Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന ക്രൂരമായ പ്രവർത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം; എങ്ങനെ നേരിടും എന്നതിന് ഉത്തരം സങ്കീർണം; ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ല; സർക്കാർ തലത്തിൽ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവ്; ആഹാരം പോലെ വസ്ത്രം പോലെ മരുന്നുകളിലും വ്യാജൻ സുലഭമെന്നു തിരിച്ചറിയണം; വൈറലായി കുറിപ്പ്

മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന  ക്രൂരമായ പ്രവർത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം; എങ്ങനെ നേരിടും എന്നതിന് ഉത്തരം സങ്കീർണം; ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ല; സർക്കാർ തലത്തിൽ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവ്; ആഹാരം പോലെ വസ്ത്രം പോലെ മരുന്നുകളിലും വ്യാജൻ സുലഭമെന്നു തിരിച്ചറിയണം; വൈറലായി കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മരുന്നുകൾ വ്യാജമായി നിർമ്മിക്കുന്നതിനെതിരെ ഐ എം എ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.വൻകിട കമ്പനികളുടെ മരുന്നുകൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ കേരളത്തിൽ ശക്തമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത്തരത്തിൽ മരുന്നുകൾ നിർമ്മിക്കുന്നതിന് എതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

രോഗിക്കോ മരുന്ന് കടക്കാരനോ പോലും അറിയാൻ പറ്റാത്ത തരത്തിൽ ഒർജിനാലിറ്റിയോട് കൂടിയാണ് മരുന്നുകൾ കടന്നു വരുന്നതെന്നും കുടിൽ വ്യവസായം പോലെ നിർമ്മിക്കപ്പെടുന്ന ഇത്തരം മരുന്നുകൾ തിരിച്ചറിയാൻ പ്രയാസമായതിനാൽ തന്നെ ഡിസ്ട്രിബൂഷൻ സെന്ററുകളിലേക്കു എത്തുകയും അവിടെ നിന്നു മരുന്ന് കടകളിലേക്ക് എത്തുകയും ചെയ്യുന്നെന്നും ഡോ. സുൽഫി നൂഹു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇത്തരം സാഹചര്യം നേരിടാൻ
നമുക്ക് ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും, സർക്കാർ തലത്തിൽ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണെന്നും ഡോ. സുൽഫി . ഈ സ്ഥിയിൽ ഇത്തരം വ്യാജമരുന്നുകളുടെ ക്വാളിറ്റി മനസിലാക്കുവാൻ ഉള്ള ശക്തമായ പരിശോധന സംവിധാനങ്ങളും മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന കേന്ദ്രങ്ങളിലും റീറ്റെയ്ൽ ഷോപ്പുകളിലും പരിശോധനയും നിരന്തരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പേസ്റ്റ്

വ്യാജൻ വരുന്നേ ! ഓടിയ്‌ക്കോ!

ഇതു മറ്റൊരു തരം വ്യാജ ചികിത്സ.

ഇത്തവണ ആധുനിക വൈദ്യ ശാസ്ത്ര ശാഖയിലെ മരുന്നുകൾക്കിടയിലുള്ള വ്യാജനാണ് വാർത്ത!

മുന്തിയ കമ്പനികളുടെ മരുന്നുകൾ വ്യാജമായി നിർമ്മിച്ചു ഒറിജിനലിൽനെ വെല്ലുന്ന ഭംഗിയോടെ, ചാരുതയോടെ വിറ്റഴിക്കപ്പെടുന്നത്രേ.

ഒറിജിനൽ മരുന്നിനെ വെല്ലുന്ന രൂപഭംഗിയും കവറും ഒക്കെ കാണും.രോഗിക്കോ മരുന്ന് കടക്കാരനോ പോലും അറിയാൻ പറ്റാത്ത തരത്തിൽ ഒർജിനാലിറ്റിയോട് കൂടി മരുന്നുകൾ കടന്നു വരുന്നു. ഇത്തരം മരുന്നുകൾ വിപണിയിലേക്ക് ഇറക്കുന്ന ഗൂഡ സംഘങ്ങൾ തമിഴ്‌നാട്, ആന്ധ്രപ്രദേശ് ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.

കുടിൽ വ്യവസായം പോലെ നിർമ്മിക്കപ്പെടുന്ന ഇത്തരം മരുന്നുകൾ തിരിച്ചറിയാൻ പ്രയാസമായതിനാൽ തന്നെ ഡിസ്ട്രിബൂഷൻ സെന്ററുകളിലേക്കു എത്തുകയും അവിടെ നിന്നു മരുന്ന് കടകളിലേക്ക് എത്തുകയും ചെയ്യുന്നു എന്നുള്ളതാണ് അറിവ്. ഈ മരുന്നുകൾ പലപ്പോഴും ദീർഘകാല അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനാലും ആന്റി ബിയോട്ടിക് പോലെ ജീവൻ രക്ഷിക്കുന്ന മരുന്നുകൾ ആയതിനാൽ തന്നെയും മരുന്നുകൾ നല്ല നിലവാരമുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന ആ ക്രൂരമായ പ്രവർത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം.

എങ്ങനെ നേരിടും എന്നതിന് ഉത്തരം സങ്കീർണം.
കാരണം നേരിടാൻ നമുക്ക് ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ല. സർക്കാർ തലത്തിൽ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവ്. ഈ സ്ഥിയിൽ ഇത്തരം വ്യാജമരുന്നുകളുടെ ക്വാളിറ്റി മനസിലാക്കുവാൻ ഉള്ള ശക്തമായ പരിശോധന സംവിധാനങ്ങൾ ഉണ്ടാകണം. എന്ന് മാത്രമല്ല മരുന്നുകൾ വിറ്റഴിക്ക പെടുന്ന കേന്ദ്രങ്ങളിലും റീറ്റെയ്ൽ ഷോപ്പുകളിലും പരിശാധനകൾ നിരന്തരം ഉണ്ടാകണം.

രോഗികളോട് ഒരു വാക്ക്.

മരുന്ന് ഡോക്ടർ നൽകുന്ന കുറുപ്പടി പ്രകാരമാണെന്ന് വീണ്ടും ഉറപ്പാക്കണം. കൃത്യമായ ബില്ലും മരുന്ന് കടകളിൽ നിന്നു വാങ്ങി വയ്ക്കണം. സംശയമുണ്ടെങ്കിൽ അതു ഡോക്ടറോട് പറയുകയും മരുന്നുകൾ മാറ്റുകയും ചെയ്യണം.

ആഹാരം പോലെ വസ്ത്രം പോലെ ഇലക്ട്രോണിക്‌സ് ഉപകരണം പോലെ മരുന്നുകളിലും വ്യാജൻ സുലഭമെന്നു തിരിച്ചറിയണം. തിരിച്ചറിയൽ കാലത്തിന്റെ അനിവാര്യതയാണ്

ഡോ സുൽഫി നൂഹു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP