Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിച്ച പിണറായി വിജയന്റെ ചിത്രവുമായി ഒരുസംഘം; ഇത് വെറും ഫോട്ടോഷോപ്പെന്ന് സഖാക്കളും; ഫോട്ടോഷോപ്പല്ലാത്ത മുഖ്യമന്ത്രിയുടെ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിച്ച പിണറായി വിജയന്റെ ചിത്രവുമായി ഒരുസംഘം; ഇത് വെറും ഫോട്ടോഷോപ്പെന്ന് സഖാക്കളും; ഫോട്ടോഷോപ്പല്ലാത്ത മുഖ്യമന്ത്രിയുടെ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഐക്യദീപം തെളിയിക്കുന്നതിന് തൊട്ടുമുൻപേ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സത്യാവസ്ഥ തെളിഞ്ഞത്!

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിളക്കിനു ചുറ്റുമിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി 2018 ലെ ഓശാന തലേന്ന് വീട്ടിൽ വിളക്ക് തെളിയിച്ചപ്പോൾ മട്രൊ വാർത്ത ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പേരക്കുട്ടി എന്നിവരാണ് ചിത്രത്തിലുള്ളത്. രാത്രി എട്ടുമണിയോടെയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു തുടങ്ങിയത്.

പിണറായി വിജയന്റെ പേരിൽ പ്രചരിപ്പിക്കാനായി ബിജെപി സൈബർ പ്രവർത്തകരാണ് ചിത്രത്തിനു പിന്നിലെന്ന് സിപിഎം സൈബർ പ്രവർത്തകർ ആരോപിക്കുന്നു. ഒരു ഫോട്ടോഷോപ്പ് ചിത്രം ടൈമിങ് തെറ്റി ഇറങ്ങിയിട്ടുണ്ടെന്നും ആവേശം സ്വൽപ്പം കൂടി പോയപ്പോൾ ലീക്കായതാണെന്നും ഐഡിയ കൊള്ളാം ടൈമിങ് ഇച്ചിരി മാറിപ്പോയി എന്നും വിമർശിച്ചുകൊണ്ട് സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു.

അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ പ്രചാരണം പൊലീസ് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുന്നവരെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരം ഗ്രൂപ്പുകളിലെ അഡ്‌മിനെതിരെ കേസെടുക്കുമെന്നാണ് സൂചന. എന്നാൽ അഞ്ചിന് രാത്രി ഒൻപതു മുതൽ ഒൻപതു മിനുട്ട് നേരം രാജ്യം മുഴുവൻ ദീപം തെളിയിക്കാനുള്ള പ്രധാന മന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP