Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശബരിമല അയ്യപ്പൻ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നതും കെട്ട് കഥ': താൻ പറയാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; എം.എ.ബേബി ഡിജിപിക്ക് പരാതി നൽകി

'ശബരിമല അയ്യപ്പൻ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നതും കെട്ട് കഥ': താൻ പറയാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; എം.എ.ബേബി ഡിജിപിക്ക് പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയെയും അയ്യപ്പനെയും കുറിച്ച് താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിക്ക് പരാതി നൽകി. ബേബി ഫേസ് ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്.

പോസ്റ്റ് ഇങ്ങനെ:

'ശബരിമല അയ്യപ്പൻ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ട് കഥ ' ആണെന്നും ഞാൻ പറഞ്ഞതായി വാർത്ത ഉണ്ടാക്കി നവ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു .എന്നാൽ ഇത്തരം ഒരു കാര്യം ഞാൻ ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല .എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുവാനുമാണ് ഈ പ്രചാരണം എന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഈ വ്യാജപ്രചാരണങ്ങൾക്കെതിരെ ഡി ജി പി യ്ക്ക് പരാതി നൽകിയിട്ടുണ്ട്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP