമ്മികൾ എന്നോട് ചോദിക്കുന്ന ചോദ്യമുണ്ട്.
ജോലി പോയിട്ടും ഫുഡ് കഴിച്ചോ? ജോലി വേണ്ടേ എന്നൊന്നും തിരക്കാത്ത ചില മാന്യ സുഹൃത്തുക്കൾ ഇപ്പോൾ വിളിക്കുന്നുണ്ട്.
എന്തൊക്കെ പോസ്റ്റുകളാണ്? സഭ്യത വേണ്ടേ എന്നൊക്കെ.

എന്റെ മറുപടി.
ജോലി ചെയ്യുന്ന കാലത്തു എനിക്ക് സർക്കറിനോടുള്ള എതിർപ്പുകൾ ഡിപ്ലോമസിയുടെ ഭാഗമായി മാത്രം പോസ്റ്റ് ചെയ്യാതെ, പറയാതെ ഇരുന്നു.
സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതു എന്നു പറയാൻ ഉള്ള വിശാലതയും ഇപ്പൊഴും ഉണ്ട്.അതു പോസ്റ്റ് ചെയ്യാറും ഉണ്ട്.
ഫാസിസത്തിനും മത രാഷ്ട്രീയത്തിനും കാർഷിക പ്രശ്‌നങ്ങൾക്കും എതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.
തൊഴിലില്ലായ്മക്ക് എതിരെ അവധി എടുത്തു സമരവും ചെയ്തിട്ടുണ്ട്.നിങ്ങൾക്ക് എന്റെ പോസ്റ്റുകൾ ഓഡിറ്റ് ചെയ്യാം.

ഇപ്പോൾ ഞാൻ എടുക്കുന്ന നിലപാട് മാഫിയരാജിന് എതിരെയാണ്.
ഇടതു സ്വകാര്യ വത്കരണത്തിന് എതിരെയാണ്.
എല്ലാറ്റിനും ഉപരി ഒരു വ്യക്തിയുടെ ജീവൽ രാഷ്ട്രീയത്തേക്കാൾ
മനവികതയേക്കാൾ വലിയ രാഷ്ട്രീയം ഇല്ല.
വഴിവക്കിൽ ഒരു പാവം സാധുവിനെ തല്ലിയാൽ അവനു കയ്യിൽ രാഖി ഉണ്ടോ, അവൻ കമ്മി ആണോ.കൊങ്ങി ആണോ എന്ന് നോക്കാതെ ഞാൻ പ്രതികരിക്കും. അതെന്റെ ശീലമാണ്.

ഇവിടുത്തെ വ്യാജ ഇടതുപക്ഷത്തിന് എതിരെ ഇനിയും പ്രതികരിക്കും.
അധ്വാനിക്കുന്ന വിളകൾ വിശപ്പാണ് നല്കുന്നതെങ്കിൽ കലപ്പയെന്തുന്ന കൈകളിൽ തൊക്കെന്തേണ്ടി വരുമെന്ന് പറഞ്ഞതു
ചെഗുവേര തന്നെയാണ്.എന്റെ തോക്കു പേനയും പ്രതിരോധവുമാണ്
എല്ലാം സരിയാക്കുന്ന പിണറായി സർക്കാരിന് ക്ഷമിക്കണം പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എന്റെ നടുവിരൽ നമസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP