Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണം എന്ന് പറഞ്ഞിട്ടില്ല; ചിദാനന്ദപുരിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് പ്രസംഗത്തിന്റെ എഡിറ്റഡ് ഭാഗം; മുൻ നിലപാടിൽ മാറ്റമില്ല; വ്യാജ പ്രചരണം നടത്തുന്നത് തൽപ്പരകക്ഷികൾ

സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണം എന്ന് പറഞ്ഞിട്ടില്ല; ചിദാനന്ദപുരിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് പ്രസംഗത്തിന്റെ എഡിറ്റഡ് ഭാഗം; മുൻ നിലപാടിൽ മാറ്റമില്ല; വ്യാജ പ്രചരണം നടത്തുന്നത് തൽപ്പരകക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തിൽ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷഭാഷയിലാണ് കുളത്തൂർ അദ്വൈതാശ്രമ മഠാതിപതി സ്വാമി ചിദാനന്ദപുരി സംസാരിച്ചത് മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായിട്ടാണ് എന്ന രീതിയിൽ പ്രചരിച്ചത് വ്യാജമായ ദൃശ്യം. ചിതാനന്ദപുരിയുടെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ച ചിദാനന്ദപുരി നേരത്തെ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നും ഭരണഘടന ഉറപ്പുതരുന്നത് സ്ത്രീ-പുരുഷ സമത്വമാണെന്നും ചിദാനന്ദപുരി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നലെ നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ ചിദാനന്ദപുരി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. 'കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒറ്റ ഒരാളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം' എന്നായിരുന്നു പ്രസംഗിച്ചത്.തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും എത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്ത്രിയെ അല്ല മേൽശാന്തിയായിരുന്നു പുറത്താക്കിയത്.

അന്ന് രാജാവാണ് പുറത്താക്കിയത്, പക്ഷെ ഇന്ന് മന്ത്രിക്ക് താൻ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തപ്പെടേണ്ടതാണ്. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ടെന്ന് മന്ത്രി സുധാകരനെ ലക്ഷ്യം വച്ച് ചിദാനന്ദപുരി പരിഹസിച്ചു. ഒരു സമൂഹത്തെ ചവിട്ടിമെതിക്കാൻ തീരുമാനിച്ചാൽ കേരളം അതിനു മാപ്പ് നൽകില്ലെന്നും ചിദാനന്ദപുരി ഇന്നലെ പറഞ്ഞു. തിന് പിന്നാലെയാണ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ചിതാനന്ദപുരി സംസാരിക്കുന്ന വീഡിയോ പുറത്തെത്തിയത്.

മന്ത്രിക്ക് താൻ രാജാവാണെന്നു തോന്നുന്ന അനർഥമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷപ്രസംഗം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ ലോകനാർക്കാവിൽ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചതിനെ പരാമർശിച്ചായിരുന്നു ചിദാനന്ദപുരിയുടെ വിമർശനം. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ലെന്നും മേൽശാന്തിയെയാണ് പുറത്താക്കിയതെന്നും ചിദാനന്ദപുരി പറഞ്ഞു.

ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതിൽ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേർത്തു. മന്ത്രിമാരായ എം എം മണിയെയും ജി സുധാകരനെയും പ്രസംഗത്തിൽ ചിദാനന്ദപുരി വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP