Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പണത്തിനേക്കാളും പൊന്നിനേക്കാളും ഇസ്ലാമിന് ഏറെ വിലപ്പെട്ടതാണ് പെണ്ണ്; അരിച്ചാക്ക് അടുക്കളയിലും സ്വർണം ലോക്കറിലും സൂക്ഷിക്കുന്നത് പൊലെയാണ് പെൺകുട്ടികളെ സംരക്ഷിക്കുന്നത്; സ്ത്രീകൾ ലോക്കറിൽ വെക്കേണ്ട പൊന്നാണ്; പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും വിനോദ സഞ്ചാരവും എല്ലാം അനുവദനീയമാകുന്നത് വിവാഹ ശേഷം മാത്രം'; വിവാദത്തിന് തിരികൊളുത്തി വീണ്ടും ബത്തക്ക മാഷ്!

'പണത്തിനേക്കാളും പൊന്നിനേക്കാളും ഇസ്ലാമിന് ഏറെ വിലപ്പെട്ടതാണ് പെണ്ണ്; അരിച്ചാക്ക് അടുക്കളയിലും സ്വർണം ലോക്കറിലും സൂക്ഷിക്കുന്നത് പൊലെയാണ് പെൺകുട്ടികളെ സംരക്ഷിക്കുന്നത്; സ്ത്രീകൾ ലോക്കറിൽ വെക്കേണ്ട പൊന്നാണ്; പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും വിനോദ സഞ്ചാരവും എല്ലാം അനുവദനീയമാകുന്നത് വിവാഹ ശേഷം മാത്രം'; വിവാദത്തിന് തിരികൊളുത്തി വീണ്ടും ബത്തക്ക മാഷ്!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ വിവാദത്തിലായ ഫാറൂഖ് കോളജ് അദ്ധ്യാപകൻ ജൗഹർ (ബത്തക്ക മാഷ്)വിവാദത്തിന് അടുത്ത തിരി കൊളുത്തി വീണ്ടും രംഗത്ത്.പണത്തിനേക്കാളും പൊന്നിനേക്കാൾ ഏറെ ഇസ്ലാമിന് വിലപ്പെട്ടതാണ് പെണ്ണെന്നും. അരിച്ചാക്ക് അടുക്കളയിലും സ്വർണം ലോക്കറിലും സൂക്ഷിക്കുന്നത് പോലെയാണ് തീർത്തും സംരക്ഷണം നൽകുന്നവയാണ് ഇസ്ലാമിന് സ്ത്രീയെന്നായിരുന്നു ജൗഹറിന്റെ പരമാർശം. കായംകുളത്ത് നടന്ന പരിപാടിക്കിടയിലാണ് അദ്ദേഹം വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

സ്വർണം വീട്ടിൽ വെച്ചിട്ട് ആരും ലോക്കർ തുറന്നിടാറില്ല. അതുപോലെ തന്നെ പെണ്ണിനെ അത്രത്തോളം നിയന്ത്രണം നൽകുന്നത് ഇസ്‌ലാമിന് സ്ത്രീയോട് അത്രയും ആദരവുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ തെങ്ങിൻ തൈ നടുമ്പോൾ അതിന് ചുറ്റും വേലികെട്ട് തീർക്കുന്നത് തെങ്ങ് ചാടി പോകുമെന്ന് പേടിച്ചിട്ടല്ല. മറിച്ച് തെങ്ങിൻ തൈ തിന്നാൻ പശുകുട്ടി വരുമെന്ന് കരുതിയിട്ടാണ്.അതുപോലെ തന്നെയാണ് പെൺകുട്ടികൾക്ക് വീട്ടുകാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിനോ, ടൂറിന് പോകുന്നതിനോ തടസ്സമില്ലെന്നും, എന്നാൽ അത് നിങ്ങളെ വിവാഹം കഴിച്ച് അയച്ച ശേഷം മാത്രം മതിയെന്നുമാണ് ജൗഹറിന്റെ പ്രതികരണം. പൂന്തോട്ടത്തെ ചങ്ങലക്കെട്ടി സംരക്ഷിക്കുന്നത് അതിനെ ആരും ആക്രമിക്കാതിരിക്കാനാണെന്നും ജൗഹർ പറയുന്നു.

പെൺകുട്ടികളുടെ മാറ് ബത്തക്ക പോലെയാണെന്ന് പരാമർശത്തിന്റെ പേരിൽ ജൗഹർ മുനവറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളടക്കം അദ്ധ്യാപകന്റെ വിവാദ പരാർശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അദ്ധ്യാപകന്റെ പരാമർശത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP