Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കെതിരായ ലൈംഗികാരോപണം കള്ളവും, വിദ്വേഷപരവും, വസ്തുതാവിരുദ്ധവും കെട്ടുകഥയും; നടി പായൽ ഘോഷിന് മറുപടിയുമായി അനുരാഗ് കശ്യപ്

തനിക്കെതിരായ ലൈംഗികാരോപണം കള്ളവും, വിദ്വേഷപരവും, വസ്തുതാവിരുദ്ധവും കെട്ടുകഥയും; നടി പായൽ ഘോഷിന് മറുപടിയുമായി അനുരാഗ് കശ്യപ്

മറുനാടൻ ഡെസ്‌ക്‌

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ നടി പായൽ ഘോഷ് ഉയർത്തിയ ലൈംഗിക ആരോപണം ബോളിവുഡിൽ പുതിയൊരു വിവാദത്തിനാണ് തുടക്കമിട്ടത്. വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം അദ്ദേഹം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പായൽ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. താൻ ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും പായൽ ഘോഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, നടി പായലിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് അനുരാഗ് കശ്യപ്.

പായൽ ഘോഷിന്റെ ലൈംഗികാരോപണം കള്ളവും, വിദ്വേഷപരവും, വസ്തുതാവിരുദ്ധവും കെട്ടുകഥയുമാണെന്ന് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പായലിനെതിരെ പരമാവധി നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'വ്യാജ ആരോപണങ്ങളിൽ തന്റെ കക്ഷി കടുത്ത വേദനയിലാണ്. മീ ടൂ മൂവ്‌മെന്റിന് തുരംഗം വെയ്ക്കുന്ന തരത്തിലാണ് നടിയുടെ ആരോപണങ്ങൾ. മീ ടൂ എന്ന പേരിൽ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാനാകില്ല.

കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത് മീടൂവെന്ന സാമൂഹ്യ മുന്നേറ്റത്തെ അട്ടിമറിക്കുകയാണ് ചെയ്യുക. ഇത്തരം നീക്കങ്ങൾ, ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായ വ്യക്തികളുടെ വേദനയെയും അവർ നേരിട്ട ആഘാതത്തെയും വിലകുറച്ചുകാട്ടുന്നതുമാണ്. വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചും ഈ പ്രശ്‌നത്തിന് നിയമത്തിലുള്ള പരിഹാരങ്ങളെക്കുറിച്ചും എന്റെ കക്ഷിയെ ധരിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പരമാവധി നിയമനടപടികൾ പിൻതുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി തുടരുകയാണെന്ന് കശ്യപ് നേരത്തേ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ നീക്കങ്ങളിലേയ്ക്ക് സ്ത്രീകൾ ഉൾപ്പടെ പലരേയും വലിച്ചിഴക്കുകയാണ്, ഇപ്പോൾ ഉയരുന്ന ലൈംഗിക ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP