Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`എന്റെ എസ്എഫ്‌ഐ ഇങ്ങനെ അല്ല എന്ന് കരയുന്ന എക്‌സ് എസ്എഫ്‌ഐക്കാരെ`; ഇന്നലെയും ഇന്നും നാളെയും എസ്എഫ്‌ഐ ഇങ്ങനെ തന്നെയാണ്; യൂണിവേഴ്‌സിറ്റിയിലെ ചുവപ്പ് നിറം എന്നെ ഓർമ്മിപ്പിക്കുന്നത് ചോരചിന്തിയ പഴയ കഥ; അന്ന് എനിക്കും അഖിലിന്റെ അതേ പ്രായം; വർഷങ്ങൾക്ക് മുൻപ് നടന്ന ചാപ്പകുത്ത് ഫേസ്‌ബുക്കിൽ കുറിച്ച് ആ പഴയ നിഷാദ്

`എന്റെ എസ്എഫ്‌ഐ ഇങ്ങനെ അല്ല എന്ന് കരയുന്ന എക്‌സ് എസ്എഫ്‌ഐക്കാരെ`; ഇന്നലെയും ഇന്നും നാളെയും എസ്എഫ്‌ഐ ഇങ്ങനെ തന്നെയാണ്; യൂണിവേഴ്‌സിറ്റിയിലെ ചുവപ്പ് നിറം എന്നെ ഓർമ്മിപ്പിക്കുന്നത് ചോരചിന്തിയ പഴയ കഥ; അന്ന് എനിക്കും അഖിലിന്റെ അതേ പ്രായം; വർഷങ്ങൾക്ക് മുൻപ് നടന്ന ചാപ്പകുത്ത് ഫേസ്‌ബുക്കിൽ കുറിച്ച് ആ പഴയ നിഷാദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എസ്എഫ്‌ഐയുടെ പുന്നാപുരം കോട്ടയാണ് യൂണിേഴ്‌സിറ്റി കോളേജ്. മറ്റൊരു സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം പോലുമില്ലാത്ത ഇവിടെ എസ്എഫ്‌ഐ പ്രവർത്തകനെ എസ്എഫ്‌ഐ്കാർ തന്നെ കുത്തി വീഴ്‌ത്തിയ കോലാഹലം എത്തി നിൽക്കുന്നത് വല്ലാത്ത ഒരു അവസ്ഥയിലാണ്. പാർട്ടിക്ക് അകത്ത് നിന്നും മുൻ എസഎഫ്‌ഐക്കാരും ഒരുപോലെ തന്നെ കുട്ടി സഖാക്കളെ വിമർശിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് മുതുകത്ത് എസ്എഫ്‌ഐ എന്ന് ചാപ്പക്കുത്തപ്പെട്ട നിഷാദിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. എസ്എഫ്‌ഐ ഇങ്ങനെയല്ല എന്ന പറയുന്ന പഴയ എസ്എഫ്‌ഐക്കാരോട് ആ സംഘടന ഇന്നലെയും ഇന്നും ഇനി നാളെയും ഇങ്ങനെ തന്നെയാകും എന്ന് പറയുക കൂടിയാണ് നിഷാദ്.

എആർ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നിലമേൽ എൻ എസ് എസ് കോളേജിലെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന ഞാൻ, കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനു അതിഥിയെ ക്ഷണിക്കുന്നതിനാണ് എസ് എഫ് ഐ ക്കാരായ മറ്റ് മൂന്ന് യൂണിയൻ ഭാരവാഹികൾക്കൊപ്പം തിരുവനന്തപുരത്തു എത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ വഴി ഉൽഘടകനെ അറേഞ്ച് ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് എന്നെ ആ 'തടവറയിലേക്ക് ' അവർ കൂട്ടിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ചുവപ്പ് നിറം കാണുമ്പോൾ ഓർമകളിൽ ഇന്നും എനിക്ക് ചോര ചിന്തുന്നുണ്ട്. അഖിൽ ചന്ദ്രന്റെ നെഞ്ചിൽ ഉയർന്നു താഴ്ന്ന എസ് എഫ് ഐ കത്തി 19 വർഷം മുൻപ് എന്റെ മുതുകിലാണ് വരഞ്ഞത്. ക്രൂരമർദ്ദനത്തിന് ശേഷം എസ് എഫ് ഐ എന്ന് ചാപ്പ കുത്തിയാണ് അവർ എന്നെ പുറത്തെടുത്തിട്ടത്. അന്ന് എനിക്ക് അഖിലിന്റെ പ്രായം തന്നെയായിരുന്നു. സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്നതൊക്കെ കൊടിയിൽ എഴുതി വയ്ക്കാനുള്ള വാക്കുകൾ മാത്രമാണ് എസ്. എഫ്. ഐ യ്ക്ക്. ഗുണ്ടായിസവും അ ക്രമവും മാത്രമാണ് ഇവരുടെ കൈമുതൽ. ഇടത് മുന്നണിയിൽപെട്ട എ ഐ എസ് എഫിനെ അടക്കം മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളെയും പടിക്ക് പുറത്താക്കിയത് എഫ് എഫ് ഐ യുടെ കത്തിമുന രാഷ്ട്രീയമായിരുന്നു. ഒരു തവണ മനുഷ്യ രക്തത്തിന്റെ സ്വാദ് അറിഞ്ഞ പുലി വീണ്ടും കാട്ടിൽ നിന്നും ഇര തേടി നാട്ടിൽ ഇറങ്ങും എന്ന് പറയുന്നത് പോലെ മനുഷ്യരക്തം കുടിച്ച എസ് എഫ് ഐ കത്തികൾക്ക് അടങ്ങിയിരിക്കാനായില്ല. അതുകൊണ്ടാണ് രാഷ്ട്രീയ എതിരാളികളെ കിട്ടാതെ വന്നപ്പോൾ സ്വന്തം സഖാവിനെ തന്നെ ഇപ്പോൾ കുത്തി മലർത്തിയത്.

എന്റെ എസ് എഫ് ഐ ഇങ്ങനെ അല്ലെന്നു മുതലക്കണ്ണീർ ഒഴുക്കുന്ന എക്‌സ് -എസ് എഫ് ഐ കാരെ, എസ് എഫ് ഐ ഇന്നലെയും ഇന്നും നാളെയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും. കാരണം 'മുൻപേ ഗമിക്കുന്ന ഗോവുതന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം' എന്ന വരികൾ പോലെ സിപിഎം കാട്ടിനൽകുന്ന വഴിയിലാണ് എസ് എഫ് ഐ പോകുന്നത്. രാഷ്ട്രീയ എതിരാളികളെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും പിടികൂടിയാൽ കേസ് നടത്താൻ ബക്കറ്റ് പിരിവ് നടത്തുകയും സിപിഎം അധികാരത്തിൽ വരുമ്പോൾ നിയമവിരുദ്ധമായി പരോൾ നൽകുകയും ജയിലിൽ സുഖചികിത്സ നടത്തികൊടുത്തും ഗുണ്ടകൾക്ക് പാർട്ടിക്കുള്ളിൽ മാന്യമായ പരിഗണന നൽകുന്നതും കണ്ടാണ് ഓരോ എസ് എഫ് ഐ കാരനും വളരുന്നത്. ഇവർ സംഘടനയോട് കൂറ് തെളിയിക്കുന്നത് ചോര വീഴ്‌ത്തിയാണ്. അപരന്റെ നിലവിളിയാണ് ഇവരുടെ കാതുകളുടെ സംഗീതം.

പാവപ്പെട്ട കുട്ടികൾക്ക് മുന്നിൽ വേട്ടക്കാരനാകുന്ന യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ കാർ സിപിഎമ്മിന്റെ ഇരകൾ കൂടിയാണ്. യു ഡി എഫ് ഭരിക്കുമ്പോൾ പൊലീസിനെ എറിയാനുള്ള ചുടുകട്ടകൾ യൂണിവേഴ്സിറ്റി കോളജിന്റെ മതിൽ കെട്ടിൽനിന്നാണ് പറന്നെത്തുന്നത്. അക്രമത്തിന്റെ ഗൂഢാ ലോചന നടക്കുന്നത് കോളേജിലെ ഇടിമുറിയിലാണ്.

എന്റെ മുതുകിൽ എസ് എഫ് ഐ ചാപ്പ കുത്തിയത് വലിയ വാർത്തആകുകയും പൊതുസമൂഹം എസ് എഫ് ഐ അക്രമത്തിനെതിരെ തിരിയുകയും ചെയ്തപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ അന്നത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതൃത്വത്തെ മാറ്റിയിരുന്നു. പക്ഷെ കത്തിയുടെ പിടി അക്രമകാരികളുടെ കൈയിൽ തന്നെ ആയിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ അഖിലിനെ കുത്തിയ ശേഷം നാട്ടുകാരെ പറ്റിക്കാനായി ഒരു 'തലമാറട്ടെ 'പ്രയോഗം നടത്തിയിട്ടുണ്ട്. തൽക്കാലത്തേക്ക് ഒതുങ്ങി നിൽക്കുന്ന രക്തദാഹികൾ പതിമടങ്ങ് ശക്തിയോടെ കാമ്പസിൽ വീണ്ടും മടങ്ങിയെത്തും. ഇന്നലെ എന്നെപോലെ രാഷ്ട്രീയ എതിരാളികളെ, ഇന്ന് സഹപ്രവർത്തകനെ കുത്തിവീഴ്‌ത്തിയ എസ് എഫ് ഐ കത്തികൾ നാളെ അദ്ധ്യാപകർക്ക് എതിരെയും ഉയർന്നേക്കാം. തൊലിപ്പുറമേ യുള്ള ചികിത്സയല്ല, ശസ്ത്രക്രീയയാണ് എസ് എഫ് ഐക്ക് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP