Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കൺവീനർ വിജയരാഘവൻ വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്; സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്; ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A; വിജയരാഘവന്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുള്ള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ടെന്നും ജയശങ്കറിന്റെ പരിഹാസം

'കൺവീനർ വിജയരാഘവൻ വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്; സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്; ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A; വിജയരാഘവന്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുള്ള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ടെന്നും ജയശങ്കറിന്റെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വാർത്ത അവതാരകരെ അശ്ലീലമായി അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ ജയശങ്കർ. എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.

'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A. ആണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറപ്പിൽ വ്യക്തമാക്കി. നേരത്തെ ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ സമാനമായ അശ്ലീല പ്രസ്താവനകൾ വിജയരാഘവൻ നടത്തിയിരുന്നത് വലിയ വിവാദമായിരുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.

'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.

സഖാവ് വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ A വന്നു പോകും- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യമായാലും, ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും.

ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ പാർട്ടി ചാനലിലും വാർത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കൾ പൊക്കിളിനു താഴെവച്ചാണ് സാരി ഉടുക്കുന്നത്. ഈ നവോത്ഥാന കേരളത്തിൽ അതൊന്നും വലിയ കാര്യമല്ല.

സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുള്ള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP