Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളിത്തിരയിലെ നിപ്പക്കായി നാട് കാത്തിരുന്നപ്പോൾ സിനിമയ്ക്ക് 'വെള്ളിടിയായി' യഥാർത്ഥ നിപ്പ; കൊച്ചിയിൽ നിപ്പ ബാധയെന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നെന്നും വ്യാജ പോസ്റ്റുകളുടെ 'തള്ള്'; രോഗബാധയുടെ വാർത്തകൾക്കൊപ്പം 'വൈറസ്' സിനിമയിലെ സ്‌നേഹഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ; നിപ്പയേയും 'വൈറസ്' സിനിമയേയും വച്ചുള്ള 'ഗുണ്ട്' പോസ്റ്റുകൾ വെറും പൊള്ളയാണേ എന്നോർമ്മിപ്പിച്ച് സിനിമാ പ്രേമികൾ

വെള്ളിത്തിരയിലെ നിപ്പക്കായി നാട് കാത്തിരുന്നപ്പോൾ സിനിമയ്ക്ക് 'വെള്ളിടിയായി' യഥാർത്ഥ നിപ്പ; കൊച്ചിയിൽ നിപ്പ ബാധയെന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നെന്നും വ്യാജ പോസ്റ്റുകളുടെ 'തള്ള്'; രോഗബാധയുടെ വാർത്തകൾക്കൊപ്പം 'വൈറസ്' സിനിമയിലെ സ്‌നേഹഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ; നിപ്പയേയും 'വൈറസ്' സിനിമയേയും വച്ചുള്ള 'ഗുണ്ട്' പോസ്റ്റുകൾ വെറും പൊള്ളയാണേ എന്നോർമ്മിപ്പിച്ച് സിനിമാ പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

ഏറെ നാളുകൾക്ക് ശേഷം  ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിനായി കാത്തിരിപ്പിലായിരുന്നു ഏവരും. ഈ വേളയിലാണ് കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ ഈ സമയത്ത് തന്നെ എന്തിനും ഏതിനും തള്ള് പോസ്റ്റുകൾ അടിക്കുന്ന വിരുതന്മാർ വൈറസ് സിനിമയേയും നിപ്പയേയും വച്ചും കഥകൾ ഇറക്കി. വൈറസ്  സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിപ്പ ബാധയെന്ന വാർത്തകൾ പ്രചരിപ്പിച്ചുവെന്നത് മുതൽ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് വ്യക്തി പ്രഭാവത്തിന് വേണ്ടിയുള്ള വാർത്തയാണെന്ന് വരെ വ്യാജ പോസ്റ്റുകൾ മിന്നിമാഞ്ഞു.

ചിത്രത്തിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു ഇവ ഇറക്കിയിരുന്നതെന്നും ആരോപണുണ്ട്. എന്നാൽ ഫേസ്‌ബുക്ക് ഉപയോക്താക്കളെ ഭീതിയിലാഴ്‌ത്തിയ പോസ്റ്റുകൾക്ക് ക്ഷണ നേരം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. പോസ്റ്റുകൾ മിക്കതും തള്ളാണെന്നും ഇതിലൊന്നിലും വാസ്തവമില്ലെന്നും പിന്നീട് വ്യക്തമായി. രോഗബാധയേയും 'വൈറസ് സിനിമയേയും കുറിച്ചുള്ള വാർത്തകൾക്കൊപ്പം വൈറസിലെ സ്നേഹഗാനം സമൂഹമാധ്യമങ്ങളിൽ പടരുകയാണ്.

ഭീതി-പോരാട്ടം-അതിജീവനം ഈ മൂന്ന് വാക്കുകൾ കൊണ്ടാണ് നിപയിൽ വിറങ്ങലിച്ച ദിവസങ്ങളെ വൈറസ് അടയാളപ്പെടുത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ, ആസിഫ് അലി, ദിലീഷ് പോത്തൻ, ജോജു, രേവതി, റിമൗ പാർവതി, രമ്യ നമ്പീശൻ, സൗബിൻ തുടങ്ങി മുൻനിര താരങ്ങളാണ് അഭിനയ മികവുമായി എത്തുന്നത്. ജൂൺ ഏഴിനാണ് വൈറസിന്റെ റിലീസ്.

ആശങ്കയൊട്ടും വേണ്ട: ഇവ ശ്രദ്ധിക്കാൻ ഓർക്കുക

എറണാകുളത്ത് നിപ്പ രോഗബാധയുണ്ടെന്ന് സംശയം വർധിച്ചതോടെ കേരളം വീണ്ടും ആശങ്കയിലാണ്. എന്നാൽ പരിധിവിട്ട ഭീതി വേണ്ടെന്നും, വ്യക്തിശുചിത്വവും പൊതുശുചിത്വവും സൂക്ഷിച്ചാലും, രോഗീ പരിചരണത്തിലടക്കം കടുത്ത ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാലും നിപ്പയെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. നിപ്പയെ തടയുവാനുള്ള എറ്റവും നല്ല മാർഗങ്ങൾ സോപ്പും ചൂടുവെള്ളവുതന്നെയാണെന്നാണ് നാഷണൽ വൈറോളജി ഇൻസ്റ്റിയിറ്റിയൂട്ടിലെ വിദഗ്ദ്ധർ പറയുന്നത്. സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും.

പരാമാധി നാൽപ്പതു സെക്കൻഡ് വരെ നന്നായി കൈ കഴുകുകയും, സോപ്പവെള്ളത്തിൽ കുളിക്കുക അടക്കമുള്ള കാര്യങ്ങളും രോഗപ്രതിരോധത്തിൽ നിർണ്ണായകമാണ്. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. അതുകൊണ്ടുതന്നെ ചൂടാക്കൽ നിപ്പയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. തണുത്ത ഭക്ഷണങ്ങൾ ഒന്നും കഴിക്കാതിരിക്കുക, യാത്രകഴിഞ്ഞ് വന്നാൽ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുക തുടങ്ങിയവയൊക്കെ മികച്ച പ്രതിരോധ നടപടികളാണ്.

ഇതോടൊപ്പം ആവശ്യമുള്ളിടത്ത് മാസ്‌ക്കും, കൈയറുകളും ധരിക്കുന്നതും അത്യാവശ്യമാണ് .എന്നാൽ മുഖം ആകെ മൂടിക്കെട്ടി ഭീതി പരത്തിക്കൊണ്ട് പൊതു സ്ഥലങ്ങളിൽ നടക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിധഗ്ധർ പറയുന്നത്. നിങ്ങൾ രോഗിയുമായോ രോഗ സാധ്യതയുള്ള പ്രദേശത്ത് എത്തുമ്പോൾ മാത്രമേ മാസ്‌ക്ക് ഉപയോഗികേണ്ടതുള്ളൂ.

നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർക്ക് നിപ്പയെ അതിജീവിക്കാനാവും. ഇങ്ങനെ നിരവധിപേർ കേരളത്തിലടക്കം നിപ്പയെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗം വന്നാൽപോലും പൂർണ്ണമായും ആശവെടിയേണ്ടെന്ന് ചുരുക്കം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്.

വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ.

ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ചുമയുമായി വരുന്നവരെ 'കഫ് കോർണറി' ലേക്കു മാറ്റണം.

ഇവർക്കു ധരിക്കാൻ മാസ്‌ക് കൊടുക്കണം.

ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണം.

പക്ഷികളുടെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP