Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലവിൽ കേരളത്തിൽ‌ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് ആറുമണിക്കൂറിനുള്ളിൽ; ആരോ​ഗ്യ പ്രവർത്തകർക്ക് പോലും വിവരം ലഭിക്കുക മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷവും; പിണറായി വിജയന്റെ നടപടി സംസ്ഥാനത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അനിൽ അക്കര എംഎൽഎ

നിലവിൽ കേരളത്തിൽ‌ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് ആറുമണിക്കൂറിനുള്ളിൽ; ആരോ​ഗ്യ പ്രവർത്തകർക്ക് പോലും വിവരം ലഭിക്കുക മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷവും; പിണറായി വിജയന്റെ നടപടി സംസ്ഥാനത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അനിൽ അക്കര എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് രോ​ഗബാധിതരുടെ വിവരങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന രീതി സംസ്ഥാനത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അനിൽ അക്കര എംഎൽഎ. നിലവിൽ ആറ് മണിക്കൂറിനുള്ളിൽ റിസൽട്ട്അറിയാനാകും എങ്കിലും ഈ റിസൽട്ട് ഡിഎംഒമാർക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടം കഴിഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതുമായി ബന്ധപെട്ടപ്പോഴാണ്
ഈ പ്രശ്നം മനസ്സിലായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ റിസൾട്ട് സമയാസമയം അറിയിക്കേണ്ടവരെ അറിയിച്ചില്ലെങ്കിൽ കോവിഡ് പോസറ്റീവ് ആയ വ്യക്തിയുമായി പലരും ബന്ധപ്പെടാൻ അവസരം ഉണ്ടാകും, അതുകൊണ്ട് ടെസ്റ്റ്‌ റിസൾട്ട് കൺട്രോൾ കേരളക്ക് നൽകുന്നതോടോപ്പം ഡിഎംഒ മാർക്കും നൽകി അടിയന്തിര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇപ്പോഴത്തെ രീതിയിൽ കോവിഡ് ടെസ്റ്റ്‌ റിസൾട്ട് പ്രഖ്യാപിക്കുന്നത് തുടർന്നാൽ കേരളം വൻ ദുരന്തം നേരിടേണ്ടിവരും, ഇപ്പോൾ അതത് ജില്ലകളിൽ ഡിഎംഒ മാർ ശേഖരിക്കുന്ന സാംപിൾസ് വൈറോളജി ലാബിൽ എത്തിക്കുകയും ആറ് മണിക്കൂറിനകം റിസൾട്ട് അറിയാവുന്നതുമാണ്, എന്നാൽ ഈ റിസൾട്ട് ഡിഎംഒ മാർക്ക് നൽകാതെ കൺട്രോൾ കേരള എന്ന സൈറ്റിലേക്ക് അയക്കുകയാണ്. ഈ വിവരം അപ്പോഴപ്പോൾ ശേഖരിക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് തൊട്ടുമുൻപായാണ് തുറക്കുന്നത്, അതുകൊണ്ട് തന്നെ യഥാസമയം ആവശ്യമുള്ള റിസൾട്ടുകൾ ഡിഎംഒ മാർക്ക് ലഭിക്കുന്നില്ല.,

ഞാൻ ഈ വിവരം പറയാനുള്ള സാഹചര്യം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടം കഴിഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതുമായി ബന്ധപെട്ടപ്പോഴാണ്
ഈ പ്രശ്നം മനസ്സിലായത്, ഇപ്പോഴത്തെ സാഹചര്യത്തിൽ റിസൾട്ട് സമയാസമയം അറിയിക്കേണ്ടവരെ അറിയിച്ചില്ലെങ്കിൽ കോവിഡ് പോസറ്റീവ് ആയ വ്യക്തിയുമായി പലരും ബന്ധപ്പെടാൻ അവസരം ഉണ്ടാകും, അതുകൊണ്ട് ടെസ്റ്റ്‌ റിസൾട്ട് കൺട്രോൾ കേരളക്ക് നൽകുന്നതോടോപ്പം ഡിഎംഒ മാർക്കും നൽകി അടിയന്തിര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP