Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ കാലത്ത് ഫർഹാൻ അക്തർ കാമുകിക്കൊപ്പം കഴിയുന്നത് മുപ്പത്തിയഞ്ചു കോടിയുടെ ആഡംബര വീട്ടിൽ; ഷിബാനി ദണ്ഡേക്കറിനൊപ്പമുള്ള ഫർഹാന്റെ സഹവാസ ചിത്രങ്ങൾ

കൊറോണ കാലത്ത് ഫർഹാൻ അക്തർ കാമുകിക്കൊപ്പം കഴിയുന്നത് മുപ്പത്തിയഞ്ചു കോടിയുടെ ആഡംബര വീട്ടിൽ; ഷിബാനി ദണ്ഡേക്കറിനൊപ്പമുള്ള ഫർഹാന്റെ സഹവാസ ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കൊറോണ കാലത്ത് താരങ്ങൾ സോഷ്യൽ മീഡിയയിലാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. വീടുകളിൽ ഒതുങ്ങിക്കൂടുകയാണ് ഇവർ. നടൻ ഫർഹാൻ അക്തർ കഴിഞ്ഞു കൂടുന്നത് തന്റെ മുംബൈയിലെ ആഡംബര വസതിയിലാണ്. താരങ്ങളെല്ലാ വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി അവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടൻ ഫർഹാൻ അക്തർ കാമുകിയും ഗായികയുമായ ഷിബാനി ദണ്ഡേക്കറിനൊപ്പം കഴിയുന്ന വീടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

മുംബൈയിലെ ആഡംബരപൂർണമായ വിശാലമായ വീട്ടിലാണ് ഫർഹാനും കാമുകിയും കഴിയുന്നത്. 2009ൽ വാങ്ങുന്ന സമയത്ത് മുപ്പത്തിയഞ്ചു കോടിയാണ് ഫർഹാൻ വീടിനായി മുടക്കിയത്. പതിനായിരം ചതുരശ്ര അടിയുള്ള വീടിന്റെ പേര് വിപാസന എന്നാണ്. ഷിബാനി വീട്ടിലേക്ക് വരുന്നതിനു മുമ്പ് ഫർഹാൻ തന്റെ ഓമന നായകൾക്കൊപ്പമാണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്. ഷിബാനിക്കൊപ്പം വീട്ടിൽ നിന്നുള്ള നിരവധി ചിത്രങ്ങളും ഫർഹാൻ പങ്കുവെക്കാറുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനാണ് വീടിനുള്ളിലാകെ. ഫർണിച്ചർ തിരഞ്ഞെടുത്തതിൽ വരെ ഇതു കാണാം. ലിവിങ് റൂമിലെ ഓഫ് വൈറ്റ് നിറത്തിലുള്ള ഫർണിച്ചറിനു മറുവശത്ത് കറുത്ത നിറത്തിലുള്ള ഫർണിച്ചറാണുള്ളത്. ട്രോഫികൾ കൊണ്ടു നിറച്ചിരിക്കുന്ന മറ്റൊരു മുറിയുടെ പ്രധാന ആകർഷണം വെള്ള നിറത്തിലുള്ള ചുവരിൽ മുഴുവൻ നിറച്ചിരിക്കുന്ന ഫോട്ടോകളാണ്.

യാത്രകളിൽ നിന്നും മറ്റും ശേഖരിച്ച അലങ്കാര വസ്തുക്കളും സുഹൃത്തുക്കൾ സമ്മാനിച്ചവയുമൊക്കെ ഫർഹാൻ വീടിനുള്ളിൽ നിറച്ചിട്ടുണ്ട്. ലിവിങ് റൂമിലും ഓഫീസ് മുറിയിലും ഒരുക്കിയിരിക്കുന്ന ഫോട്ടോവാൾ നിറയെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ്. സൽമാൻ ഖാന്റെ ഗ്യാലക്സി അപ്പാർട്മെന്റിനും ഷാരൂഖിന്റെ മന്നത്തിനും സമീപത്താണ് ഫർഹാന്റെ വിപാസന സ്ഥിതി ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP